ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, November 24, 2012

കുടുക്കിമൊട്ടയില്‍ കട കത്തിനശിച്ചു

 കുടുക്കിമൊട്ടയില്‍ കട കത്തിനശിച്ചു
കുടുക്കിമൊട്ടയില്‍ കട കത്തിനശിച്ചു. കുടുക്കിമൊട്ടയിലെ സി.പി. അബ്ദുല്ലക്കുട്ടിയുടെ ഉടമസ്ഥതയിലുള്ള മര്‍വ കോംപ്ളക്സില്‍ പ്രവര്‍ത്തിക്കുന്ന ഫാന്‍സി & സ്റ്റേഷനറി കടയാണ് കത്തിയത്. വ്യാഴാഴ്ച രാവിലെ നാലു മണിയോടെയാണ് സംഭവം. അഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. കടയുടമ ചക്കരക്കല്ല് പൊലീസില്‍ പരാതി നല്‍കി. 

JIH KANUR


പുല്ലൂപ്പിക്കടവ് കൗസര്‍ ഇംഗ്ളീഷ് സ്കൂള്‍

കണ്ണൂര്‍ സഹോദയ കോംപ്ളക്സിന്‍െറ ആഭിമുഖ്യത്തില്‍ നടന്ന ബാള്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ ഓവറോള്‍ റണ്ണറപ്പായ പുല്ലൂപ്പിക്കടവ് കൗസര്‍ ഇംഗ്ളീഷ് സ്കൂള്‍

SIO


വെല്‍ഫെയര്‍ പാര്‍ട്ടി പ്രഖ്യാപന സമ്മേളനം

 വെല്‍ഫെയര്‍ പാര്‍ട്ടി പ്രഖ്യാപന സമ്മേളനം
തലശ്ശേരി: വെല്‍ഫെയര്‍ പാര്‍ട്ടി തലശ്ശേരി മുനിസിപ്പല്‍ കമ്മിറ്റി പ്രഖ്യാപന സമ്മേളനം നവംബര്‍ 25ന് കായ്യത്ത് റോഡിലെ കനക്  റസിഡന്‍സിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ ഒമ്പതരക്ക് ജില്ലാ പ്രസിഡന്‍റ് രാധാകൃഷ്ണന്‍ കൂടാളി  ഉദ്ഘാടനം ചെയ്യും. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുസ്സലാം, ജില്ലാ സമിതിയംഗങ്ങളായ ജോസഫ്ജോണ്‍,  യു.കെ. സെയ്ത് എന്നിവര്‍ പങ്കെടുക്കും.

വാഹജനജാഥക്ക് കണ്ണൂരില്‍ സ്വീകരണം നല്‍കും

വാഹജനജാഥക്ക് കണ്ണൂരില്‍
സ്വീകരണം നല്‍കും
കണ്ണൂര്‍: ദേശീയപാത സംരക്ഷണ സമിതി സംസ്ഥാന കമ്മിറ്റി നടത്തുന്ന വാഹനജാഥക്ക് ഡിസംബര്‍ മൂന്നിന് വൈകീട്ട് അഞ്ചു മണിക്ക് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ സ്വീകരണം നല്‍കാന്‍ സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു. ഉച്ച രണ്ടു മണിക്ക് പയ്യന്നൂരിലത്തെുന്ന ജാഥയെ ജില്ലാ നേതാക്കള്‍ ചേര്‍ന്ന് സ്വീകരിക്കും. വൈകീട്ട് നാലു മണിക്ക് കണ്ണൂര്‍ കാല്‍ടെക്സ് ജങ്ഷനില്‍നിന്ന് പ്രകടനമായി ആനയിക്കും.
സമ്മേളനത്തിനായി ഫൈസല്‍ മാടായി കണ്‍വീനറായി സ്വാഗതസംഘം രൂപവത്കരിച്ചു. ജില്ലാ കമ്മിറ്റി യോഗത്തില്‍ ചെയര്‍മാന്‍ ഡി. സുരേന്ദ്രനാഥ്, യു.കെ. സെയ്ത്, പ്രേമരാജ് എടക്കാട്, പി. വിജയന്‍, ശുഹൈബ് മുഹമ്മദ്, മേരി എബ്രഹാം, പി.ഇസെഡ്. അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു.

ഫലസ്തീന്‍ വിജയം അറബ് വസന്തത്തിന്‍െറ തുടര്‍ച്ച -ടി. ആരിഫലി

 ഫലസ്തീന്‍ വിജയം അറബ്
 വസന്തത്തിന്‍െറ തുടര്‍ച്ച -ടി. ആരിഫലി
കോഴിക്കോട്: ഇസ്രായേല്‍ ഏകപക്ഷീയമായി ആരംഭിച്ച ആക്രമണം വെടിനിര്‍ത്തല്‍ കരാറിലൂടെ അവര്‍ക്ക് അവസാനിപ്പിക്കേണ്ടി വന്നത് ഇസ്ലാമിക ജനാധിപത്യ പ്രസ്ഥാനങ്ങള്‍ നയിച്ച അറബ് വസന്തത്തിന്‍െറ തുടര്‍ച്ചയാണെന്ന് ജമാഅത്തെ ഇസ്ലാമി അമീര്‍ ടി. ആരിഫലി പ്രസ്താവനയില്‍ പറഞ്ഞു. അറബ് മുസ്ലിം നാടുകളില്‍ ഇതുവരെ ഉണ്ടായിരുന്നത് ഇസ്രായേലിനെ അനുകൂലിക്കുന്ന ഭരണാധികാരികളും എതിര്‍ക്കുന്ന ജനതയുമായിരുന്നു. ഇപ്പോള്‍ ഈജിപ്തിലും തുനീഷ്യയിലും തുര്‍ക്കിയിലും ഇസ്രായേലിനെ എതിര്‍ക്കുന്ന ജനങ്ങളും ഭരണാധികാരികളും ഉണ്ടായിരിക്കുകയാണ്. പ്രശ്നപരിഹാരത്തിന്‍െറ നേതൃത്വം അമേരിക്കയില്‍നിന്ന് ഈജിപ്തിലേക്ക് മാറിയിരിക്കുന്നു. ഇത് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന്‍െറയും അതുവഴി ലോകക്രമത്തിന്‍െറയും മാറ്റത്തിന്‍െറ തുടികൊട്ടാണ്. നവജനാധിപത്യ ലോകക്രമത്തിന്‍െറ ശക്തമായ സൂചനയാണ്. ഹമാസിന്‍െറ വിജയം ലോകവ്യാപകമായി ശക്തിപ്പെടുന്ന ഇസ്ലാമിക വിമോചന രാഷ്ട്രീയത്തിന്‍െറ വിജയമാണെന്നും ആരിഫലി പറഞ്ഞു.

ഡിഫറന്‍സ് ആന്‍ഡ് ഡെമോക്രസി കോണ്‍ഫറന്‍സ് കൊച്ചിയില്‍

ഡിഫറന്‍സ് ആന്‍ഡ് ഡെമോക്രസി
കോണ്‍ഫറന്‍സ് കൊച്ചിയില്‍
കൊച്ചി: എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റി ഞായറാഴ്ച എറണാകുളം ടൗണ്‍ഹാളില്‍ ഡിഫറന്‍സ് ആന്‍ഡ് ഡെമോക്രസി കോണ്‍ഫറന്‍സ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  വിദ്യാര്‍ഥി രാഷ്ട്രീയത്തിന് പുതിയ ശൈലിപരിചയപ്പെടുത്തുന്നതിനും സാമൂഹിക പ്രതിബദ്ധതയും സംവാദശേഷിയുമുള്ള വിദ്യാര്‍ഥി രാഷ്ട്രീയത്തെ പുന$ക്രമീകരിക്കുന്നതിനും വേണ്ടിയാണ് കോണ്‍ഫറന്‍സ്.  പൊതുബോധത്തെയും പൊതുമണ്ഡലത്തെയും നിയന്ത്രിക്കുന്ന വരേണ്യ കാഴ്ചപ്പാടുകള്‍ക്കെതിരെ ജനാധിപത്യപരമായ ചെറുത്തുനില്‍പ്പിനും കോണ്‍ഫറന്‍സ് വേദിയാകും. രാവിലെ 10ന് ദലിത് എഴുത്തുകാരന്‍ കാഞ്ച ഐലയ്യ  ഉദ്ഘാടനം ചെയ്യും.
രാവിലെ നടക്കുന്ന ‘സമൂഹ രൂപവത്കരണത്തിലെ അക്കാദമിക പരിസരം’   സെഷനില്‍ കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, ഡോ.എം. ഗംഗാധരന്‍, കെ.കെ. കൊച്ച്, ടി.പി. യേശുദാസന്‍, ടി. മുഹമ്മദ് വേളം, സി.കെ. അബ്ദുല്‍ അസീസ്, ജി. അലോഷ്യസ് എന്നിവര്‍ പങ്കെടുക്കും. ‘വിദ്യാര്‍ഥി രാഷ്ട്രീയത്തിന്‍െറ നവഭാവുകത്വം’  വിഷയത്തില്‍ ഉച്ചക്കുശേഷം നടക്കുന്ന സെഷനില്‍ കേരളത്തിലെ വിദ്യാര്‍ഥി സംഘടനകളുടെ നേതാക്കള്‍ പങ്കെടുക്കും. ‘നീതിയുടെ പോരാട്ടത്തിന് കാമ്പസിന്‍െറ ഐക്യദാര്‍ഢ്യം’ വിഷയത്തില്‍ നടക്കുന്ന സമാപന സമ്മേളനം ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീര്‍ ടി. ആരിഫലി ഉദ്ഘാടനം ചെയ്യും. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ അഹ്മദ് കാസ്മി മുഖ്യാതിഥിയായിരിക്കും. ഡോ. ഉദയകുമാര്‍ (കൂടങ്കുളം), ഒ. അബ്ദുറഹ്മാന്‍ (‘മാധ്യമം’ എഡിറ്റര്‍), ഡോ.സെബാസ്റ്റ്യന്‍ പോള്‍ (മഅ്ദനി ഫോറം), ക്രിഷാങ്ക് (തെലുങ്കാന), മോന്‍സി (പാലിയേക്കര), ബുര്‍ഹാന്‍ (വിളപ്പില്‍ശാല), ഇമ്രാന്‍ ഖാന്‍ (ബംഗളൂരു അറസ്റ്റ്), അഫ്റോസ് ആലം (ബട്ലാ ഹൗസ്), പി.ഐ. നൗഷാദ് (സംസ്ഥാന പ്രസിഡന്‍റ് സോളിഡാരിറ്റി), സുധീര്‍ കുമാര്‍ (എന്‍ഡോസള്‍ഫാന്‍), ഗോപിനാഥന്‍ പിള്ള , ബബ്ളൂ (എ.എഫ്.എസ്.പി.എ മണിപ്പൂര്‍), ടെന്‍സലിങ് സുന്‍ടു (ഫ്രണ്ട്സ് ഓഫ് ടിബറ്റ്), എം.കെ. സുഹൈല (മഫ്ത ഇഷ്യൂ), ശിഹാബ് പൂക്കോട്ടൂര്‍ (സംസ്ഥാന പ്രസിഡന്‍റ്, എസ്.ഐ.ഒ) എന്നിവര്‍ പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ സമീര്‍ നീര്‍ക്കുന്നം (ജനറല്‍ സെക്രട്ടറി എസ്.ഐ.ഒ കേരള), കെ.എസ്. നിസാര്‍ (സ്റ്റേറ്റ് സെക്രട്ടറി, എസ്.ഐ.ഒ കേരള),ഒ.കെ. ഫാരിസ് (ഡയറക്ടര്‍ ഡിഫറന്‍സ് ആന്‍ഡ് ഡെമോക്രസി കോണ്‍ഫറന്‍സ്), കെ.കെ. അഷ്റഫ് (പി.ആര്‍. സെക്രട്ടറി,എസ്.ഐ.ഒ) എന്നിവര്‍ പങ്കെടുത്തു.