ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, December 17, 2011

വിവാഹിതാരായി

 വിവാഹിതാരായി

കാഞ്ഞിരോട്:അബ്ദുല്ല മുക്കണ്ണിയുടെ മകന്‍ ആജ് മല്‍ പാറക്കലും   പരേതനായ  കെ. ടി .അബുബക്കര്‍ സാഹിബി ന്റെ മകള്‍ അസ്മ  മുക്കണ്ണിയും, പതിനാറാം  തിയ്യതി വെള്ളിയാഴ്ച അസര്‍ നമസ്കാരാനന്തരം കൊട്ടാനച്ചേരി "സഫല" ത്തില്‍ വെച്ചു  ചാലാട് ഖതീബു  അബ്ല്‍ ഖാദര്‍ മൌലവിയുടെ കാര്‍മികത്വത്തില്‍    വിവാഹിതരായി.

കിഡ്സ് പാര്‍ക്കും വെബ്സൈറ്റും ഉദ്ഘാടനം ചെയ്തു

 കിഡ്സ് പാര്‍ക്കും വെബ്സൈറ്റും
ഉദ്ഘാടനം ചെയ്തു
 നരയമ്പാറ മൌണ്ട് ഫ്ലവര്‍ ഇംഗ്ലീഷ് സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയ കിഡ്സ് പാര്‍ക്കും വെബ്സൈറ്റും അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ യു.പി. സിദ്ദീഖ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.  പഞ്ചായത്ത് മെംബര്‍ മറിയം ടീച്ചര്‍, മാഞ്ഞുമാസ്റ്റര്‍, ചന്ദ്രന്‍ തില്ലങ്കേരി, ഡോ. പി. സലീം, നജീബ് റഹ്മാന്‍, പി.ടി.എ പ്രസിഡന്റ് ഹമീദ് മാസ്റ്റര്‍, കോളജ് പ്രിന്‍സിപ്പല്‍ മന്‍സൂര്‍ മൊയ്തീന്‍ എന്നിവര്‍ സംസാരിച്ചു. മലര്‍വാടി ചിത്രരചനാ മത്സരത്തില്‍ വിജയികളായ വിദ്യാര്‍ഥികള്‍ക്ക് ടി.കെ. മുഹമ്മദലി ട്രോഫികള്‍ വിതരണം ചെയ്തു

സോഷ്യോ-ഇക്കണോമിക് സര്‍വേ: ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍മാരെ നിയമിക്കുന്നു

 സോഷ്യോ-ഇക്കണോമിക് സര്‍വേ:
ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍മാരെ നിയമിക്കുന്നു
കണ്ണൂര്‍: സോഷ്യോ-ഇക്കണോമിക് സര്‍വേയുടെ വിവരങ്ങള്‍ കമ്പ്യൂട്ടറുകളില്‍ ശേഖരിക്കാന്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഡാറ്റ എന്‍ട്രി ഓപറേറ്റര്‍മാരെ നിയമിക്കുന്നു.  ആകെ ഒഴിവ് 1,066. പയ്യന്നൂര്‍-86, കല്യാശേãരി-90, തളിപ്പറമ്പ്-121, ഇരിക്കൂര്‍-102, കണ്ണൂര്‍-86, എടക്കാട്-113, തലശേãരി-7, കൂത്തുപറമ്പ്-80, പാനൂര്‍-72, ഇരിട്ടി-86, പേരാവൂര്‍-68 എന്നിങ്ങനെയായിരിക്കും നിയമനം.
പ്ലസ്ടു പൂര്‍ത്തീകരിച്ചവരും ഇംഗ്ലീഷ് ഡാറ്റ എന്‍ട്രി അറിയുന്നവരുമാകണം.  മലയാളം കമ്പ്യൂട്ടര്‍ അറിയുന്നവര്‍ക്ക് മുന്‍ഗണന. 
താല്‍പര്യമുള്ളവര്‍ അതതു പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന കുടുംബശ്രീ ഐ.ടി യൂനിറ്റുകളില്‍ ഫോണിലോ നേരിട്ടോ ഡിസംബര്‍ 19നകം ബന്ധപ്പെടണം. ഐ.ടി യൂനിറ്റുകളുടെ പേരും ഫോണ്‍ നമ്പറും ഇനി പറയുന്നു.
    എടക്കാട്, കണ്ണൂര്‍ ബ്ലോക്കുകള്‍, കണ്ണൂര്‍ നഗരസഭ: വുമണ്‍ടെക് കമ്പ്യൂട്ടര്‍ സെന്റര്‍, റിസ്വിന്‍ കോംപ്ലക്സ്, നിയര്‍ ടെയ്ലറിങ് വെല്‍ഫെയര്‍ ബോര്‍ഡ്, സൌത്ത് ബസാര്‍, കക്കാട് റോഡ്, കണ്ണൂര്‍2 ഫോണ്‍: 0497 2701402.

എ.ഐ.സി.എല്‍ കണ്ണൂരില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു

എ.ഐ.സി.എല്‍ കണ്ണൂരില്‍
പ്രവര്‍ത്തനമാരംഭിക്കുന്നു
കണ്ണൂര്‍: ഇസ്ലാമിക സാമ്പത്തിക ക്രമമനുസരിച്ച് പ്രവര്‍ത്തിക്കുന്ന സാമ്പത്തിക സ്ഥാപനമായ ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ക്രെഡിറ്റ്സ് ലിമിറ്റഡ് (എ.ഐ.സി.എല്‍) കണ്ണൂരില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. കമ്പനിയുടെ കണ്ണൂര്‍ ഓഫിസിന്റെ ഉദ്ഘാടനം ഈമാസം 21ന് വൈകീട്ട് നാലുമണിക്ക് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ സെന്റര്‍ ഫോര്‍ ഇസ്ലാമിക് ഫിനാന്‍സ് ജനറല്‍ സെക്രട്ടറി എച്ച്.അബ്ദുല്‍ റഖീബ് നിര്‍വഹിക്ക്കും. എ.ഐ.സി.എല്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ കെ.കെ. അലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എ.ഐ.സി.എല്‍ ഡയറക്ടര്‍ ടി. ആരിഫലി, ഇന്‍കല്‍ ചെയര്‍മാന്‍ ടി. ബാലകൃഷ്ണന്‍ ഐ.എ.എസ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. കൊച്ചി ആസ്ഥാനമായി 10 വര്‍ഷം മുമ്പ് തുടങ്ങിയ എ.ഐ.സി.എല്ലിന്റെ മൂന്നാമത്തെ ഓഫിസാണ് കണ്ണൂരില്‍ തുറക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് 'ഇസ്ലാമിക സാമ്പത്തികക്രമത്തെ അറിയുക' എന്ന തലക്കെട്ടില്‍ സെമിനാറും സംഘടിപ്പിക്കും. 21ന് രാവിലെ 9.30 മുതല്‍ ചേംബര്‍ ഹാളില്‍ നടക്കുന്ന സെമിനാറില്‍ ഇസ്ലാമിക് ഫിനാന്‍സിന്റെ വിവിധ തലങ്ങള്‍ സംബന്ധിച്ച് ബന്ധപ്പെട്ട മേഖലയിലെ വിദഗ്ധര്‍ പ്രഭാഷണം നടത്തും. സെമിനാറില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 9446945939 എന്ന നമ്പറിലോ info@aiclindia.com എന്ന വിലാസത്തിലോ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം.
റിസര്‍വ് ബാങ്ക് അനുമതിയോടെ ആളുകളില്‍നിന്ന് ഓഹരി സ്വീകരിച്ച് ഇസ്ലാമിക സാമ്പത്തിക ക്രമം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന എ.ഐ.സി.എല്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളതെന്ന് കെ.കെ. അലി പറഞ്ഞു. എട്ടു വര്‍ഷമായി തുടര്‍ച്ചയായി ഡിവിഡന്റ് നല്‍കുന്ന കമ്പനിക്ക് 700 നിക്ഷേപകരും ഏഴു കോടിയുടെ ആസ്തിയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.