ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, June 20, 2013

സമുദായ സംഘടനകള്‍ വര്‍ഗീയത അഴിച്ചുവിടുന്നത് മതേതരത്വത്തിന് ആപത്ത്

സമുദായ സംഘടനകള്‍
വര്‍ഗീയത അഴിച്ചുവിടുന്നത്
മതേതരത്വത്തിന് ആപത്ത്
 കൊച്ചി: താല്‍ക്കാലിക നേട്ടങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കുമായി സാമുദായിക സംഘടനകള്‍  വര്‍ഗീയതയെ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് സോളിഡാരിറ്റി സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു.  ‘എന്‍.എസ്.എസ് കേരളത്തെ വര്‍ഗീയവത്കരിക്കരുത്’ എന്ന തലക്കെട്ടില്‍ നടന്ന കണ്‍വെന്‍ഷന്‍  മുമ്പില്ലാത്ത വിധത്തില്‍ കേരളീയ സമൂഹം വര്‍ഗീയവത്കരിക്കപ്പെടുന്നതിലേക്കു വിരല്‍ ചൂണ്ടി. ഒരുകാലത്ത് കേരളത്തിന്‍െറ നവോത്ഥാനത്തിന് മുന്നിട്ടിറങ്ങിയ സമുദായങ്ങള്‍ തന്നെ ഇപ്പോള്‍ വര്‍ഗീയത അഴിച്ചുവിടുന്നത് മതേതരത്വത്തിന് ആപത്താണെന്നും കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു.
ഇതര സംസ്ഥാനങ്ങളെക്കാള്‍ മതസൗഹാര്‍ദം സൂക്ഷിക്കുന്ന നാടാണിതെന്ന് അധ്യക്ഷത വഹിച്ച സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി. മുഹമ്മദ് വേളം ചൂണ്ടിക്കാട്ടി. സ്ഥാപനങ്ങളും പദവികളും ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ എങ്ങനെ കൈയടക്കാമെന്ന്  ആലോചിക്കുന്ന സാമുദായിക സംഘടനകള്‍ അതുപയോഗിച്ച് തങ്ങളുടെ മേല്‍ക്കോയ്മ നിലനിര്‍ത്താനാണ്  ആഗ്രഹിക്കുന്നതെന്നും  അവയുടെ നേട്ടങ്ങള്‍ അവരില്‍തന്നെയുള്ള ദുര്‍ബലരിലേക്ക് ചെല്ലുന്നില്ളെന്നും മുന്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ.കെ.എന്‍. കുറുപ്പ് പറഞ്ഞു. കേരളത്തില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ സമൂഹങ്ങളെ രൂപപ്പെടുത്തുന്നതില്‍ സമുദായങ്ങള്‍ക്ക് മുഖ്യപങ്കുണ്ടെന്ന് പ്രമുഖ ദലിത് നേതാവ് കെ.കെ. കൊച്ച് അഭിപ്രായപ്പെട്ടു. സമൂഹത്തിലെ പലരും വര്‍ഗീയ ചേരിതിരിവ് ആഗ്രഹിക്കുന്നവരാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. കേരളത്തിലെ ഒരു സംഘടനക്കും വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ കഴിയില്ളെന്ന്  പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍ അഭിപ്രായപ്പെട്ടു. പ്രഫ. ടി.ബി. വിജയകുമാര്‍, സി.എസ്.മുരളി, അഡ്വ. എന്‍.കെ.അലി, അഡ്വ. ബിനോയ് ജോസഫ്, എം.പി.ഫൈസല്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

മെറിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ് പരീക്ഷ

 മെറിറ്റ് കം മീന്‍സ്
സ്കോളര്‍ഷിപ് പരീക്ഷ
വിളയാങ്കോട്: ബി.എസ്സി ഫിസിക്സ്, ബി.എസ്സി സൈക്കോളജി, ബി.കോം  വിഷയങ്ങളില്‍ സ്കോളര്‍ഷിപ്പോടെ പഠിക്കാന്‍ താല്‍പര്യമുള്ള 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കോടെ പ്ളസ്ടു വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് വിറാസില്‍ അവസരം. ഇന്ന് രാവിലെ 10ന് കോളജില്‍ നടക്കുന്ന പരീക്ഷയില്‍ പങ്കെടുത്ത് മികവ് തെളിയിക്കുന്നവര്‍ക്ക് ടി.ഐ.ടി ഗ്രൂപ് സ്കോളര്‍ഷിപ് നല്‍കും.
താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ കോളജില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. നേരത്തേ അപേക്ഷിക്കാത്തവര്‍ക്കും പരീക്ഷ എഴുതാം. ഫോണ്‍: 0497 2800614, 2800194.

സിറ്റി ഗവ. ഹയര്‍ സെക്കന്‍ഡറിയില്‍ ‘വെളിച്ചം’



സിറ്റി ഗവ. ഹയര്‍ സെക്കന്‍ഡറിയില്‍ ‘വെളിച്ചം’
കണ്ണൂര്‍: സിറ്റി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മാധ്യമം ‘വെളിച്ചം’ തുടങ്ങി. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം മുന്‍ ജില്ലാ പ്രസിഡന്‍റ് എ. സറീന വിദ്യാരംഗം കലാവേദി കണ്‍വീനര്‍ പി. മാഹിറിന് പത്രം കൈമാറി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ ഇന്‍ചാര്‍ജ് കെ.വി. പ്രകാശ് ബാബു അധ്യക്ഷത വഹിച്ചു.
എസ്.പി. മധുസൂധനന്‍, മാധ്യമം സീനിയര്‍ മാര്‍ക്കറ്റിങ് എക്സിക്യൂട്ടിവ് എന്‍. റഫീഖ്, ടി.പി. ഫാത്തിമ തുടങ്ങിയവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പി.വി. വിനോദ് കുമാര്‍ സ്വാഗതവും വി.എം. ഖാലിദ് നന്ദിയും പറഞ്ഞു. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സിറ്റി യൂനിറ്റാണ് സ്കൂളില്‍ പത്രം സ്പോണ്‍സര്‍ ചെയ്തത്.

കോളജുകളുടെ സ്വയംഭരണാവകാശം: എസ്.ഐ.ഒ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

 


കോളജുകളുടെ സ്വയംഭരണാവകാശം:
എസ്.ഐ.ഒ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
കണ്ണൂര്‍: കോളജുകളുടെ സ്വയംഭരണാവകാശവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് എസ്.ഐ.ഒ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ വിദ്യാര്‍ഥി രോഷമിരമ്പി. കണ്ണൂര്‍ പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ചില്‍ നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു. മാര്‍ച്ച് കലക്ടറേറ്റ് കവാടത്തില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി സി.ടി. സുഹൈബ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സ്വയംഭരണാവകാശം എന്ന ആശയം സ്വാഗതാര്‍ഹമാണെങ്കിലും മതിയായ ചര്‍ച്ചയും മുന്നൊരുക്കങ്ങളും കൂടാതെ നടപ്പാക്കിയാല്‍ വിപരീത ഫലമായിരിക്കും ഉണ്ടാവുകയെന്ന് അദ്ദേഹം പറഞ്ഞു. സ്വയംഭരണാവകാശം ഇരുതല മൂര്‍ച്ചയുള്ള വാളാണെന്നും നിലവിലെ എന്‍.ആര്‍. മാധവമേനോന്‍ കമ്മിറ്റി റിപ്പോര്‍ട്ട് മാനേജ്മെന്‍റുകള്‍ക്ക് അമിതാധികാരമാണ് നല്‍കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് സെക്രട്ടറി സാദിഖ് ഉളിയില്‍, ശംസീര്‍ ഇബ്രാഹിം, ആഷിഖ് കാഞ്ഞിരോട് എന്നിവര്‍ സംസാരിച്ചു. ടി.എ. ബിനാസ് അധ്യക്ഷത വഹിച്ചു.

അതിവേഗ റെയില്‍: കണ്ണൂര്‍ കലക്ടറേറ്റ് മാര്‍ച്ച് നാളെ

 അതിവേഗ റെയില്‍: 
കണ്ണൂര്‍ കലക്ടറേറ്റ്  മാര്‍ച്ച് നാളെ
കണ്ണൂര്‍: അതിവേഗ റെയില്‍പാത പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് അതിവേഗ റെയില്‍ വിരുദ്ധ സമിതി നാളെ കലക്ടറേറ്റ് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.രാവിലെ പത്തിന് കെ.കെ. നാരായണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികള്‍ പങ്കെടുക്കും.
സംസ്ഥാനം കണ്ട ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിന് കാരണമാകുന്നതാണ് അതിവേഗ റെയില്‍പാതയെന്ന് സമിതി ഭാരവാഹികള്‍ ആരോപിച്ചു. 70,000 കുടുംബങ്ങള്‍ കുടിയൊഴിയേണ്ടിവരും. 20 മീറ്റര്‍ മാത്രം വീതിയില്‍ കടന്നുപോകുന്നുവെന്ന് അവകാശപ്പെടുമ്പോഴും പലയിടങ്ങളിലും 100മുതല്‍ 120മീറ്റര്‍ വരെ സര്‍വേ നടത്തിയത് ദുരൂഹമാണ്. പദ്ധതി ഉപേക്ഷിക്കാന്‍ തയാറായില്ളെങ്കില്‍ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ സമരത്തിനിറങ്ങുമെന്നും അവര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സമിതി ചെയര്‍മാന്‍ എടക്കാട് പ്രേമരാജന്‍, കണ്‍വീനര്‍ പി.ബി.എം. ഫര്‍മിസ്, ധര്‍മടം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പ്രഭാകരന്‍ മാസ്റ്റര്‍, പി. ഹരീന്ദ്രന്‍, ടി.പി. ഇല്യാസ് എന്നിവര്‍ പങ്കെടുത്തു.

തുണി സഞ്ചി വിതരണം ഉല്‍ഘാടനം ചെയ്തു.

 
 

തുണി സഞ്ചി വിതരണം ഉല്‍ഘാടനം ചെയ്തു.
മുണ്ടേരി ഗ്രാമപഞ്ചായത്ത്  വാര്‍ഡ് 16 ആരോഗ്യ ശുചിത്വ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്ളാസ്റ്റിക് നിയന്ത്രണപരിപാടി "സുസ്ഥിര"യുടെ ഭാഗമായി എല്ലാ വീടുകള്‍ക്കും തുണിസഞ്ചി നല്‍കുതിന്‍്റെ ഉല്‍ഘാടനം മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍്റ് ശ്രീമതി ശ്യാമള ഉല്‍ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ശ്രീ കട്ടേരി പ്രകാശന്‍  അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ കുടംബശ്രീ പ്രവര്‍ത്തക ശ്രീമതി അനിത  തുണിസഞ്ചി ഏറ്റുവാങ്ങി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീ കെ സതീശന്‍ പനിനിയന്ത്രണ മാര്‍ഗ്ഗങ്ങളെക്കുറിച്ച് ക്ളാസ്സെടുത്തു. പരിപാടിയില്‍ ഭാസ്കരന്‍ മാസ്റ്റര്‍, ഷമില്‍ എം. വി, ഷീലത എിവര്‍ സംസാരിച്ചു.  ് പ്രീത്ത് അഴീക്കോട്  മഴക്കാലരോഗ ബോധവല്‍ക്കരണ മാജിക് ഷോ അവതരിപ്പിച്ചു.