ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, February 8, 2011

JIH_CALICUT

SOLIDARITY KANNUR

M.S.F_KANHIRODE

എം.എസ്.എഫ് സമ്മേളനം
മായന്‍മുക്ക് ശാഖാ എം.എസ്.എഫ് സമ്മേളനം മായന്‍മുക്ക് സി.എച്ച്. നഗറില്‍ നടന്നു.  ജില്ലാ മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് അഡ്വ. പി.വി. സൈനുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പി.സി. നൌഷാദ് അധ്യക്ഷത വഹിച്ചു. വെട്ടം ആലിക്കോയ, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ആശിഖ് ചെലവൂര്‍, അന്‍സാരി തില്ലങ്കേരി, എം.പി. മുഹമ്മദലി, പി.സി. അഹമ്മദ്കുട്ടി, റമീസ്, സി.പി. യാസിര്‍ എന്നിവര്‍ സംസാരിച്ചു.
07-02-2010

FATHIMA FIDA_AL HUDA SCHOOL KANHIRODE

കേരള മാപ്പിളകലാ അക്കാദമി തലശേãരിയില്‍ നടത്തിയ ജില്ലാതല മാപ്പിളപ്പാട്ട് മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാംസ്ഥാനവും കേരള ഫോക്ലോര്‍ അക്കാദമി കണ്ണൂരില്‍ നടത്തിയ മാപ്പിളപ്പാട്ട് മത്സരത്തില്‍ രണ്ടാംസ്ഥാനവും നേടിയ കാഞ്ഞിരോട് അല്‍ഹുദ ഇംഗ്ലീഷ് സ്കൂളിലെ ഫാത്തിമ ഫിദ.

QURA'N DISCOURSE


കണ്ണൂര്‍ കൌസര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഖുര്‍ആന്‍ പ്രഭാഷണത്തില്‍ കെ.ടി. സൂപ്പി വിഷയമവതരിപ്പിക്കുന്നു.
ഖുര്‍ആന്‍ പ്രഭാഷണം
കണ്ണൂര്‍: ഖുര്‍ആന്‍ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഖുര്‍ആന്റെ സൌന്ദര്യശാസ്ത്രം എന്ന വിഷയത്തില്‍ യുവ കവി കെ.ടി. സൂപ്പിയുടെ പ്രഭാഷണം കണ്ണൂര്‍ കൌസര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കണ്ണൂര്‍ ഏരിയ കോഓഡിനേറ്റര്‍ ഡോ. പി. സലീം അധ്യക്ഷത വഹിച്ചു.യു.പി. സിദ്ദീഖ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. അബ്ബാസ് മാട്ടൂല്‍ ഖിറാഅത്ത് നടത്തി.
Courtesy: Madhyamam/07-02-2011

GIO_KANNUR



ജി.ഐ.ഒ നടത്തിയ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ മാര്‍ച്ച് ജില്ലാ പ്രസിഡന്റ് ടി.കെ. ജംഷീറ ഉദ്ഘാടനം ചെയ്യുന്നു.
സ്ത്രീസുരക്ഷ:
ജി.ഐ.ഒ റെയില്‍വേ
സ്റ്റേഷന്‍ മാര്‍ച്ച് നടത്തി
കണ്ണൂര്‍: സ്ത്രീസുരക്ഷ: അധികൃതര്‍ അനാസ്ഥ അവസാനിപ്പിക്കുക, മുഴുവന്‍ കുറ്റവാളികളെയും തുറുങ്കിലടക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ജി.ഐ.ഒ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷന്‍ മാര്‍ച്ച് നടത്തി. ജില്ലാ പ്രസിഡന്റ് ടി.കെ. ജംഷീറ ഉദ്ഘാടനം ചെയ്തു.
നാട് ഭരിക്കുന്നവര്‍ക്ക് പെണ്ണിന്റെ മാനവും ജീവനും കാക്കാന്‍ കഴിയില്ലെങ്കില്‍ ഇറങ്ങിപ്പോവുകയാണ് ഉചിതമെന്ന് ജംഷീറ പറഞ്ഞു. പെണ്‍പീഡനക്കാരെ കൈയാമംവെച്ച് നടുറോഡില്‍ നടത്തിക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി നാട് ഭരിക്കുന്ന കാലത്ത് പെണ്‍കുട്ടി ഇത്ര ദാരുണമായി കൊല്ലപ്പെടാന്‍ പാടില്ലായിരുന്നു.
ജില്ലാ വൈസ് പ്രസിഡന്റ് ശാദിയ അബ്ദുല്‍കരീം അധ്യക്ഷത വഹിച്ചു.
ചേറ്റംകുന്ന് വിമന്‍സ് കോളജ് പ്രിന്‍സിപ്പല്‍ കെ.എം. റഷീദ, സുല്‍ഫത്ത് പയ്യന്നൂര്‍, സി.പി. ലാമിയ എന്നിവര്‍ സംസാരിച്ചു. എന്‍. ശബാന സ്വാഗതവും സുഹൈല നന്ദിയും പറഞ്ഞു.

ലേഡീസ് കമ്പാര്‍ട്ട്മെന്റ്
മധ്യഭാഗത്തേക്ക് മാറ്റണം -ജി.ഐ.ഒ
കണ്ണൂര്‍: തീവണ്ടികളില്‍ ലേഡീസ് കമ്പാര്‍ട്ട്മെന്റ് മധ്യഭാഗത്തേക്ക് മാറ്റാനും സ്ത്രീകള്‍ക്ക് മതിയായ സുരക്ഷ ഉറപ്പുവരുത്താനും അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ജി.ഐ.ഒ ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. യുവതിയെ പീഡിപ്പിച്ച പ്രതിയെ മാതൃകാപരമായി ശിക്ഷിക്കണമെന്നും യോഗം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് പി.കെ. ജംഷീറ അധ്യക്ഷത വഹിച്ചു. എം. ഖദീജ, മാജിദ, മര്‍ജാന, അഷീറ, സക്കീന എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.കെ. നാജിയ സ്വാഗതവും സി.പി. ലാമിയ നന്ദിയും പറഞ്ഞു.
COURTESY: Madhyamam/08-02-2011

SOLIDARITY KANNUR

ഉത്തരവാദികളായവരെ
ശിക്ഷിക്കണം -സോളിഡാരിറ്റി
കണ്ണൂര്‍: ട്രെയിന്‍ പീഡനത്തിന് ഉത്തരവാദിയായവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് സോളിഡാരിറ്റി സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. നരാധമനായ ഒരുത്തന്റെ നിഷ്ഠുര കൃത്യമായി മാത്രം ഇതിനെ തള്ളിക്കളയാന്‍ കഴിയില്ല. അധമവികാരങ്ങളെ ഇളക്കിവിട്ട് നമ്മുടെ നാടിന്റെ സാംസ്കാരികാന്തരീക്ഷം അനുദിനം മലിനപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ അതിന് ചൂട്ടുപിടിക്കുന്ന ഭരണാധികാരികളും നിസ്സംഗത തുടരുന്ന പൊതുസമൂഹവും ഇതില്‍ പ്രതികളാണെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി.
ജില്ലാ പ്രസിഡന്റ് കെ.എം. മഖ്ബൂല്‍ അധ്യക്ഷത വഹിച്ചു. എന്‍.എം. ഷഫീഖ്, വി.സി. ശമീം, ഫാറൂഖ് ഉസ്മാന്‍, ടി.കെ. അസ്ലം എന്നിവര്‍ സംസാരിച്ചു.
07-02-2011

SOLIDARITY_MATTANNUR


സോളിഡാരിറ്റിയുടെ ജനകീയ കൃഷിത്തോട്ടം കീഴൂര്‍-ചാവശേãരി പഞ്ചായത്ത് പ്രസിഡന്റ് കെ. റഷീദ് ഉദ്ഘാടനം ചെയ്യുന്നു.
വിലക്കയറ്റത്തിനെതിരെ
ജനകീയ കൃഷിത്തോട്ടം
മട്ടന്നൂര്‍: രൂക്ഷമായ വിലക്കയറ്റത്തിനെതിരെയുള്ള സമരത്തിന്റെ ഭാഗമായി മട്ടന്നൂര്‍ ഏരിയയിലെ സോളിഡാരിറ്റി പ്രവര്‍ത്തകരുടെ കര്‍മശേഷി ഉപയോഗിച്ച് ഐഡിയലില്‍ 12 സെന്റ് സ്ഥലത്ത് ഒരുക്കിയ കൃഷിത്തോട്ടം കീഴൂര്‍-ചാവശേãരി പഞ്ചായത്ത് പ്രസിഡന്റ് കെ. റഷീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ഷജീറ ടീച്ചര്‍ മുഖ്യാതിഥിയായിരുന്നു. ഇതര യുവജന പ്രസ്ഥാനങ്ങള്‍ക്കുകൂടി ഏറ്റെടുക്കാവുന്നതും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങളാണ് സോളിഡാരിറ്റിയുടേതെന്ന് കെ. റഷീദ് പറഞ്ഞു.
പ്രവര്‍ത്തകരുടെ അധ്വാനം കൂട്ടിച്ചേര്‍ത്ത് കുറഞ്ഞ ചെലവില്‍ സോളിഡാരിറ്റി കുടിവെള്ള പദ്ധതി പോലുള്ളവ മാതൃകയാക്കി നാടിന്റെ വികസനത്തിന് യുവാക്കളുടെ കര്‍മശേഷി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കണമെന്ന് മുഖ്യാതിഥിയായ ഷജീറ ടീച്ചര്‍ പറഞ്ഞു. പി.സി. മുനീര്‍, രവീന്ദ്രന്‍ മാസ്റ്റര്‍, ഫാത്തിമ എന്നിവര്‍ സംസാരിച്ചു. ഏരിയാ പ്രസിഡന്റ് കെ. സാദിഖ് അധ്യക്ഷത വഹിച്ചു. കൃഷിത്തോട്ടം കണ്‍വീനര്‍ അന്‍സാര്‍ ഉളിയില്‍ സ്വാഗതവും നൌഷാദ് മേത്തര്‍ നന്ദിയും പറഞ്ഞു.
COURTESY: Madhyamam/08-02-2011

JIH_PAYANGADI

ജമാഅത്തെ ഇസ്ലാമി മേഖല സമ്മേളനം പഴയങ്ങാടി ബസ്സ്റ്റാന്‍ഡില്‍ അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് ഉദ്ഘാടനം ചെയ്യുന്നു.
രാഷ്ട്രീയത്തിലെ മൂല്യവത്കരണവും
ജമാഅത്തിന്റെ ലക്ഷ്യം 
-ശൈഖ് മുഹമ്മദ് കാരകുന്ന്
പഴയങ്ങാടി: ജമാഅത്തെ ഇസ്ലാമിക്ക് രാഷ്ട്രീയത്തിലെ മൂല്യവത്കരണവും ലക്ഷ്യമാണെന്ന് ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്.
'മതം, രാഷ്ട്രം, രാഷ്ട്രീയം' എന്ന തലക്കെട്ടില്‍ ജമാഅത്തെ ഇസ്ലാമിയുടെ മേഖല സമ്മേളനം പഴയങ്ങാടി ബസ്സ്റ്റാന്‍ഡില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യജീവിതത്തിന്റെ നിഖില മേഖലകളിലും ദൈവികാജ്ഞ നിറവേറ്റപ്പെടണമെന്ന ഇസ്ലാമിന്റെ താല്‍പര്യമാണ് ജമാഅത്തെ ഇസ്ലാമി പ്രബോധനം ചെയ്യുന്നത്. ഇസ്ലാമിന്റെ രാഷ്ട്രസങ്കല്‍പം വിശ്വമാനവികതയാണ്. അത് പരിചയപ്പെടുത്തുന്നത് മതരാഷ്ട്രവാദമോ ഭീകരവാദമോ അല്ല. അഴിമതികളിലൂടെ ഓരോ പൌരനും അവകാശപ്പെട്ട സമ്പത്താണ് ഭരണകര്‍ത്താക്കള്‍ കൊള്ളയടിച്ചുകൊണ്ടിരിക്കുന്നത്. പ്രകൃതിസമ്പത്തുകളെ കൊള്ളയടിക്കുന്നതിനെതിരെ ഇസ്ലാമിക പ്രസ്ഥാനം ചെറുത്തുനില്‍ക്കും.
കേരളത്തില്‍ അരിക്കുവേണ്ടി ചെലവഴിക്കുന്നതിന്റെ നാലിരട്ടിയാണ് സര്‍ക്കാര്‍ മദ്യത്തിനുവേണ്ടി ചെലവഴിക്കുന്നത് ^അദ്ദേഹം പറഞ്ഞു.ആദിവാസികളും ദലിതുകളും വേട്ടയാടപ്പെടുന്നു. വിദ്യാഭ്യാസരംഗത്ത് മൂല്യം അപ്രത്യക്ഷമാവുന്നു. ടാറ്റയടക്കമുള്ള കുത്തകകള്‍ ഭൂമി കൈയടക്കിവെക്കുകയാണ്. ദലിതരുടെയും ആദിവാസികളുടെയുമടക്കം കൂട്ടായ്മയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമി നേടിയ ഒമ്പതു സീറ്റുകള്‍ ഭാവി പരിവര്‍ത്തനത്തിന്റെ അസ്തിവാരമാണെന്നും അദ്ദേഹം പറഞ്ഞു.
കലവറയില്ലാത്ത സമര്‍പ്പണമാണ് ഇസ്ലാമിന്റെ അന്തഃസത്തയെന്ന് മുഖ്യപ്രഭാഷണം നടത്തിയ തിരുവനന്തപുരം പാളയം പള്ളി ഇമാം ജമാല്‍ മങ്കട പറഞ്ഞു. അബ്ദുസലാം മൌലവി ഖിറാഅത്ത് നടത്തി. ടി.പി. ശമീം, സൈനുദ്ദീന്‍ കരിവെള്ളൂര്‍, ബി.പി. അബ്ദുല്‍ഹമീദ് എന്നിവര്‍ സംസാരിച്ചു.
COURTESY: Madhyamam/08-02-2011

MALARVADY_KANNUR

മലര്‍വാടി ബാലസംഘം
ജില്ലാതല വിജ്ഞാനോത്സവം
മലര്‍വാടി ബാലസംഘം ജില്ലാതല വിജ്ഞാനോത്സവം തലശേãരി സര്‍ഗ ഓഡിറ്റോറിയത്തില്‍ നടന്നു. ജില്ലാ രക്ഷാധികാരി ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വിവിധ സബ്ജില്ലകളിലെ വിജയികളായ 55 കുട്ടികള്‍ പങ്കെടുത്തു.
മത്സരത്തില്‍ യു.പി വിഭാഗത്തില്‍ പുതുശേãരി യു.പി സ്കൂളിലെ മുന്‍ഫിഖ് ഫാസില്‍ ഒന്നാം സ്ഥാനം നേടി. കടവത്തൂര്‍ വെസ്റ്റ് യു.പി സ്കൂളിലെ ഫായിസ് ഇഹ്സാന്‍ രണ്ടാം സ്ഥാനവും ചെങ്ങളായി യു.പി സ്കൂളിലെ അഞ്ജിത രാജീവന്‍ മൂന്നാം സ്ഥാനവും നേടി. എല്‍.പി വിഭാഗത്തില്‍ ഉളിയില്‍ സെന്‍ട്രല്‍ യു.പി സ്കൂളിലെ കീര്‍ത്തന ഒന്നാം സ്ഥാനവും പൊന്ന്യം സെന്‍ട്രല്‍ എല്‍.പി സ്കൂളിലെ സ്നിഗ്ധ രണ്ടാം സ്ഥാനവും നെടുങ്ങോം എച്ച്.എസ്.എസിലെ വൈഷണവ് മൂന്നാം സ്ഥാനവും നേടി.
ജില്ലാ കോഓര്‍ഡിനേറ്റര്‍ ഡി. അബ്ദുന്നാസര്‍ സ്വാഗതം പറഞ്ഞു. റംഷീദ് വിജയികള്‍ക്ക് സമ്മാനം നല്‍കി. കളത്തില്‍ ബഷീര്‍ സംസാരിച്ചു. കെ.കെ. ഇബ്രാഹിം മാസ്റ്റര്‍, ഹിഷാം മാസ്റ്റര്‍ എന്നിവര്‍ കുട്ടികളുമായി സംവദിച്ചു.
COURTESY: Madhyamam/06-02-2011