വെല്‍ഫെയര്‍ പാര്‍ട്ടി മാര്‍ച്ച് ഇന്ന്
കണ്ണൂര്‍: വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചത് ജനങ്ങളോടുള്ള വന്‍ വെല്ലുവിളിയാണെന്നും തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം ആവശ്യപ്പെട്ടു. സര്‍ക്കാറിന്‍െറ ജനവിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച് ശനിയാഴ്ച രാവിലെ 10ന് വൈദ്യുതി ഭവനിലേക്ക് വെല്‍ഫെയര്‍ പാര്‍ട്ടി ആഭിമുഖ്യത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തും.