ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, March 24, 2013

സര്‍ക്കാറിന്‍െറ ന്യൂനപക്ഷ സമീപനം വിവേചനാപരം

സര്‍ക്കാറിന്‍െറ ന്യൂനപക്ഷ
സമീപനം വിവേചനാപരം
-എസ്.ഐ.ഒ ജനകീയ സംവാദം
മലപ്പുറം: സര്‍ക്കാറിന്‍െറ ന്യൂനപക്ഷ സമീപനം തികച്ചും വിവേചനപരമാണെന്ന് ‘യു.ഡി.എഫ് സര്‍ക്കാറിന്‍െറ ന്യൂനപക്ഷ സമീപനം: പ്രീണനമോ വിവേചനമോ’ എന്ന പേരില്‍ എസ്.ഐ.ഒ മലപ്പുറത്ത് നടത്തിയ ജനകീയ സംവാദം വിലയിരുത്തി.
ന്യൂനപക്ഷങ്ങള്‍ അനര്‍ഹമായത് നേടിക്കൊണ്ടിരിക്കുന്നു എന്ന വ്യാപക പ്രചാരണങ്ങള്‍ ന്യൂനപക്ഷ വിരുദ്ധ അജണ്ടയുടെ ഭാഗമാണെന്നും ഫാഷിസ്റ്റുകളും വര്‍ഗീയ കക്ഷികളും ഉപയോഗിക്കുന്ന പദാവലികളാണ് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിക്കുന്നതെന്നും അധ്യക്ഷത വഹിച്ച എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് എസ്. ഇര്‍ഷാദ് പറഞ്ഞു.
എസ്.ഐ.ഒ സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറി എ. അനസ് വിഷയം അവതരിപ്പിച്ചു.
അവഗണനയും വിവേചനവും തിരിച്ചറിയാനും ചോദ്യം ചെയ്യാനുമുള്ള ആര്‍ജവവും വിവേകവുമുള്ള ഒരു ചെറുപ്പം ഇവിടെ വളര്‍ന്നുവരുന്നുണ്ടെന്നും അത് ഭരണകൂടം തിരിച്ചറിയണമെന്നും ‘മാധ്യമം’ അസി. എക്സിക്യൂട്ടീവ് എഡിറ്റര്‍ സി. ദാവൂദ് പറഞ്ഞു.  
നഗരസഭ പ്രതിപക്ഷ നേതാവ് പാലോളി കുഞ്ഞിമുഹമ്മദ്, ബദീഉസ്സമാന്‍, സോളിഡാരിറ്റി സംസ്ഥാന എക്സി. അംഗം ജലീല്‍ മോങ്ങം തുടങ്ങിയവര്‍ സംസാരിച്ചു. നഹാസ് മാള സ്വാഗതവും കെ.കെ. അഷ്റഫ് നന്ദിയും പറഞ്ഞു.

അല്‍ഫലാഹിന് 100 ശതമാനം വിജയം

മജ്ലിസ് പൊതുപരീക്ഷ:   അല്‍ഫലാഹിന് 
100 ശതമാനം വിജയം
ന്യൂമാഹി: പെരിങ്ങാടി അല്‍ഫലാഹ് ഇംഗ്ളീഷ് സ്കൂള്‍ മജ്ലിസ് സെക്കന്‍ഡറി പൊതുപരീക്ഷയില്‍ 100 ശതമാനം വിജയം കരസ്ഥമാക്കി. മൂന്നു വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങളിലും എ പ്ളസും 10 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങളിലും എ ഗ്രേഡും നേടി. വിജയികളെ അല്‍ഫലാഹ് ഇംഗ്ളീഷ് സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഷര്‍മിന ഖാലിദ് അഭിനന്ദിച്ചു.

വേദങ്ങളിലെ നന്മയുടെ സന്ദേശം തിരിച്ചറിയണം -മൗലവി ജമാലുദ്ദീന്‍ മങ്കട

വേദങ്ങളിലെ നന്മയുടെ സന്ദേശം തിരിച്ചറിയണം -മൗലവി ജമാലുദ്ദീന്‍ മങ്കട
പാപ്പിനിശ്ശേരി: എല്ലാ വേദങ്ങളും മനുഷ്യനെ മാനിക്കാന്‍ പഠിപ്പിക്കുന്നതാണെന്നും അതിലെ നന്മയുടെ സന്ദേശത്തെ തിരിച്ചറിയണമെന്നും പാളയം ഇമാം മൗലവി ജമാലുദ്ദീന്‍ മങ്കട അഭിപ്രായപ്പെട്ടു.
ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തില്‍ പാപ്പിനിശ്ശേരി ആറോണ്‍ യു.പി സ്കൂളില്‍ സംഘടിപ്പിച്ച മതസൗഹാര്‍ദ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  കാലഘട്ടത്തിന്‍െറ തെറ്റുകള്‍ തിരിച്ചറിഞ്ഞ് നാടിന്‍െറ പൈതൃകമനുസരിച്ച് ജീവിക്കാനുള്ള കഴിവ് നേടണം. ഒത്തു കൂടുമ്പോള്‍ ഇമ്പമുള്ള സമൂഹമാണ് നമ്മുടേത്. ഇതിന് ഭംഗംവരുത്തുന്ന അവസ്ഥയെ നിസ്സംഗതയോടെ നോക്കിനില്‍ക്കാതെ ജാഗ്രതയോടെ പ്രവര്‍ത്തിക്കാനുള്ള ബാധ്യത എല്ലാവര്‍ക്കുമുണ്ട്. മറക്കാനും പൊറുക്കാനും കഴിയുന്ന മനുഷ്യന്‍, മുറിവുകള്‍ വലുതാക്കാനല്ല ഇല്ലാതാക്കാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വി.എന്‍. ഹാരിസ് അധ്യക്ഷത വഹിച്ചു. പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്‍റ് സി. റീന, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, റവറന്‍റ് എന്‍.കെ. സണ്ണി, കെ.കെ. നാസര്‍, കെ.കെ.പി. മുസ്തഫ എന്നിവര്‍ സംസാരിച്ചു. സി.കെ.എ. ജബ്ബാര്‍ സ്വാഗതം പറഞ്ഞു.