ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, May 15, 2013

വൈദ്യുതി ഓഫിസ് ഉപരോധിച്ചു

 


വൈദ്യുതി ഓഫിസ് ഉപരോധിച്ചു
കണ്ണൂര്‍: ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതി നിരക്ക് വര്‍ധന പിന്‍വലിക്കുക, വൈദ്യുതി മേഖല സ്വകാര്യവത്കരണ നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ വൈദ്യുതി ഭവന്‍ ഉപരോധിച്ചു. ജില്ല ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുല്‍സലാം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് സി. മുഹമ്മദ് ഇംതിയാസ് അധ്യക്ഷത വഹിച്ചു. ടി.പി. മുഹമ്മദ് ഷമീം, സി.പി. റഹ്ന ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. മധു കക്കാട് സ്വാഗതവും സാജിദ സജീര്‍ നന്ദിയും പറഞ്ഞു. ഉപരോധത്തിന് മുന്നോടിയായി പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി. പ്രകടനത്തിന് എ. ഉമര്‍, ആയിഷ ടീച്ചര്‍, എല്‍.പി. മുഹമ്മദ് അശ്റഫ്, പി. ഫാറൂഖ്, വി.കെ. അബ്ദുല്‍ റസാഖ് എന്നിവര്‍ നേതൃത്വം നല്‍കി.
വളപട്ടണം: വെല്‍ഫെയര്‍ പാര്‍ട്ടി അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വളപട്ടണം ഇലക്ട്രിസിറ്റി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ജില്ല വൈസ് പ്രസിഡന്‍റ് പള്ളിപ്രം പ്രസന്നന്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍.എം. കോയ, ഷൗക്കത്തലി എന്നിവര്‍ സംസാരിച്ചു. ഷിരോസ്, സലാം ഹാജി, സക്കീര്‍, അശ്റഫ്, അബ്ബാസ് മാട്ടൂല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

സോളിഡാരിറ്റി യൂത്ത് സ്പ്രിങ് 17 മുതല്‍ കോഴിക്കോട്ട്

സോളിഡാരിറ്റി യൂത്ത് സ്പ്രിങ്
17 മുതല്‍ കോഴിക്കോട്ട്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് ദശവാര്‍ഷികാഘോഷത്തിന്‍െറ ഭാഗമായി സംഘടിപ്പിക്കുന്ന യൂത്ത് സ്പ്രിങ് മേയ് 17, 18, 19 തീയതികളില്‍ കോഴിക്കോട് കടപ്പുറത്ത് നടക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബ്രിട്ടനിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയും ബര്‍മിങ്ഹാം യുദ്ധവിരുദ്ധ കൂട്ടായ്മയുടെ അധ്യക്ഷയുമായ സല്‍മ യാക്കൂബ് ആഘോഷപരിപാടി ഉദ്ഘാടനം ചെയ്യും.
വേറിട്ട കണ്ടുപിടിത്തങ്ങളുടെയും ബദല്‍ വികസന മാതൃകകളുടെയും പ്രദര്‍ശനം, പോരാട്ട ഗാനങ്ങളുടെ അവതരണമായ റെവലൂഷന്‍ ബാന്‍ഡ്, മൂന്നു ദിനം നീളുന്ന ഫിലിം ഫെസ്റ്റ്, തെരുവ്/അരങ്ങ് നാടകങ്ങള്‍, സമരാവിഷ്കാരങ്ങള്‍, വേറിട്ട സാമൂഹിക സേവന പ്രവര്‍ത്തകരുടെ സംഗമം, പ്രവാസി യൂത്ത്, യുവജന രാഷ്ട്രീയ, സംസ്കാര സംവാദങ്ങള്‍, യുവ സംരംഭകരുടെ ഒത്തുചേരല്‍, ന്യൂമീഡിയാ രംഗത്തെ പ്രമുഖരുടെ ടോക് ഷോ, യൂത്ത് ക്ളബുകളുടെ ഗ്രാന്‍ഡ് ഫിനാലെ തുടങ്ങി വിവിധ പരിപാടികളാണ് മൂന്നു ദിവസങ്ങളിലായി അവതരിപ്പിക്കുക. അമേരിക്കന്‍ ബുദ്ധിജീവിയും എഴുത്തുകാരനുമായ ഡോ. നോര്‍മന്‍ ഫിങ്കല്‍സ്റ്റിന്‍, അമേരിക്കന്‍ രാഷ്ട്രീയ നിരീക്ഷക ഡോ. സാറാ മര്‍സേക്ക്, പ്രശാന്ത് ഭൂഷന്‍, കെ. സച്ചിദാനന്ദന്‍, എ.കെ. രാമകൃഷ്ണന്‍, ഇ.വി. രാമകൃഷ്ണന്‍, പി.പി. രാമചന്ദ്രന്‍, ഗള്‍ഫാര്‍ മുഹമ്മദലി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
പൂക്കാട് കലാവേദി അവതരിപ്പിക്കുന്ന നാടകം, അമീന്‍ യാസര്‍ നേതൃത്വം നല്‍കുന്ന സംഗീത നിശ, എന്നിവയും അരങ്ങേറും. സോളിഡാരിറ്റിയുള്ള കേരളത്തിന് പത്ത് വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ യുവാക്കളുടെ പാട്ടും പോരാട്ടവും സംഗമിക്കുന്ന ആഘോഷങ്ങളാണ്  യൂത്ത് സ്പ്രിങ്ങിലൂടെ സാധ്യമാകുന്നതെന്ന് പി.ഐ. നൗഷാദ് പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ടി. മുഹമ്മദ് വേളം, കളത്തില്‍ ഫാറൂഖ്, ശിഹാബ് പൂക്കോട്ടൂര്‍, ശഹീന്‍ കെ. മൊയ്തുണ്ണി എന്നിവരും പങ്കെടുത്തു.

അഹ്മദ് ഹാജി

 
അഹ്മദ് ഹാജി
മുണ്ടേരി: വാരം ടൗണിലെ മലഞ്ചരക്ക് വ്യാപാരിയും മത-സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖനുമായിരുന്ന മുണ്ടേരി കണ്ണിച്ചാങ്കണ്ടി ഹൗസില്‍ കെ. അഹ്മദ് ഹാജി (67) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: കെ.കെ. ഫൈസല്‍ (സോളിഡാരിറ്റി കണ്ണൂര്‍ ജില്ല സമിതി അംഗം), നഫീസ, ബുഷ്റ. മരുമക്കള്‍: ഹംസ (പുറത്തീല്‍),  അസൈനാര്‍ (ചെറുകുന്ന്), ഷാഹിന (വാരം). സഹോദരങ്ങള്‍: ഹംസ (കാഞ്ഞിരോട്), പരേതരായ അബ്ദുല്ല, മൂസ. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് കാനച്ചേരി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.