പുന്നോല്‍ പെട്ടിപ്പാലം സമരപ്പന്തലില്‍നിന്ന് കോടതിയിലേക്ക് പോകുന്ന സോളിഡാരിറ്റി പ്രവര്‍ത്തകര്‍ക്ക് നല്‍കിയ യാത്രയയപ്പ് യോഗത്തില്‍ പി.സി. ഷമീം സംസാരിക്കുന്നു
സമരപ്പന്തലില്‍നിന്ന് കോടതിയിലേക്ക്
ന്യൂമാഹി: പുന്നോല്‍ പെട്ടിപ്പാലം സമരപ്പന്തലില്‍നിന്ന് 13 സോളിഡാരിറ്റി പ്രവര്‍ത്തകര്‍ക്ക് പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുല്‍ നാസര്‍ കോടതിയിലേക്ക് യാത്രയയപ്പ് നല്‍കി. 2010 ജനുവരി മൂന്നിന് തലശേãരിയില്‍ വികസനസെമിനാര്‍ വേദിക്ക് മുന്നില്‍ പ്രതിഷേധമുയര്‍ത്തിയ പെട്ടിപ്പാലം ദേശവാസികളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
ഈ കേസില്‍ ഒന്നര വര്‍ഷമായി കോടതി കയറിയിറങ്ങുന്ന സി.പി. അഷ്റഫ്, കെ.പി. സദീര്‍, കെ. നിയാസ്,എ.പി.അജ്മല്‍, പി.സി. ഷമീം, പി.എ. സയിദ്, ഹസ്സന്‍ ബാവ, ടി. ഹനീഫ, മഹമൂദ്, ഷാഫി, നംഷീല്‍, എന്‍.കെ. അര്‍ഷു, ടി.കെ. മുഷ്റഫ് എന്നിവര്‍ക്കാണ് സമരപ്പന്തലില്‍ യാത്രയയപ്പ് നല്‍കിയത്. പി.സി. ഷമീം നേതൃത്വം നല്‍കി. കെ.പി. ഫുആദ് ഹാരാര്‍പ്പണം നടത്തി.
നഗരസഭാ തീരുമാനം ജനങ്ങളോടുള്ള
വെല്ലുവിളി -പൊതുജനാരോഗ്യ സംരക്ഷണ സമിതി
തലശേãരി: പുന്നോല്‍ പെട്ടിപ്പാലത്ത് മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുമെന്ന തലശേãരി നഗരസഭയുടെ തീരുമാനം പ്രദേശവാസികളോടുള്ള വെല്ലുവിളിയാണെന്ന് പൊതുജനാരോഗ്യ സംരക്ഷണ സമിതി. പ്രദേശത്ത് യാതൊരു പദ്ധതിയും പാടില്ലെന്ന ഹൈകോടതി വിധിയുടെ ലംഘനമാണിത്. പെട്ടിപ്പാലത്ത് പുതിയ പദ്ധതികളൊന്നും സ്ഥാപിക്കില്ലെന്ന് നഗരസഭതന്നെ നല്‍കിയ വാഗ്ദാനങ്ങളുടെ പച്ചയായ ലംഘനവുമാണിത്. പുതിയ തീരുമാനത്തിനെതിരെ ബഹുജനങ്ങളെ അണിനിരത്തി പൊതുജനാരോഗ്യ സംരക്ഷണ സമിതി പ്രക്ഷോഭം നടത്തുമെന്ന് ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസര്‍ അറിയിച്ചു.
തലശേãരി: പുന്നോല്‍ പെട്ടിപ്പാലത്ത് മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള തലശേãരി നഗരസഭയുടെ തീരുമാനം പുന്നോലിലെയും ന്യൂമാഹിയിലെയും ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വിശാലസമരമുന്നണി കുറ്റപ്പെടുത്തി.
'മെഡിക്കല്‍ ക്യാമ്പ് ബഹിഷ്കരിക്കും'
ന്യൂമാഹി: നാളെ പുന്നോലില്‍ നടത്തുമെന്ന് പ്രഖ്യാപിച്ച മെഡിക്കല്‍ ക്യാമ്പ് ബഹിഷ്കരിക്കാന്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതി യോഗം തീരുമാനിച്ചു. 40 വര്‍ഷത്തിലധികം നിയമവിരുദ്ധമായി നടക്കുന്ന മാലിന്യം തള്ളലില്‍ പ്രദേശത്ത് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ബാധിച്ചിട്ടും തിരിഞ്ഞുനോക്കാത്ത അധികൃതര്‍ ഇപ്പോള്‍ ക്യാമ്പ് നടത്തുന്നതില്‍ ദുരൂഹതയുണ്ട്. ക്യാമ്പ് നടത്തി പുന്നോലില്‍ കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല എന്ന റിപ്പോര്‍ട്ട് നല്‍കി സമരത്തിന്റെ ശക്തി കുറക്കാനാണ് ക്യാമ്പുമായി ഡി.എം.ഒ രംഗത്ത് വന്നിട്ടുള്ളതെന്ന് യോഗം ആരോപിച്ചു. സമരത്തെ പിന്നില്‍നിന്ന് കുത്തി തകര്‍ക്കാനും മാലിന്യം വീണ്ടും പെട്ടിപ്പാലത്ത് തള്ളാന്‍ വഴിയൊരുക്കാനും ശ്രമിക്കുന്ന ന്യൂമാഹി പഞ്ചായത്ത് ഭരണസമിതിയെ അവജ്ഞയോടെ മാത്രമെ ദേശവാസികള്‍ക്ക് കാണാന്‍ കഴിയൂവെന്ന് യോഗം അഭിപ്രായപ്പെട്ടു.
യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു. നൌഷാദ് മാഡോള്‍,സി.പി. അഷ്റഫ്,പി.നാണു, ടി. ഹനീഫ്, കോണിച്ചേരി അബ്ദുറഹിമാന്‍, ടി.എം. മമ്മൂട്ടി, എം. ഉസ്മാന്‍കുട്ടി, പി. ബാബു, കെ.സജീവന്‍, എ.പി. അര്‍ഷദ്, പി.കെ. ലത്തീഫ്, മുനീര്‍ ജമാല്‍, റഹീം എന്നിവര്‍ സംസാരിച്ചു.
ഐക്യദാര്‍ഢ്യവുമായി വിദ്യാര്‍ഥികളും
തലശേãരി: പുന്നോല്‍^പെട്ടിപ്പാലം സമരത്തിന് ഐക്യദാര്‍ഢ്യവുമായി പുന്നോല്‍ മാപ്പിള എല്‍.പി സ്കൂള്‍ വിദ്യാര്‍ഥികള്‍ സമരപന്തലിലെത്തി. സമരവളന്റിയര്‍മാരെ അഭിവാദ്യം ചെയ്തു. പ്രധാനാധ്യാപകന്‍ പി. നന്ദഗോപാല്‍ നേതൃത്വം നല്‍കി. മുഖ്യമന്ത്രിക്ക് അയക്കാന്‍ എഴുതി തയാറാക്കിയ കത്ത് വായിച്ച വിദ്യാര്‍ഥികള്‍ ഒപ്പുബാനറില്‍ ഒപ്പുവെച്ചു. പാറക്കാട്ട് ബഷീര്‍, എം. ഉസ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
തലശേãരി എക്സല്‍ കോളജ് വിദ്യാര്‍ഥികള്‍ അധ്യാപകന്‍ സുധീഷിന്റെ നേതൃത്വത്തില്‍ പൊതുജനാരോഗ്യ സംരക്ഷണ പന്തലിലെത്തി സമരത്തെ അഭിവാദ്യം ചെയ്തു. സി.കെ. ഷനൂഫ്, സുധീഷ് എന്നിവര്‍ സംസാരിച്ചു. പന്തലില്‍ വിദ്യാര്‍ഥികള്‍ മധുരംവിതരണം ചെയ്തു. പി.എം. അബ്ദുന്നാസിര്‍, നൌഷാദ് മാഡോള്‍ എന്നിവര്‍ സംസാരിച്ചു.
സമരപ്പന്തല്‍ സന്ദര്‍ശിച്ച പുന്നോല്‍ മാപ്പിള എല്‍.പി സ്കൂള്‍ വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിക്ക് കത്തയക്കുന്നു