ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, February 3, 2011

KUNHALIKUTTY

മത സംഘടനകള്‍ നിലപാട് വ്യക്തമാക്കണം
-ജമാഅത്തെ ഇസ്ലാമി
ചേമഞ്ചേരി: കേരളീയ സമൂഹത്തില്‍ മുസ്ലിം ലീഗ് ഇസ്ലാമിനെയാണോ പ്രതിനിധാനം ചെയ്യുന്നതെന്ന്, ലീഗിന്റെ ചിറകിലൊളിച്ച മത സംഘടനകള്‍ വ്യക്തമാക്കണമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് ആവശ്യപ്പെട്ടു. പറമ്പത്ത് ആര്‍.എ.കെ.എം യു.പി സ്കൂളില്‍ ജമാഅത്തെ ഇസ്ലാമി അത്തോളി, കക്കോടി, ചേളന്നൂര്‍ ഏരിയകളുടെ സംയുക്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഗ് ഉണ്ടായിരിക്കെ മുസ്ലിംകള്‍ക്ക് മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ വേണ്ടതില്ലെന്നാണ് ലീഗും മത സംഘടനകളും പറഞ്ഞു കൊണ്ടിരുന്നത്.
ജമാഅത്തെ ഇസ്ലാമി മുന്നോട്ടു വെക്കുന്ന ഇസ്ലാമിക ദര്‍ശനത്തിലൂന്നിയ രാഷ്ട്രീയ നിലപാടുകളെ പരാജയപ്പെടുത്താന്‍ ലീഗിനെ അന്ധമായി പിന്തുണച്ച സംഘടനകള്‍ പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അവരുടെ നിലപാടുകള്‍ പുനഃപരിശോധിക്കണം. മുസ്ലിം ലീഗ് നടത്തുന്ന ഇത്തരം പ്രതിനിധാനങ്ങള്‍ പൊതു സമൂഹത്തില്‍ മുസ്ലിംകള്‍ അവഹേളിക്കപ്പെടാനേ ഉപകരിക്കൂ എന്നും ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു.

സാമ്രാജ്യത്വത്തിന് ദാസ്യവേല ചെയ്യുന്ന മുസ്ലിം നാടുകളിലെ ഏകാധിപതികള്‍ ശക്തമായ എതിര്‍പ്പ് നേരിട്ടുകൊണ്ടിരിക്കുന്നു. തുനീഷ്യയില്‍ ജനാധിപത്യ സമരം വിജയത്തിലേക്ക് നീങ്ങുന്നു. ഈജിപ്തില്‍ ഹുസ്നി മുബാറക്കിന്റെ കസേരക്ക് ഇളക്കം തട്ടിക്കൊണ്ടിരിക്കുന്നു. യമനിലും സിറിയയിലും ഇതാവര്‍ത്തിക്കുന്നു. മുസ്ലിം ലോകത്തിന് പ്രതീക്ഷ നല്‍കുന്ന വാര്‍ത്തകളാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജമാഅത്തെ ഇസ്ലാമി അത്തോളി ഏരിയ ഓര്‍ഗനൈസര്‍ അബ്ദുല്ലക്കോയ കണ്ണങ്കടവ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.സി. ബഷീര്‍, വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് കെ.എന്‍. സുലൈഖ ടീച്ചര്‍, മേഖലാ പ്രസിഡന്റ് പി.സി. മുഹമ്മദ്കുട്ടി മാസ്റ്റര്‍, കെ.എം. അബ്ദുല്ലക്കുട്ടി, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് റസാഖ് പാലേരി, അബ്ബാസ് പറമ്പത്ത് എന്നിവര്‍ സംസാരിച്ചു.