Monday, January 31, 2011
SOLIDARITY-MATTANNUR_ ANTI-TERROR DAY
സോളിഡാരിറ്റി ഏരിയാ കമ്മിറ്റി മട്ടന്നൂരില്‍ സംഘടിപ്പിച്ച ഭീകര വിരുദ്ധ കൂട്ടായ്മയില്‍ ഗംഗാധരന്‍ സംസാരിക്കുന്നു.
ഭീകരവിരുദ്ധ കൂട്ടായ്മ നടത്തി
മട്ടന്നൂര്‍: ഗാന്ധിഘാതകരില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ഭീകരവിരുദ്ധ ദിനത്തിന്റെ ഭാഗമായി സോളിഡാരിറ്റി ഏരിയാ കമ്മിറ്റി മട്ടന്നൂരില്‍ ഭീകര വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. രാജ്യത്ത് അടുത്ത കാലത്തായി നടന്ന മാലേഗാവ്, അജ്മീര്‍, മക്കാമസ്ജിദ്, സംഝോത എക്സ്പ്രസ് തുടങ്ങിയ സ്ഫോടനങ്ങളില്‍ പിടിക്കപ്പെട്ട സംഘ്പരിവാര്‍ ഭീകരവാദികളില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍ ജനാധിപത്യ കക്ഷികള്‍ ഒരുമിക്കണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു. ഏരിയാ പ്രസിഡന്റ് കെ. സാദിഖ് അധ്യക്ഷത വഹിച്ചു. ടി.കെ. വിജയന്‍, കെ.പി. ഗംഗാധരന്‍, കെ.പി. റസാഖ്, കെ.വി. ജയചന്ദ്രന്‍, പി.സി. മുനീര്‍ മാസ്റ്റര്‍, ടി.കെ. അസ്ലം, പി.സി. മൂസ എന്നിവര്‍ സംസാരിച്ചു. നൌഷാദ് മേത്തര്‍ സ്വാഗതവും ഷാനിഫ് നന്ദിയും പറഞ്ഞു.
FACING EXAM
ടൌണ്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന 'ഫെയ്സിങ് എക്സാം'സുകുമാരന്‍ അഞ്ചരക്കണ്ടി ഉദ്ഘാടനം ചെയ്യുന്നു.
ഫെയ്സിങ് എക്സാം
കണ്ണൂര്‍: എസ്.ഐ.ഒ, ജി.ഐ.ഒ കണ്ണൂര്‍ ഏരിയാ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി 'ഫെയ്സിങ് എക്സാം' നടത്തി. കണ്ണൂര്‍ ടൌണ്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ, കൌണ്‍സലിങ് രംഗത്തെ പ്രഗല്ഭരായ ജെ.സി.ഐ ട്രെയിനര്‍ എ. നാസര്‍, മഞ്ചേരി മെഡിക്കല്‍ ഓഫിസര്‍ ഡോ. അനീസ് റഹ്മാന്‍ എന്നിവര്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു. പ്രോഗ്രാം കണ്‍വീനര്‍ മുഹ്സിന്‍ താണ നന്ദി പറഞ്ഞു.
Subscribe to:
Posts (Atom)