ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, November 28, 2011

ടാലന്റീന്‍ പരീക്ഷ

TALENTEEN 2011 
INTERNATIONAL TALENT SEARCH EXAM 
CONDUCTED AT AL HUDA SCHOOL, HIDAYATH NAGAR, KANHIRODE ON 27-11-2011
ടാലന്റീന്‍ പരീക്ഷ
കാഞ്ഞിരോട്: എസ്.ഐ.ഒവിന്റെ നേതൃത്വത്തില്‍ നടത്തിയ ടാലന്റീന്‍ പരീക്ഷയില്‍ കാഞ്ഞിരോട് സെന്ററില്‍ നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. സീനിയര്‍ വിഭാഗത്തില്‍ പി.പി. അംറാസ് മുഹമ്മദ്, പി.സി.കെ. മആരിഫ, ജൂനിയര്‍ വിഭാഗത്തില്‍ പി. അരുണ്‍, മുഹമ്മദ് ശമ്മാസ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്ക്  ഡോ. മുഹമ്മദ് ശഹീദ് സമ്മാനം നല്‍കി. അബ്ദുല്‍ സലാം മാസ്റ്റര്‍, ആശിഖ് അജ്മല്‍, കെ.കെ. ഫൈസല്‍, ടി.പി. മുഹ്സിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 
 
 
 
 
 
 
 
 
 
 
 
 

ഇസ്ലാമിക പ്രഭാഷണം

'മീഡിയാവണ്‍ ടി.വി' ആസ്ഥാന മന്ദിരത്തിന് ഇന്ന് (28-11-2011) ശിലയിടും

'മീഡിയാവണ്‍ ടി.വി' 
ആസ്ഥാന മന്ദിരത്തിന് 
ഇന്ന് (28-11-2011) ശിലയിടും
കോഴിക്കോട്: മലബാറില്‍നിന്നുള്ള ആദ്യത്തെ ടെലിവിഷന്‍ വാര്‍ത്താ ചാനല്‍ മീഡിയാവണ്‍ ടി.വിയുടെ ആസ്ഥാന മന്ദിരത്തിനും സ്റ്റുഡിയോ സമുച്ചയത്തിനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിങ്കളാഴ്ച തറക്കല്ലിടും.
മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന് (എം.ബി.എല്‍) കീഴില്‍ ആരംഭിക്കുന്ന ചാനലിന്റെ പ്രവര്‍ത്തനകേന്ദ്രം കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ വെള്ളിപറമ്പിലാണ് ഉയരുന്നത്. വൈകീട്ട് മൂന്നിന് നടക്കുന്ന ശിലാസ്ഥാപന ചടങ്ങില്‍ മാധ്യമം ചെയര്‍മാന്‍ ടി. ആരിഫലി അധ്യക്ഷത വഹിക്കും.
സാമൂഹികക്ഷേമ-പഞ്ചായത്ത് മന്ത്രി ഡോ. എം.കെ. മുനീര്‍ മുഖ്യാതിഥിയായിരിക്കും.
1.60 ഏക്കര്‍ സ്ഥലത്ത് എട്ട് നിലകളിലായി 80,000 ചതുരശ്ര അടി കെട്ടിടമാണ് നിര്‍മിക്കുന്നത്. വാര്‍ത്തക്കും വിനോദ പരിപാടികള്‍ക്കുമായി പ്രത്യേക സ്റ്റുഡിയോകളുണ്ടാകുമെന്ന് ചാനല്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ഡോ. അബ്ദുസ്സലാം അഹ്മദ് പറഞ്ഞു. ആസ്ഥാന മന്ദിരത്തിന്റെ ആദ്യഘട്ടം മൂന്നുമാസത്തിനകം പ്രവര്‍ത്തനസജ്ജമാകും. ഒരുവര്‍ഷമായി ഫറോക്കില്‍ പ്രവര്‍ത്തിക്കുന്ന എം.ബി.എല്‍ മീഡിയാ സ്കൂള്‍ അടുത്തവര്‍ഷം വെള്ളിപറമ്പിലേക്ക് മാറ്റും. ശിലാസ്ഥാപന ചടങ്ങില്‍ എം.പിമാരായ എം.കെ. രാഘവന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, എം.ഐ. ഷാനവാസ്, എം.എല്‍.എമാരായ പി.ടി.എ റഹീം, എളമരം കരീം, എ. പ്രദീപ്കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, മേയര്‍ പ്രഫ. എ.കെ. പ്രേമജം, എം.പി. വീരേന്ദ്രകുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അസ്മാബി, ജില്ലാ കലക്ടര്‍ ഡോ. പി.ബി. സലീം, ഡോ. എം.ഡി. നാലപ്പാട്, മാധ്യമം എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, ഗള്‍ഫ് മാധ്യമം എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ്, ഖാലിദ് മൂസ നദ്വി, മാധ്യമം അസോസിയേറ്റ് എഡിറ്റര്‍ ഡോ. യാസീന്‍ അശ്റഫ്, സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. അബ്ദുല്ല ചെറയക്കാട്ട്, മീഡിയ വണ്‍ സി.ഇ.ഒ ഡോ. അബ്ദുസ്സലാം അഹ്മദ് എന്നിവര്‍ സംസാരിക്കും. www.mediaonetv.in, www.madhyamam.com എന്നീ വെബ്സൈറ്റുകളില്‍ ചടങ്ങിന്റെ തത്സമയ സംപ്രേഷണം ഉണ്ടാകും.

MALARVADY MONTHLY

ടാലന്റീന്‍ സംസ്ഥാനതല പരീക്ഷക്ക് ജില്ലയില്‍നിന്ന് 30 പേര്‍

എസ്.ഐ.ഒയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ കൌസര്‍ കോംപ്ലക്സില്‍ നടന്ന 'ടാലന്റീന്‍' ടാലന്റ് സെര്‍ച് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍.
ടാലന്റീന്‍ സംസ്ഥാനതല പരീക്ഷക്ക്
ജില്ലയില്‍നിന്ന് 30 പേര്‍
കണ്ണൂര്‍: എസ്.ഐ.ഒ കേരളയുടെ ആഭിമുഖ്യത്തില്‍ നടന്ന ടാലന്റീന്‍ 2011 ഇന്റര്‍നാഷനല്‍ ടാലന്റ് എക്സാമിനേഷനില്‍ ജില്ലയില്‍നിന്ന് 30 പേര്‍ സംസ്ഥാനതല പരീക്ഷയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ജില്ലയിലെ 12 കേന്ദ്രങ്ങളിലായി നടന്ന പ്രാഥമിക റൌണ്ട് പരീക്ഷയില്‍ നിന്നാണ് ഇവരെ തെരഞ്ഞെടുത്തത്.
കണ്ണൂര്‍ കൌസര്‍ കോംപ്ലക്സില്‍ നടന്ന പരീക്ഷയില്‍ 300ലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. മുനിസിപ്പല്‍ ചെയര്‍പേഴ്സന്‍ എം.സി. ശ്രീജ മുഖ്യാതിഥിയായിരുന്നു. ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. ഹനീഫ മാസ്റ്റര്‍, ശംസീര്‍ ഇബ്രാഹിം, അംജദ്, അസീര്‍ എന്നിവര്‍ സംസാരിച്ചു.
എടയന്നൂര്‍ ഗവ. വി.എച്ച്.എസ്.എസില്‍ നടന്ന ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ എ.എം. സോമന്‍, പ്രിന്‍സിപ്പല്‍ ധനഞ്ജയന്‍ എന്നിവര്‍ സമ്മാനദാനം നടത്തി. ഇരിക്കൂര്‍ എ.എം.ഐ സ്കൂളില്‍ നടന്ന പരിപാടിയില്‍ സിജി റിസോഴ്സ് പേഴ്സന്‍ ഇബ്രാഹിം മാസ്റ്റര്‍ മുഖ്യാതിഥിയായിരുന്നു. ഇരിട്ടി ഐഡിയല്‍ കോളജില്‍ മഹറൂഫ് മാസ്റ്റര്‍ സമ്മാനവിതരണം നടത്തി.ചൊക്ലി യൂ.പി സ്കൂളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് അംഗം ഹമീദ് കരിയാട് ഉദ്ഘാടനം ചെയ്തു. പെരിങ്ങാടി അല്‍ഫലാഹ് സ്കൂളില്‍ ദാവൂദ് ചൊക്ലി സമ്മാനദാനം നടത്തി.
തലശേãരി എം.ഇ.എസ് സ്കൂളി ല്‍ എസ്.ഐ.ഒ ജില്ലാ സെക്രട്ടറി പി. റാഷിദ് പരിപാടി ഉദ്ഘാടനം ചെയ്തു. എടക്കാട് പെര്‍ഫെക്ട് സ്കൂളില്‍ കെ. അബ്ദുല്‍ അസീസ്, സഫ്വാന്‍ മാസ്റ്റര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
പഴയങ്ങാടി വാദിഹുദ പ്രോഗ്രസിവ് സ്കൂളില്‍ എസ്.ഐ.ഒ മുന്‍ സംസ്ഥാന സെക്രട്ടറി സാജിദ് നദ്വി മുഖ്യാതിഥിയായിരുന്നു. വിളയാങ്കോട് വിറാസ് കോളജില്‍ നടന്ന പരിപാടിയില്‍ സി.കെ. മുനവിര്‍ സമ്മാനദാനം നടത്തി.
ടാലന്റീന്‍ സംസ്ഥാനതല പരീക്ഷ ഡിസംബര്‍ അവസാനവാരവും ഫൈനല്‍ റൌണ്ട് മെഗാ ക്വിസ് ജനുവരി ആദ്യവാരവും നടമെന്ന് സംഘാടകര്‍ അറിയിച്ചു.
 
ഇരിക്കൂര്‍ എ.എം.ഐ സ്കൂളില്‍  'ടാലന്റീന്‍ ' ടാലന്റ് സെര്‍ച് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍

ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു

 സോളിഡാരിറ്റി തലശേãരി ടൌണ്‍ യൂനിറ്റ് സംഘടിപ്പിച്ച മലബാര്‍ നിവര്‍ത്തന പ്രക്ഷോഭം ജനകീയ കൂട്ടായ്മ  ജില്ലാ വൈസ് പ്രസിഡന്റ്  എന്‍.എം. ഷഫീഖ് ഉദ്ഘാടനം ചെയ്യുന്നു.
ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു
തലശേãരി: സോളിഡാരിറ്റി തലശേãരി ടൌണ്‍ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ മലബാര്‍ നിവര്‍ത്തന പ്രക്ഷോഭം കാമ്പയിനിന്റെ ഭാഗമായി ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. യൂനിറ്റ് പ്രസിഡന്റ് കെ. മുഹമ്മദ് നിയാസ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എന്‍.എം. ഷഫീഖ്, എസ്.എ. പുതിയവളപ്പില്‍ എന്നിവര്‍ സംസാരിച്ചു. സാജിദ് കോമത്ത് നന്ദി പറഞ്ഞു

മുണ്ടേരിക്കടവ് പ്രദേശം മാലിന്യസംഭരണിയാകുന്നു

 മുണ്ടേരിക്കടവ് പ്രദേശം 
മാലിന്യസംഭരണിയാകുന്നു
മുണ്ടേരിമൊട്ട: മുണ്ടേരിക്കടവും പരിസര പ്രദേശവും മാലിന്യ സംഭരണിയായി മാറുകയാണ്. മുണ്ടേരി^കൊളച്ചേരി പഞ്ചായത്ത് അതിര്‍ത്തി പ്രദേശമായ ഇവിടെ മാലിന്യനിക്ഷേപത്തിനെതിരെ ഇരുപഞ്ചായത്തുകളും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.
കടവു പാലത്തിനു സമീപങ്ങളിലാണ് മാലിന്യം കുമിഞ്ഞുകൂടി ദുര്‍ഗന്ധം വമിക്കുന്നത്. ഇവയില്‍ മിക്കതും പ്ലാസ്റ്റിക് ബാഗുകളില്‍ നിക്ഷേപിച്ചതും അറവുമാലിന്യങ്ങളും കക്കൂസ് മാലന്യങ്ങളുമാണ്. പരിസരപ്രദേശങ്ങളിലെ അറവുശാലകളില്‍നിന്നും ഇവിടെ അവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്നത് പതിവാണ്.
ശുചിത്വകേരള പദ്ധതിയുടെ ഭാഗമായി  മാലിന്യ നിക്ഷേപത്തിനെതിരെ പഞ്ചായത്ത് പല ഭാഗങ്ങളിലും ബോര്‍ഡ് സ്ഥാപിച്ചെങ്കിലും ഈ പ്രദേശത്ത് ഒരു ബോര്‍ഡുപോലും സ്ഥാപിച്ചിട്ടില്ല.
അധികൃതരുടെ അനാസ്ഥയും ഇരുപഞ്ചായത്തുകളുടെ അവഗണനയും നാട്ടുകാരില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. മാലിന്യനിക്ഷേപത്തിനെതിരെ ഇനിയും നടപടി സ്വീകരിച്ചിട്ടില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കാനുള്ള ആലോചനയിലാണ് മുണ്ടേരിക്കടവ് വാസികള്‍.