കലാസാഹിത്യവേദി ഉദ്ഘാടനം
ഇരിക്കൂര്‍: കൊളപ്പ ഹൊറൈസണ്‍ ഇംഗ്ലീഷ് സ്കൂള്‍ കലാസാഹിത്യ വേദി ഉദ്ഘാടനവും മജ്ലിസ് പരീക്ഷാ ജേതാക്കള്‍ക്കുള്ള അവാര്‍ഡുദാനവും എ.എം.ഐ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. കലാസാഹിത്യവേദിയുടെ ഉദ്ഘാടനം സലീം ഫൈസല്‍ തൃശൂര്‍ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് എന്‍.വി. ത്വാഹിര്‍ അധ്യക്ഷത വഹിച്ചു. കെ. അബ്ദുല്‍ ജബ്ബാര്‍ ഹാജി മുഖ്യപ്രഭാഷണം നടത്തി. മജ്ലിസ് പ്രൈമറി പരീക്ഷാ സര്‍ട്ടിഫിക്കറ്റ് വിതരണവും സമ്മാനദാനവും ഇസ്ലാമിയ അസോസിയേഷന്‍ പ്രസിഡന്റ് സി.എ. സിദ്ദീഖ് ഹാജി നിര്‍വഹിച്ചു. യു.കെ. മായിന്‍ മാസ്റ്റര്‍, കെ.പി. ഹാരിസ് എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ എം. സുകുമാരന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.ഇ.കെ. സജിത നന്ദിയും പറഞ്ഞു.