ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, March 14, 2012

ഹജ്ജ് യാത്രികര്‍ക്ക് സേവനവുമായി സുബൈര്‍ ഹാജി

 ഹജ്ജ് യാത്രികര്‍ക്ക്
സേവനവുമായി സുബൈര്‍ ഹാജി
ചക്കരക്കല്ല്: ഹജ്ജ് അപേക്ഷകര്‍ക്കാവശ്യമായ എല്ലാ സേവനങ്ങളും സൗജന്യമായി നല്‍കി ചക്കരക്കല്ലിലെ സുബൈര്‍ ഹാജി മാതൃകയാവുന്നു. യാത്ര ഉദ്ദേശിക്കുന്നവര്‍ പല നിലക്കും ചൂഷണം ചെയ്യപ്പെടുന്ന ഇക്കാലത്ത് പരമാവധി ഹജ്ജ് അപേക്ഷകര്‍ക്കുള്ള സേവനമൊരുക്കലാണ് തന്‍െറ ലക്ഷ്യമെന്ന് 13 വര്‍ഷമായി ഈ രംഗത്തുള്ള അദ്ദേഹം പറയുന്നു.  സ്വന്തം ചെലവില്‍ ഏഴുപേരെ ഹജ്ജ് അപേക്ഷയുമായി ബന്ധപ്പെട്ട ജോലികള്‍ നിര്‍വഹിക്കാന്‍ ഇദ്ദേഹം നിയമിച്ചിട്ടുണ്ട്. അപേക്ഷ തയാറാക്കലിനൊപ്പം തുടര്‍ന്ന് വരുന്ന ഹജ്ജ് ക്ളാസും അനുബന്ധ സേവനങ്ങളും നടത്തുന്നു. ചക്കരക്കല്ല് ഹജ്ജ് ക്യാമ്പിന്‍െറ പ്രധാന സംഘാടകരില്‍ ഒരാളും സംസ്ഥാന ഹജ്ജ്  ക്യാമ്പ് വളന്‍റിയര്‍ അംഗവും കൂടിയാണ് ഇദ്ദേഹം. ചക്കരക്കല്ല്-അഞ്ചരക്കണ്ടി റോഡിലുള്ള നാഷനല്‍ സൂപ്പര്‍ഷോപ്പിന് പിറകിലാണ് സുബൈര്‍ ഹാജിയുടെ ഹജ്ജ് ഓഫിസ്.
Courtesy: Madhyamam

ചേലോറ സമരക്കാര്‍ക്ക് ജാമ്യം

 
 
 
 
 
 
  ചേലോറ സമരക്കാര്‍ക്ക് ജാമ്യം
കണ്ണൂര്‍: കണ്ണൂര്‍ നഗരസഭാ ചെയര്‍പേഴ്സന്‍െറ ചേംബറില്‍ മാലിന്യം തള്ളിയ സംഭവത്തില്‍ അറസ്റ്റിലായ ചേലോറ മാലിന്യവിരുദ്ധ സമിതി പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപ കെട്ടിവെച്ചാണ് 21 സമരസമിതി പ്രവര്‍ത്തകര്‍ക്ക് കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം  നല്‍കിയത്.
സമരക്കാര്‍ നഗരസഭാ ഓഫിസില്‍ കടന്നുകയറി ഒരുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കിയെന്നായിരുന്നു നഗരസഭാ സെക്രട്ടറി നല്‍കിയ പരാതി. ഒരു ലക്ഷം രൂപയുടെ നാശം ഉണ്ടാക്കിയതായി നഗരസഭ ആരോപിക്കുന്നത്്  തെറ്റാണെന്നും ഇതുസംബന്ധിച്ച് പത്രവാര്‍ത്തകളൊന്നും വന്നില്ളെന്നും  സമരസമിതിക്കുവേണ്ടി ഹാജരായ അഡ്വ. കെ.വി. സുനിത് വാദിച്ചു.
അന്യായമായി കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചുവെന്നാരോപിച്ച് അറസ്റ്റിലായ സമരസമിതിക്കാര്‍ ജയിലില്‍ നിരാഹാരമനുഷ്ഠിച്ചു. സമരക്കാരില്‍ വനിതാ ജയിലിലായ 15 സ്ത്രീകളും  സബ് ജയിലില്‍ പ്രവേശിപ്പിച്ച ആറ് പുരുഷന്മാരുമാണ് നിരാഹാരമിരുന്നത്.
തിങ്കളാഴ്ച രാത്രി  ഒമ്പത് മണിയോടെയാണ് തലശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്‍െറ ഉത്തരവ് പ്രകാരം ഇവരെ ജയിലുകളിലത്തെിച്ചത്. പിന്നീട് ജാമ്യം ലഭിച്ചതിനുശേഷം ഇവര്‍ നിരാഹാര സത്യഗ്രഹം അവസാനിപ്പിക്കുകയായിരുന്നു.
ചേലോറ സമരസമിതി പ്രവര്‍ത്തകര്‍
പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തി
ചേലോറ സമരസമിതി നേതാക്കളെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സമരസമിതി പ്രവര്‍ത്തകര്‍ ചേലോറ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. കഴിഞ്ഞ ദിവസം സമരനേതാക്കളുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ ഓഫിസില്‍ മാലിന്യം വിതറി പ്രതിഷേധിച്ചിരുന്നു. വിവരമറിഞ്ഞത്തെിയ പൊലീസ് ഇവരെ അറസ്റ്റു ചെയ്യുകയായിരുന്നു. എന്നാല്‍, പൊതുമുതല്‍ നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് കേസില്‍ കുടുക്കി അറസ്റ്റുചെയ്ത് റിമാന്‍ഡില്‍ വെക്കുകയായിരുന്നു. കള്ളക്കേസ് പിന്‍വലിക്കണമെന്നും മാലിന്യം തള്ളുന്നത് തടയാന്‍ പഞ്ചായത്ത് മുന്‍കൈയെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. സമര നേതാക്കളായ കെ.പി. രമ്യന്‍, ഹാരിസ് ഏച്ചൂര്‍, കെ.എന്‍. ശക്കീര്‍, കെ.പി. റസ്മല്‍, കെ.എം. ശഫീഖ്, കെ.കെ. ഫൈസല്‍, കെ.വി. അശ്റഫ്, എം. സജീദ് എന്നിവര്‍ നേതൃത്വം നല്‍കി. മാര്‍ച്ച് പഞ്ചായത്ത് കവാടത്തില്‍ പൊലീസ് തടഞ്ഞു.
ശേഷം നടന്ന പൊതുയോഗം സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. ബഷീര്‍ മുണ്ടേരി,കെ.കെ. ഫൈസല്‍ എന്നിവര്‍ സംസാരിച്ചു. അതേസമയം, സമര നേതാക്കളെ അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ച് ഇന്നലെ ചേലോറയില്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു. ചേലോറ പഞ്ചായത്ത് പരിധിയിലായിരുന്നു ഹര്‍ത്താല്‍.
‘നഗരസഭ അധ്യക്ഷ രാജിവെക്കണം’
കണ്ണൂര്‍: മാലിന്യപ്രശ്നം പരിഹരിക്കാന്‍ പദ്ധതി പ്രഖ്യാപിക്കാന്‍ കഴിയാത്ത കണ്ണൂര്‍ നഗരസഭ ചെയര്‍പേഴ്സന്‍ എം.സി. ശ്രീജ രാജിവെക്കണമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍, ജനറല്‍ സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ്, കെ.എം. മഖ്ബൂല്‍, എന്‍.എം. ശഫീഖ്, കെ. സാദിഖ്, ടി.പി. ഇല്യാസ്, പി.സി. ശമീം, അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ സംസാരിച്ചു.
ജയിലിലടച്ച ചേലോറ സമരനേതാക്കളെ സോളിഡാരിറ്റി പ്രതിനിധികള്‍ സന്ദര്‍ശിച്ചു. ഫാറൂഖ് ഉസ്മാന്‍, ജില്ലാ സെക്രട്ടറി കെ. സാദിഖ്, സേവന വകുപ്പ് കണ്‍വീനര്‍ ഫൈസല്‍ മാടായി എന്നിവര്‍ കണ്ണൂര്‍ സബ് ജയിലില്‍ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.