ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, June 1, 2012

SPEECH

MADHYAMAM

‘പ്രബോധനം’ കാമ്പയിന്‍ സമ്മാനദാനം

‘പ്രബോധനം’ കാമ്പയിന്‍ സമ്മാനദാനം
കോഴിക്കോട്: പ്രബോധനം വാരിക കാമ്പയിനില്‍ കൂടുതല്‍ വരിക്കാരെ ചേര്‍ത്ത ആദ്യ മൂന്നു സ്ഥാനങ്ങള്‍ക്കര്‍ഹരായ ആലപ്പുഴ ഡാണാപ്പടി, കണ്ണൂര്‍ ജില്ലയില്‍ വളപട്ടണം, താണ എന്നീ ഘടകങ്ങള്‍ക്കുള്ള സമ്മാനദാനവും കാഷ് അവാര്‍ഡ് വിതരണവും വെള്ളിയാഴ്ച നാലുമണിക്ക് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ നടക്കും. ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്, പ്രബോധനം  പത്രാധിപര്‍ ടി.കെ. ഉബൈദ്, സഹപത്രാധിപര്‍ സദ്റുദ്ദീന്‍ വാഴക്കാട് എന്നിവര്‍ പരിപാടിയില്‍ സംബന്ധിക്കും. ഇതര ജില്ലകളിലെ പ്രോത്സാഹനത്തിനര്‍ഹരായവര്‍ക്കുള്ള സമ്മാനങ്ങള്‍ അതത് ജില്ലാ പ്രസിഡന്‍റുമാര്‍ വഴി വിതരണം ചെയ്യും.

പഠനോപകരണം വിതരണം ചെയ്തു

പഠനോപകരണം
വിതരണം ചെയ്തു
മുഴപ്പിലങ്ങാട്: സോളിഡാരിറ്റി എടക്കാട് ഏരിയയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ഏരിയാ പ്രസിഡന്‍റ് അഹമ്മദ് സാലിം അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി കെ.ടി. റസാഖ് സ്വാഗതവും എ.ടി. വര്‍ഷാദ് നന്ദിയും പറഞ്ഞു.

യുവജന കണ്‍വെന്‍ഷന്‍

 
 യുവജന കണ്‍വെന്‍ഷന്‍
മടിക്കേരി: ‘പുതുവിപ്ളവത്തിനു വേണ്ടി ഒരുങ്ങുക’ എന്ന തലക്കെട്ടില്‍ ജമാഅത്തെ ഇസ്ലാമി യൂത്ത്വിങ് നടത്തുന്ന സംസ്ഥാനതല കാമ്പയിന്‍ ഭാഗമായി കുടക് ജില്ലാ യുവജന കണ്‍വെന്‍ഷന്‍ നടത്തി. യൂത്ത്വിങ് സംസ്ഥാന കൂടിയാലോചനാ സമിതി അംഗം ഹുസൈന്‍ കോഡിബെംഗ്ര ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി കുടക് ജില്ലാ സെക്രട്ടറി പി.കെ. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു.  ജമാഅത്തെ ഇസ്ലാമി മംഗലാപുരം യൂനിറ്റ് ഉപാധ്യക്ഷന്‍ മുഹമ്മദ് ഇസ്ഹാഖ് മുഖ്യപ്രഭാഷണം നടത്തി. സോളിഡാരിറ്റി കണ്ണൂര്‍ സെക്രട്ടറി കെ. സാദിഖ്, യൂത്ത്വിങ് കുടക് കണ്‍വീനര്‍ മുഹമ്മദ് റാഫി എന്നിവര്‍ സംസാരിച്ചു. കെ.ടി. ബഷീര്‍ നന്ദി പറഞ്ഞു.