Tuesday, April 30, 2013
പഠനക്യാമ്പ്
പഠനക്യാമ്പ്
ചക്കരക്കല്ല്: സഫ മോറല്‍ സ്കൂളിന്‍െറ ആഭിമുഖ്യത്തില്‍ നാലുദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ‘സമ്മര്‍ ബ്രീസ് ഫോര്‍ ടീന്‍സ്’ ഒഴിവുകാല പഠനക്യാമ്പ് തനിമ കലാസാഹിത്യവേദി ജില്ല കമ്മിറ്റിയംഗം കളത്തില്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. എം. മൊയ്തീന്‍ കുട്ടി അധ്യക്ഷത വഹിച്ചു.
കെ.ടി. അബ്ദുസലാം, കെ. അര്‍ഷാദ് എന്നിവര്‍ സംസാരിച്ചു. ഇ. അബ്ദുസലാം, കെ. സക്കരിയ, കെ.കെ. ഇബ്രാഹിം മാസ്റ്റര്‍ എന്നിവര്‍ ക്ളാസെടുത്തു.
കെ.ടി. അബ്ദുസലാം, കെ. അര്‍ഷാദ് എന്നിവര്‍ സംസാരിച്ചു. ഇ. അബ്ദുസലാം, കെ. സക്കരിയ, കെ.കെ. ഇബ്രാഹിം മാസ്റ്റര്‍ എന്നിവര്‍ ക്ളാസെടുത്തു.
എസ്.ഐ.ഒ ദേശീയ പ്രസിഡന്‍റിന് സ്വീകരണം രണ്ടിന്
എസ്.ഐ.ഒ ദേശീയ പ്രസിഡന്‍റിന്
സ്വീകരണം രണ്ടിന്
സ്വീകരണം രണ്ടിന്
കണ്ണൂര്‍: എസ്.ഐ.ഒ ദേശീയ പ്രസിഡന്‍റ് അഷ്ഫാഖ് അഹ്മദ് ശരീഫിന് സംസ്ഥാന ഘടകം നല്‍കുന്ന സ്വീകരണ പരിപാടി മേയ് രണ്ടിന് കണ്ണൂരില്‍ നടക്കും. വൈകീട്ട് മൂന്നിന് വിദ്യാര്‍ഥി റാലിയോടെ പരിപാടിക്ക് തുടക്കമാകും. നഗരം ചുറ്റിയശേഷം പ്രകടനം സ്റ്റേഡിയം കോര്‍ണറില്‍ സമാപിക്കും. പൊതുസമ്മേളനം ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീര്‍ ടി. ആരിഫലി ഉദ്ഘാടനം ചെയ്യും. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് എസ്. ഇര്‍ശാദ് അധ്യക്ഷത വഹിക്കും. എസ്.ഐ.ഒ ദേശീയ ജനറല്‍ സെക്രട്ടറി സര്‍വര്‍ ഹസന്‍, കര്‍ണാടക സംസ്ഥാന പ്രസിഡന്‍റ് തൗസീഫ് അഹമ്മദ്, ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജന. സെക്രട്ടറി പി. മുജീബ് റഹ്മാന്‍, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ്, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് റുക്സാന, എസ്.ഐ.ഒ സംസ്ഥാന ജന. സെക്രട്ടറി കെ.വി. സഫീര്‍ ഷാ എന്നിവര്‍ പങ്കെടുക്കും.
Subscribe to:
Posts (Atom)