പഴശ്ശി പദ്ധതിക്കെതിരെ 24ന് ബഹുജന സംഗമം
ഇരിട്ടി: ഷട്ടര്‍ അടച്ച് ജനങ്ങളെ ദ്രോഹിച്ച പഴശ്ശി അധികൃതരുടെ ജനദ്രോഹ നടപടിയില്‍ പ്രതിഷേധിച്ചും പഴശ്ശി പദ്ധതിയെ സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്നും ആവശ്യപ്പെട്ട് 24ന് വൈകീട്ട് നാലിന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തില്‍ ഇരിട്ടിയില്‍ ബഹുജന സംഗമം നടത്തും. ഷട്ടറുകള്‍ തുറക്കാതെ 2009ലും വെള്ളം കയറി ഇരിട്ടി ഉള്‍പ്പെടെയുള്ള ടൗണുകള്‍ വെള്ളത്തിനടിയിലായിരുന്നു. നിരവധി വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറുകയും വീടുകളും കൃഷികളും നശിക്കുകയും ചെയ്തതിനെതുടര്‍ന്ന് കോടികളുടെ നഷ്ടമുണ്ടായി. ജനങ്ങളെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും നാശനഷ്ടം നേരിട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നുമാവശ്യപ്പെട്ടാണ് ബഹുജനസംഗമം നടത്തുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.
‘
‘