ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, June 15, 2013

PRABODHANAM


WANTED


പ്രതിഷേധിച്ചു

പ്രതിഷേധിച്ചു
ചക്കരക്കല്ല്: ചക്കരക്കല്ല് ടൗണിലെ ഹോട്ടലുകളില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് അന്യായമായി വിലവര്‍ധിപ്പിച്ചതില്‍ ചക്കരക്കല്ല്  വെല്‍ഫെയര്‍ പാര്‍ട്ടി, സോളിഡാരിറ്റി എന്നീ സംഘടനകള്‍ പ്രതിഷേധിച്ചു. അന്യായമായ വിലവര്‍ധനയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ധര്‍മടം മണ്ഡലം സെക്രട്ടറി  അഹ്മദ് കുഞ്ഞി, വൈസ് പ്രസിഡന്‍റ് അബ്ദുല്‍ സലാം, കെ. സകരിയ്യ എന്നിവര്‍ പ്രതിഷേധിച്ചു.

പുഴ സംരക്ഷിക്കാന്‍ വീട്ടമ്മമാരുടെ സമര സംഗമം

 പുഴ സംരക്ഷിക്കാന്‍ വീട്ടമ്മമാരുടെ 
സമര സംഗമം
കണ്ണൂര്‍: കക്കാട് പുഴ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വീട്ടമ്മമാരുടെ സമര സംഗമം. വെല്‍ഫെയര്‍ പാര്‍ട്ടി വനിതാ വിങ്ങിന്‍െറ ആഭിമുഖ്യത്തില്‍ കക്കാട് പുഴ സമരപ്പന്തലിലാണ് സംഗമം നടന്നത്. പുഴ കൈയേറി നികത്തിയ മുഴുവന്‍ സ്ഥലവും അളന്ന് തിട്ടപ്പെടുത്തി പുഴയെ പഴയ പ്രതാപത്തില്‍ പുനഃസ്ഥാപിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു.
സംസ്ഥാന കമ്മിറ്റിയംഗം പി. നാണി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി ജില്ലാ വനിതാ വിങ് കണ്‍വീനര്‍ ഷാഹിന ലത്തീഫ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ജബീന ഇര്‍ഷാദ്, സാജിദ സജീര്‍, പരിസ്ഥിതി പ്രവര്‍ത്തക വി. വീണ, മിനി തോട്ടട, ഷക്കീല അശ്റഫ്, ടി. സക്കീന എന്നിവര്‍ സംസാരിച്ചു. വനിതാ വിങ് സെക്രട്ടറി ലൂസി ബെന്നി സ്വാഗതവും ടി.ടി. ബിന്ദു നന്ദിയും പറഞ്ഞു.