ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, December 5, 2011

SIO COLUMN

PRABODHANAM WEEKLY

മുണ്ടേരിക്കടവ് പ്രദേശം മാലിന്യമുക്തമാക്കി

 
 
 
മുണ്ടേരിക്കടവ് പ്രദേശം
മാലിന്യമുക്തമാക്കി
മുണ്ടേരിമൊട്ട: സാമൂഹികവിരുദ്ധര്‍ മാലിന്യനിക്ഷേപ കേന്ദ്രമാക്കിയ മുണ്ടേരിക്കടവ് പ്രദേശം സോളിഡാരിറ്റി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് മാലിന്യമുക്തമാക്കി.
പ്രശ്നം അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടി സ്വീകരിക്കാത്തതിനെത്തുടര്‍ന്നാണ് സോളിഡാരിറ്റി ചേലേരി യൂനിറ്റും കാഞ്ഞിരോട് ഏരിയ പ്രവര്‍ത്തകരും സംയുക്തമായി കടവ് പരിസരത്തെ മാലിന്യം നീക്കം ചെയ്തതും കാടുകള്‍ വെട്ടിത്തെളിച്ചതും.
വാഹനങ്ങളില്‍ കൊണ്ടുവന്ന് മാലിന്യം നിക്ഷേപിക്കുന്നത് പതിവാക്കി മാറ്റിയിരിക്കുകയാണിവിടം. ഫൈസല്‍ മുണ്ടേരി, ജബ്ബാര്‍ മാസ്റ്റര്‍, മുഹമ്മദ്, സുനീര്‍ കാഞ്ഞിരോട്, നസീം, ഖാദര്‍, നൂറുദ്ദീന്‍ ചേലേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പാര്‍പ്പിട പദ്ധതി: ആധാരം കൈമാറി

 
 
 
 
 
പാര്‍പ്പിട പദ്ധതി:
ആധാരം കൈമാറി
കാഞ്ഞിരോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പാര്‍പ്പിട പദ്ധതിയില്‍ നിര്‍മിച്ച മൂന്നാമത്തെ വീടിന്റെ ആധാരം മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് സി. ശ്യാമള കൈമാറി. വീടിന്റെ താക്കോല്‍ ദാനം ഡോ. കെ.പി. അബ്ദുല്‍ ഗഫൂര്‍ നിര്‍വഹിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. സി.കെ. ഖലീല്‍ അധ്യക്ഷത വഹിച്ചു. മുണ്ടേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി. കുമാരന്‍ മാസ്റ്റര്‍, കാഞ്ഞിരോട് മഹല്ല് പ്രസിഡന്റ് എം.പി.സി. ഹംസ, ജമാഅത്തെ ഇസ്ലാമി കാഞ്ഞിരോട് ഹല്‍ഖ നാസിം അഹമ്മദ് പാറക്കല്‍, ടി. അഹമ്മദ് മാസ്റ്റര്‍, സി.പി. റഹന ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. എ. നസീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടി.വി. അസ്ലം മാസ്റ്റര്‍ സ്വാഗതവും സി.എച്ച്. മുസ്തഫ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

കുടുംബസംഗമം

കുടുംബസംഗമം
പാപ്പിനിശേãരി: ജമാഅത്തെ ഇസ്ലാമി പാപ്പിനിശേãരി ഹല്‍ഖയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കുടുംബ സംഗമം മസ്ജിദുല്‍ ഈമാനില്‍ നടന്നു. നല്ല കുടുംബങ്ങളുടെ കൂട്ടായ്മയില്‍ നിന്നാണ് സമാധാനവും പുരോഗതിയുമുള്ള ഗ്രാമങ്ങള്‍ രൂപപ്പെടുകയെന്ന് സംഗമം ചൂണ്ടിക്കാട്ടി.
അത്തരം ഗ്രാമങ്ങള്‍ പൊതുസമൂഹത്തിന് വഴികാട്ടുന്ന പ്രകാശഗോപുരമായി മാറും. ആധുനിക ജീവിതത്തിന്റെ സംഘര്‍ഷാത്മകമായ സാഹചര്യത്തെ നേരിടാന്‍ നന്മ നിറഞ്ഞ കുടുംബാന്തരീക്ഷത്തില്‍ കഴിയുന്നവര്‍ക്ക് സാധിക്കുമെന്നും സംഗമം ചൂണ്ടിക്കാട്ടി.
ഡോ. എസ്.എല്‍.പി. ഉമറുല്‍ ഫാറൂഖ്, സി.എച്ച്. അബ്ദുല്‍ഖാദര്‍ മൌലവി, ജമാഅത്തെ ഇസ്ലാമി പാപ്പിനിശേãരി ഹല്‍ഖാ നാസിം വി.എന്‍. ഹാരിസ്, ജമാഅത്തെ ഇസ്ലാമി എച്ച്.ആര്‍.ഡി സെല്‍ ജില്ലാ കണ്‍വീനര്‍ സി.കെ.അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ പ്രഭാഷണം നടത്തി. അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ 273ാം റാങ്ക് നേടിയ സുഹ പര്‍വീന് ഡോ. ഉമറുല്‍ ഫാറൂഖ് ഉപഹാരം നല്‍കി.
ജമാഅത്തെ ഇസ്ലാമി പാപ്പിനിശേãരി ഹല്‍ഖയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ സി.എച്ച്. അബ്ദുല്‍ഖാദര്‍ മൌലവി സംസാരിക്കുന്നു.

വിവാഹവീട് കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന നാലംഗ സംഘം പിടിയില്‍

വിവാഹവീട് കേന്ദ്രീകരിച്ച്  മോഷണം
നടത്തുന്ന നാലംഗ സംഘം പിടിയില്‍
 വിവാഹവീട് കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന വിദ്യാര്‍ഥികളടങ്ങുന്ന നാലംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ചക്കരക്കല്‍ വെള്ളച്ചാലിലെ മുക്കിലെപീടികയില്‍ പാലക്കീല്‍ തസ്ലീം (20), ചാലാട് സ്വദേശി കെ. ഹസന്‍ (65) എന്നിവരെയും രണ്ട് സ്കൂള്‍ വിദ്യാര്‍ഥികളെയുമാണ് മട്ടന്നൂര്‍ സി.ഐ ടി.എന്‍. സജീവ്, എസ്.ഐ ബി.കെ. സിജു എന്നിവരും എസ്.പിയുടെ സ്പെഷല്‍ സ്ക്വാഡ് അംഗങ്ങളും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞമാസം 27ന് കൂടാളിയിലെ കെ.കെ. സാജിദിന്റെ വീട്ടില്‍ നിന്ന് എട്ട് പവന്‍ സ്വര്‍ണാഭരണവും മറ്റ് രേഖകളും കവര്‍ന്ന കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കുട്ടികളെ ഉപയോഗിച്ച് വിവാഹ വീടുകളില്‍ മോഷണം നടത്തുന്നവരാണ് തസ്ലീമും ഹസനുമെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ കുട്ടികള്‍ ചക്കരക്കല്‍ സ്വദേശികളും ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളുമാണ്. സാജിദിന്റെ ഭാര്യാ സഹോദരിയുടെ വിവാഹ ദിവസമാണ് വീട്ടില്‍ മോഷണം നടന്നത്. വിവാഹത്തില്‍ പങ്കെടുത്ത ചിലരെ സംശയമുണ്ടെന്ന് കാണിച്ച് സാജിദ് മട്ടന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
തസ്ലീമിനെയും ഹസനെയും കണ്ണൂരില്‍ വെച്ചും വിദ്യാര്‍ഥികളെ ചക്കരക്കല്ലില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. മോഷണം പോയ സ്വര്‍ണത്തില്‍ നാല് പവന്‍ ഇവരുടെ കൈയില്‍ നിന്നും നാല് പവന്‍ കണ്ണൂരിലെ രണ്ട് ജ്വല്ലറികളില്‍ നിന്നും കണ്ടെടുത്തു.
തസ്ലീമാണ് വിദ്യാര്‍ഥികളെ മോഷണത്തിനായി ഏര്‍പ്പാടാക്കിയത്. രണ്ട് വിദ്യാര്‍ഥികള്‍ക്കുമായി പതിനായിരം രൂപയും നല്‍കി. കണ്ണൂരിലെ ഒരു കടയില്‍ ജീവനക്കാരനാണ് തസ്ലീം. മട്ടന്നൂര്‍ കോടതി രണ്ടുപേരെ റിമാന്‍ഡ് ചെയ്തു. വിദ്യാര്‍ഥികളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി.