ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, February 17, 2012

തടവറയില്‍ വായന പ്രോല്‍സാഹിപ്പിക്കണം -ടി. പത്മനാഭന്‍

 
 
 
 
 
 
 
 
 
 
 തടവറയില്‍ വായന പ്രോല്‍സാഹിപ്പിക്കണം
 -ടി. പത്മനാഭന്‍
കണ്ണൂര്‍: തടവറയില്‍ വായനയും പഠനവും പ്രോല്‍സാഹിപ്പിക്കാന്‍ കൂടുതല്‍ ഇടപെടല്‍ ഉണ്ടാവണമെന്ന് എഴ്ധുുകാരന്‍ ടി. പത്മനാഭന്‍ അഭിപ്രായപ്പെട്ടു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് എസ്.എസ്.എല്‍.സി പാസായവരെ അനുമോദിക്കാന്‍ കൌസര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആരും തടവുകാരായി ജനിക്കുന്നില്ല. സാഹചര്യങ്ങളാണ് ആളുകളെ അ്ധരമൊരു അവസ്ഥയില്‍ എ്ധിക്കുന്നത്. ജയില്‍ ജീവിത്ധില്‍ തങ്ങള്‍ക്ക് ലഭിച്ച സമയം ഫലപ്രദമായി വിനിയോഗിച്ച് വിജയം കൈവരിച്ച തടവുകാര്‍ക്ക് തീര്‍ച്ചയായും ചാരിതാര്‍ഥ്യ്ധിന് വകയുണ്ട്. തടവുകാര്‍ക്ക് പഠന സഹായവും അനുമോദനവും ഏര്‍പ്പാട് ചെയ്ത കൌസര്‍ ട്രസ്റ്റിനെ അഭിനന്ദിക്കുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ അയല്‍പക്ക്ധുള്ള വീട്ടില്‍ വളര്‍ന്ന തനിക്ക് ജയിലുമായി അട്ധു ഹൃദയബന്ധമാണുള്ളതെന്നും പത്മനാഭന്‍ പറഞ്ഞു.
ജയില്‍ ലൈബ്രറിയിലെ പുസ്തകങ്ങള്‍ വായിച്ചാണ് ഞാന്‍ വളര്‍ന്നത്. വീടിനട്ധ്ു താമസിച്ചിരുന്ന ജയില്‍ ഉദ്യോഗസ്ഥരുടെ സഹായ്ധാടെയാണ് ജയില്‍ ലൈബ്രറിയിലെ പുസ്തകങ്ങള്‍ വായിക്കാന്‍ തരപ്പെട്ധുിയിരുന്നത്. അന്ന് ജയില്‍ ലൈബ്രറിയില്‍ ഉണ്ടായിരുന്ന മുഴുവന്‍ പുസ്തകങ്ങളും ഇ്ധര്ധില്‍ വായിച്ചിട്ടുണ്ട്. തന്റെ കൈവശമുള്ള പഴയ പുസ്തകങ്ങള്‍ പലതും ജയിലിലെ ബുക്ക് ബൈന്റിങ് യൂനിറ്റിന്റെ സഹായ്ധാടെ ബൈന്റ് ചെയ്ത് സൂക്ഷിക്കുന്നതിന്റെ ബന്ധവും ജയിലുമായി ബന്ധപ്പെട്ട് ഓര്‍മയിലുണ്ടെന്ന് ടി. പത്മനാഭന്‍ പറഞ്ഞു.
ജയില്‍ ജീവിതം മന$പരിവര്ധ്‍ന്ധിനുള്ള അവസരമാണെന്ന് മുഖ്യ പ്രഭാഷണം നട്ധിയ 'ഗള്‍ഫ് മാധ്യമം' ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് പറഞ്ഞു.
കഴിഞ്ഞ കാല്ധക്കുറിച്ച് വ്യാകുലപ്പെടുന്നതിനു പകരം ജയില്‍ ജീവിതം പുതിയ കാല്ധക്കുള്ള മുതല്‍കൂട്ടായി മാറ്റുകയാണ് വേണ്ടത്. പ്രവാചകന്‍ യൂസുഫിന്റെ ചരിത്രം മുതല്‍ സ്വാമി അസിമാനന്ദയുടെ മനംമാറ്റിയ കരീം വരെയുള്ളവരുടെ ജയിലനുഭവങ്ങള്‍ നല്‍കുന്ന പാഠമതാണെന്നും ഹംസ അബ്ബാസ് ചൂണ്ടിക്കാട്ടി.
എസ്.എസ്.എല്‍.സിയില്‍ വിജയം നേടിയവര്‍ക്കുള്ള ഉപഹാരം ടി.പത്മനാഭന്‍ വിതരണം ചെയ്തു. ജയില്‍ സൂപ്രണ്ട് ശിവദാസ് തൈപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. തൃശൂര്‍ വി.എം.പി ഓര്‍ഫനേജ്  ഡയറക്ടര്‍ പി.കെ. റഹിം, ഡോ.പി.സലിം, വി.കെ. ഖാലിദ്, ജയില്‍ എക്സിക്യൂട്ടിവ് ഓഫിസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.എം. പുരുഷ്ധോമന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ജയില്‍ അധ്യാപകന്‍ രമേഷ് നാഥിനെ ആദരിച്ചു. ജയില്‍ വെല്‍ഫെയര്‍ ഒഫിസര്‍ എം.വി. മുകേഷ് സ്വാഗതവും ജയില്‍ അന്തേവാസി സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

പെട്ടിപ്പാലം: മാലിന്യ സംസ്കരണ്ധിലെ അഴിമതി അന്വേഷിക്കണം-ഖാലിദ് മൂസ നദ്വി

 
 പെട്ടിപ്പാലം: മാലിന്യ സംസ്കരണ്ധിലെ അഴിമതി
അന്വേഷിക്കണം-ഖാലിദ് മൂസ
നദ്‌വി
ന്യൂമാഹി: പെട്ടിപ്പാല്ധ് പൊലീസ് അകമ്പടിയോടെ മാലിന്യനിക്ഷേപം നട്ധുമെന്ന് തലശേãരി നഗരസഭാ ചെയര്‍പേഴ്സനും പ്രതിപക്ഷവും പ്രഖ്യാപനം നട്ധിയത് അഴിമതിയുടെയും ധാര്‍ഷ്ട്യ്ധിന്റെയും ആഴം വ്യക്തമാക്കുന്നെന്ന് ജമാഅ്ധ ഇസ്ലാമി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഖാലിദ് മൂസ നദ്വി. പെട്ടിപ്പാലം മാലിന്യവിരുദ്ധ സമര്ധിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജമാഅ്ധ ഇസ്ലാമി ജില്ലാ സമിതി നട്ധിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  നിക്ഷ്പക്ഷ അന്വേഷണം നട്ധി മാലിന്യസംസ്കരണ്ധിലെ അഴിമതി പുറ്ധുകൊണ്ടുവന്ന് കുറ്റവാളികളെ ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജമാഅ്ധ ഇസ്ലാമി കണ്ണൂര്‍ ജില്ല സമിതി വൈസ് പ്രസിഡന്റ് കെ.പി. അബ്ദുല്‍അസീസ് അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം റസാഖ് പാലേരി, കണ്ണൂര്‍ ജില്ലാ സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ്, ജമാഅ്ധ ഇസ്ലാമി വനിതാ വിഭാഗം പ്രസിഡന്റ് എ.ടി. സമീറ, എസ്.ഐ.ഒ ജില്ലാ  പ്രസിഡന്റ് യൂനുസ് സലിം, സമരസമിതി നേതാവ് പി.എം. അബ്ദുന്നാസിര്‍ എന്നിവര്‍ സംസാരിച്ചുു. കള്ധില്‍ ബഷീര്‍ സ്വാഗതവും ഇബ്രാഹിം മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
സമര്ധിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പുന്നോലില്‍ നട്ധിയ ബഹുജന റാലിക്ക് കെ.പി. അബ്ദുല്‍ അസീസ്, കള്ധില്‍ ബഷീര്‍,സി. അബ്ദുന്നാസിര്‍,കെ.എന്‍. ഖാലിദ്, ജമാല്‍ കടന്നപ്പള്ളി, എ.ടി. സമീറ, ഖദീജ ടീച്ചര്‍,ഷഹ്നാസ്, എന്‍.എം. ശഫീഖ്, ടി.പി. ഇല്യാസ് എന്നിവര്‍ നേതൃത്വം നല്‍കി.

ISLAMIC SPEECH

ചേലോറയില്‍ മാലിന്യവിരുദ്ധ സമരം തുടരുന്നു

ചേലോറയില്‍ മാലിന്യവിരുദ്ധ
സമരം തുടരുന്നു
നഗരസഭയുടെ മാലിന്യം തള്ളുന്നതിനെതിരെ ചേലോറ ട്രഞ്ചിങ് ഗ്രൌണ്ട് നിവാസികള്‍ തുടരുന്ന സമരം ഒന്നര മാസം പിന്നിടുകയാണ്. ഇതിനിടയില്‍ പല തവണ സമരം അധികൃതര്‍ പ്രകോപനപരമായി നേരിട്ടിരുന്നു. സമരപ്പന്തലിലേക്ക് മാലിന്യലോറി കയറ്റി സമരനേതാവിനെ അപായപ്പെട്ധുാന്‍ ശ്രമിച്ചതും ബലംപ്രയോഗിച്ച് മാലിന്യം തള്ളാന്‍ ശ്രമിച്ചത് തടയാന്ധിെയവരെ ല്ധാിച്ചാര്‍ജ് നട്ധിയതും വന്‍ പ്രതിഷേധ്ധിനിടയാക്കിയിരുന്നു. ല്ധാിച്ചാര്‍ജിനുശേഷം മാലിന്യം ചേലോറയില്ധിെയിട്ടില്ല. സമരം ശക്തമാക്കുമെന്നും മാലിന്യം ചേലോറക്ക് ഇനി വേണ്ടെന്നും സമരക്കാര്‍ പറഞ്ഞു.

ടേബിള്‍ ടോക്ക്

ടേബിള്‍ ടോക്ക്
ധര്‍മശാല: 'മുഹമ്മദ് നബി: ജീവിതവും സന്ദേശവും' എന്ന വിഷയ്ധില്‍ ജമാഅ്ധ ഇസ്ലാമി ധര്‍മശാലയില്‍ നട്ധിയ ടേബിള്‍ ടോക്ക് കണ്ണൂര്‍ എന്‍ജിനീയറിങ് കോളജ് വകുപ്പ് മേധാവി ഡോ. ടി.ഡി. ജോണ്‍ ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം എം. മഖ്ബൂല്‍ വിഷയമവതരിപ്പിച്ചു. ഏരിയാ പ്രസിഡന്റ് വി.എന്‍. ഹാരിസ് അധ്യക്ഷത വഹിച്ചു. ഗംഗാധരന്‍ മാസ്റ്റര്‍, ഇസാഖ്, എന്‍.കെ. അബ്ബാസ് എന്നിവര്‍ സംസാരിച്ചു. എം. ജലാല്‍ഖാന്‍ സ്വാഗതവും പി.പി. അബ്ദുസമദ് നന്ദിയും പറഞ്ഞു.