ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, September 3, 2012

PRABODHANAM WEEKLY


റോഡരികിലെ മരവും വൈദ്യുതി തൂണും അപകടാവസ്ഥയില്‍

 
  ദുരന്തഭീതിയില്‍ കുടുക്കിമൊട്ട:
റോഡരികിലെ മരവും 
വൈദ്യുതി തൂണും അപകടാവസ്ഥയില്‍
 കാഞ്ഞിരോട്: റോഡരികില്‍ വളര്‍ന്നുപന്തലിച്ച കുന്നിമരം അപകടാവസ്ഥയില്‍. കണ്ണൂര്‍-മട്ടന്നൂര്‍ സംസ്ഥാന പാതയില്‍ കുടുക്കിമൊട്ട ടൗണിന്‍െറ ഹൃദയഭാഗത്താണ് റോഡരികിലുള്ള മരം വേരറ്റ് റോഡിലേക്ക് ചരിഞ്ഞുവരുന്നത്. സമീപത്തെ പെട്ടിക്കടയുടെ തറഭാഗത്തും മരത്തിനു ചുറ്റും വിള്ളല്‍ വീണത് നാട്ടുകാരില്‍ ആശങ്ക പടര്‍ത്തിയിരിക്കുകയാണ്.
കണ്ണൂര്‍ ശുദ്ധജല പദ്ധതിക്കുവേണ്ടി പൈപ്പിങ് നടത്തിയപ്പോള്‍ റോഡരികിലുള്ള മരങ്ങളുടെ സമീപത്തുകൂടിയാണ് കുഴിയെടുത്തിരിക്കുന്നത്.
ഇതിനായി മരങ്ങളുടെ പ്രധാന വേരുകളൊക്കെ അറുത്തുമാറ്റിയതാണ് ഭീഷണിയായിത്തീര്‍ന്നിരിക്കുന്നത്. കഴിഞ്ഞദിവസം ഏച്ചൂരില്‍ വന്‍ മരം റോഡില്‍ വീണ് ഗതാഗതം ദിവസം മുഴുവന്‍ തടസ്സപ്പെട്ടിരുന്നു. അപകടസാധ്യതയുള്ള മരം മുറിച്ചുമാറ്റിയില്ളെങ്കില്‍ വന്‍ ദുരന്തത്തിനു സാക്ഷിയാകേണ്ടിവരുമെന്ന ഭീതിയിലാണ് നാട്ടുകാര്‍. ഇതിനുപുറമെയാണ് ടൗണില്‍ മുണ്ടേരി റോഡ് വളവില്‍ വൈദ്യുതി തൂണ്‍ തുരുമ്പെടുത്ത് നശിച്ച് ദുര്‍ബലാവസ്ഥയില്‍ റോഡില്‍ തള്ളിനില്‍ക്കുന്നത്.
ഹൈടെന്‍ഷന്‍ ലൈനുള്‍പ്പെടെ നിരവധി വൈദ്യുതി ലൈനുകള്‍ ഈ തൂണിലൂടെ കടന്നുപോകുന്നുണ്ട്. കീഴ്ഭാഗം പൂര്‍ണമായും തുരുമ്പെടുത്ത അവസ്ഥയിലാണ്.
നാട്ടുകാരുടെ പരാതിയെതുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. അപകടമൊഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുണ്ടേരി പഞ്ചായത്ത് പ്രസിഡന്‍റ് സി. ശ്യാമള അറിയിച്ചു.

സുരക്ഷിതമല്ലാത്ത ഡിവൈഡറുകള്‍ നീക്കണം -ജി.ഐ.ഒ

 സുരക്ഷിതമല്ലാത്ത
ഡിവൈഡറുകള്‍ നീക്കണം -ജി.ഐ.ഒ
കണ്ണൂര്‍: റോഡുകളില്‍ മരണഭീതി ഉയര്‍ത്തി നില്‍ക്കുന്ന ഡിവൈഡറുകള്‍ പോലും സുരക്ഷിതമായി സംവിധാനിക്കാന്‍ കഴിയാത്തവര്‍ എമര്‍ജിങ് കേരള പോലുള്ള വലിയ വര്‍ത്തമാനങ്ങള്‍ പറയരുതെന്ന് ജി.ഐ.ഒ ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. കണ്ണൂര്‍ നഗരത്തിലെ ദേശീയപാതയില്‍ താണ, മേലേചൊവ്വ തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ ഡിവൈഡറുകള്‍ പൊട്ടിപ്പൊളിഞ്ഞ് നില്‍ക്കുകയാണ്. സിഗ്നല്‍ സംവിധാനങ്ങളോടെ വൃത്തിയില്‍ സംരക്ഷിക്കാന്‍ കഴിയാത്ത എല്ലാ ഡിവൈഡറുകളും പൊളിച്ചുനീക്കുകയാണ് വേണ്ടത്.
സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാത്ത ടാങ്കര്‍ ലോറികള്‍ നിരത്തിലിറക്കരുത്. ജില്ലാ പ്രസിഡന്‍റ് ടി.കെ. ജംഷീറ അധ്യക്ഷത വഹിച്ചു. സുഹൈല വളപട്ടണം, എം. ഖദീജ എന്നിവര്‍ സംസാരിച്ചു.
ചാല ദുരന്തത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും വീടുകള്‍ ജി.ഐ.ഒ സംസ്ഥാന വൈസ് പ്രസിഡന്‍റ് എം. ഖദീജ, ജില്ലാ സെക്രട്ടറി നാജിയ പുതിയതെരു, ശബാന ഇരിക്കൂര്‍, നസ്റീന ഇല്യാസ്, കണ്ണൂര്‍ ഏരിയാ പ്രസിഡന്‍റ് സീനത്ത് ചൊവ്വ എന്നിവര്‍ സന്ദര്‍ശിച്ചു.