Monday, August 6, 2012
ഇഫ്താര്‍ സംഗമം
ഇഫ്താര്‍ സംഗമം
പെരിങ്ങത്തൂര്‍: കരിയാട് മലര്‍വാടിയില്‍ കാരുണ്യ സെന്‍റര്‍ നടത്തിയ ഇഫ്താര്‍ സംഗമം കേരള ഡയലോഗ് സെന്‍റര്‍ സെക്രട്ടറി ജി.കെ. എടത്തനാട്ടുകര ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്തംഗം ഹമീദ് കരിയാട്, പട്ട്യേരി കുഞ്ഞികൃഷ്ണന്‍ അടിയോടി, കെ. അബൂബക്കര്‍ മാസ്റ്റര്‍, ടി.എം. ബാബുരാജ്, കോടൂര്‍ ബാലന്‍, പി. മുഹമ്മദ്, കെ.കെ. രവീന്ദ്രന്‍ മാസ്റ്റര്‍, സി.വി. നാണു, സി.കെ. രവിശങ്കരന്‍, ഭരതന്‍ മാസ്റ്റര്‍, എം.ടി.കെ. ബാബു, പി.കെ. രാജന്‍, പി.കെ. ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. നാസര്‍ മാസ്റ്റര്‍ സ്വാഗതവും കെ.കെ. അബ്ദുല്ല നന്ദിയും പറഞ്ഞു.
യൂത്ത് മീറ്റ്
യൂത്ത് മീറ്റ്
കണ്ണൂര്‍: ‘കരുണയുള്ള യുവത സമൂഹത്തിന്‍െറ പ്രാര്‍ഥന’ എന്ന മുസ്ലിം യൂത്ത്ലീഗ് കാമ്പയിനിന്‍െറ ഭാഗമായി കണ്ണൂര്‍ നിയോജകമണ്ഡലം കമ്മിറ്റി ത്യാഗസ്മരണ യൂത്ത് മീറ്റും ഇഫ്താറും സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.പി. താഹിര്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി അഡ്വ. പി.വി. സൈനുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തി. കണ്ണൂര്‍ മണ്ഡലം മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി എം.പി. മുഹമ്മദലി, കണ്ണൂര്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ സി. സമീര്‍, മുസ്ലിഹ് മഠത്തില്‍, അബ്ദുസ്സലാം സഖാഫി, ടി.കെ. നൗഷാദ് എന്നിവര്‍ സംസാരിച്ചു. അഷ്റഫ് കാഞ്ഞിരോട് സ്വാഗതവും ഫസലുറഹ്മാന്‍ പുറത്തീല്‍ നന്ദിയും പറഞ്ഞു.
Subscribe to:
Posts (Atom)