SIO TEENS MEET AT MADIKERI
Tuesday, June 11, 2013
സോളിഡാരിറ്റിയെ പഠനവിധേയമാക്കണം -കെ.പി. ശശി

തിരുവനന്തപുരം: ജനകീയ സമരങ്ങളിലും മനുഷ്യാവകാശ രംഗങ്ങളിലും സജീവമായിരുന്ന സോളിഡാരിറ്റിയെ കേരളീയ സമൂഹം പഠനവിധേയമാക്കണമെന്ന് പ്രമുഖ ഡോക്യുമെന്‍ററി സംവിധായകന്‍ കെ.പി. ശശി പറഞ്ഞു.
സോളിഡാരിറ്റിയുടെ 10 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ നിരൂപണംചെയ്ത് മുസ്തഫ ദേശമംഗലം സംവിധാനം ചെയ്ത പോരാട്ടങ്ങളുടെ 10 വര്‍ഷങ്ങള്‍ എന്ന ഡോക്യുമെന്‍ററി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘ്പരിവാര്‍ സാംസ്കാരികത ദേശീയതയുമായി രംഗത്തുവന്നപ്പോള്‍ ബദലായി മറു സാംസ്കാരിക ദേശീയത ഉയര്‍ത്തിപ്പിടിപ്പിക്കുന്നതിന് പകരം സാമ്പത്തിക ദേശീയതയെ ആണ് അഭിസംബോധന ചെയ്തതെന്ന് പ്രമുഖ ആക്ടിവിസ്റ്റ് ജെ.ദേവിക പറഞ്ഞു. സോളിഡാരിറ്റിയുടെ അജണ്ട രഹസ്യമല്ളെന്ന് പെഡസ്ട്രിയന്‍ പിക്ചേഴ്സ് പ്രതിനിധിയും ഡോക്യുമെന്‍ററി സംവിധായകനുമായ ദീപു പറഞ്ഞു. തീരദേശ മഹിളാവേദി നേതാവ് മാഗ്ളിന്‍ പീറ്റര്‍, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ്, ശ്രീമിത്ത്, അഡ്വ ഷാനവാസ് തുടങ്ങിയവരും സംസാരിച്ചു.റോംബസും പെഡസ്ട്രിയന്‍ പിക്ചേഴ്സും ചേര്‍ന്നാണ് ഡോക്യുമെന്‍ററി നിര്‍മിച്ചത്.

എസ്.ഐ.ഒ നിയമസഭാ മാര്‍ച്ച് നാളെ
എസ്.ഐ.ഒ നിയമസഭാ മാര്‍ച്ച് നാളെ
കോഴിക്കോട്: കോളജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് എസ്.ഐ.ഒ നിയമസഭാ മാര്‍ച്ച് ബുധനാഴ്ച നടക്കും. ശക്തമായ നിയമങ്ങളില്ലാതെ നടപ്പാക്കിയാല്‍ മേനേജ്മെന്‍റുകളുടെ സ്വാര്‍ഥ താല്‍പര്യങ്ങളായിരിക്കും വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കപ്പെടുക. ആദ്യം റിപ്പോര്‍ട്ട് നടപ്പാക്കി, പ്രശ്നങ്ങളുണ്ടാകുമ്പോള്‍ പരിഹരിക്കാം എന്ന് സര്‍ക്കാര്‍ തീരുമാനിച്ചാല്‍ സ്വാശ്രയ മേഖലയില്‍ സംഭവിച്ച അബദ്ധം ആവര്‍ത്തിക്കുമെന്നും സംസ്ഥാന പ്രസിഡന്‍റ് എസ്. ഇര്‍ഷാദ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
അനുമോദിച്ചു
അനുമോദിച്ചു
പഴയങ്ങാടി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ചില്‍ ഫിസിക്സില്‍ പിഎച്ച്.ഡി പ്രവേശം ലഭിച്ച വിറാസ് കോളജ് വിദ്യാര്‍ഥിനി കെ.എം. ആനിസയെയും 10ാം ക്ളാസ്, പ്ളസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥിനികളെയും ജി.ഐ.ഒ മാടായി ഏരിയാ കമ്മിറ്റി അനുമോദിച്ചു. പഴയങ്ങാടി വ്യാപാര ഭവനില്‍ നടന്ന ചടങ്ങില്‍ വിജയികള്‍ക്ക് ജമാഅത്തെ ഇസ്ലാമി മാടായി ഏരിയാ പ്രസിഡന്‍റ് അബ്ദുല്‍ അസീസ് പുതിയങ്ങാടി അവാര്‍ഡുകള്‍ വിതരണം ചെയ്തു. ജി.ഐ.ഒ മാടായി ഏരിയാ പ്രസിഡന്‍റ് മര്‍ജാന ഷമീര്‍ അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം
വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം
മായന്‍മുക്ക്: മായന്‍മുക്ക് സി.എച്ച് സെന്‍റര്‍ ഒന്നാം വാര്‍ഷികവും വിദ്യാഭ്യാസ പദ്ധതികളും മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സി, പ്ളസ്ടു വിജയികള്‍ക്കുള്ള ട്രോഫിയും അവാര്‍ഡും ‘മാറ്റ്’ കലോത്സവ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ട്രോഫിയും ജില്ലാ മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി വിതരണം ചെയ്തു.
കണ്ണൂര്‍ നഗരസഭ ചെയര്‍പേഴ്സന്‍ റോഷ്നി ഖാലിദിനെ എ.കെ. കമാല്‍ ഹാജിയും കണ്ണൂര്‍ യൂനിവേഴ്സിറ്റിയില്‍നിന്ന് ഐ.ടി സ്പീച്ച് റെക്കഗ്നേഷന്‍ തീസിസിന് ഡോക്ടറേറ്റ് ലഭിച്ച ഡോ. ടി.എം. തസ്ലീമയെ നഗരസഭാ ചെയര്‍പേഴ്സന്‍ റോഷ്നി ഖാലിദും ഉപഹാരം നല്‍കി ആദരിച്ചു. എ.കെ. കമാല്‍ ഹാജി അധ്യക്ഷത വഹിച്ചു. എം.പി. മുഹമ്മദലി, ടി.എന്‍.എ. ഖാദര്‍, പി.സി. അഹമ്മദ്കുട്ടി, കെ.പി. അബ്ദുല്‍ സലാം, പി. ഇബ്രാഹിം, എ. മഹറൂഫ് മാസ്റ്റര്‍, അശ്റഫ് കാഞ്ഞിരോട്, ഖാദര്‍ മുണ്ടേരി, ആശിഖ് മുക്കണ്ണി, കെ. റഷീദ് എന്നിവര്‍ സംസാരിച്ചു. പി.സി. നൗഷാദ് നന്ദി പറഞ്ഞു.

ചേലോറയില്‍ മാലിന്യം തള്ളാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു
ചേലോറയില്‍ മാലിന്യം തള്ളാനുള്ള
ശ്രമം നാട്ടുകാര്‍ തടഞ്ഞു
ശ്രമം നാട്ടുകാര്‍ തടഞ്ഞു
ചക്കരക്കല്ല്: മാലിന്യം തള്ളാനത്തെിയ സ്വകാര്യ വാഹനം ചേലോറയില്‍ നാട്ടുകാര്‍ തടഞ്ഞു. സമയക്രമം തെറ്റിച്ച് മാലിന്യമിറക്കാനത്തെിയതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. സ്ഥലത്ത് ഏറെനേരം സംഘര്‍ഷാവസ്ഥയുണ്ടായി.
തിങ്കളാഴ്ച ഉച്ച മൂന്നിനാണ് സംഭവം. പതിവായി നഗരസഭയുടെ ലോറിയില്‍ രാവിലെ ആറിനും ഒമ്പതിനും മധ്യേയാണ് മാലിന്യം തള്ളുന്നത്. നേരത്തേയുള്ള വ്യവസ്ഥ ലംഘിച്ചത്തെിയ മാലിന്യം നഗരസഭയുടേതല്ളെന്നും സ്വകാര്യ സ്ഥാപനത്തില്‍നിന്നുള്ളതാണെന്നും ആരോപിച്ചാണ് നാട്ടുകാര്‍ സംഘടിച്ചത്. എന്നാല്‍, മാലിന്യം നഗരസഭയുടേതാണെന്നും നഗരസഭയില്‍ വാഹനമില്ലാത്തതിനാല്‍ സ്വകാര്യ വാഹനത്തില്‍ എത്തിക്കുകയായിരുന്നെന്നും നഗരസഭാ അധികൃതര്‍ പറഞ്ഞു.
എന്നാല്‍, മാലിന്യം രാവിലെ കൊണ്ടുവരുമെന്ന കലക്ടറുടെ ഉറപ്പ് ലംഘിച്ചതിനെകുറിച്ച നാട്ടുകാരുടെ ചോദ്യത്തിന് അധികൃതര്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാനായില്ല.
ഇതിനിടെ മാലിന്യവുമായത്തെിയ ലോറിയുടെ താക്കോല്‍ കാണാതായതിനെതുടര്‍ന്ന് വാഹനം ഏറെനേരം വഴിയില്‍ കിടന്നു. സ്വകാര്യ സ്ഥാപനത്തിലെ മാലിന്യമാണത്തെിയതെന്നും പിടിക്കപ്പെട്ടപ്പോള്‍ നഗരസഭാധികൃതര്‍ ഏറ്റെടുത്തതാണെന്നും നാട്ടുകാര്‍ പറഞ്ഞു. ചക്കരക്കല്ല് എസ്.ഐമാരായ രാജീവ്കുമാര്‍, വത്സന്‍ എന്നിവര്‍ സ്ഥലത്തത്തെി.

Subscribe to:
Posts (Atom)