Tuesday, June 26, 2012
ഭവനനിര്‍മാണം
ഭവനനിര്‍മാണം
മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് ബൈത്തുസകാത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രദേശത്തെ നിര്‍ധനര്‍ക്ക് വീട് നിര്‍മിക്കുന്ന പദ്ധതിക്ക് തുടക്കമായി. ആദ്യവീടിന്‍െറ കുറ്റിയടിക്കല്‍ കര്‍മം എടക്കാട് കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റ് വൈസ്ചെയര്‍മാന്‍ കളത്തില്‍ ബഷീര്‍ നിര്‍വഹിച്ചു. ബൈത്തുസകാത്ത് കമ്മിറ്റി പ്രസിഡന്‍റ് അബ്ദുല്ല ഹാജി, പി.കെ. അബ്ദുറഹീം, പി.കെ. അബ്ദുറബ്ബ്, യു.കെ. സയ്യിദ് എന്നിവര്‍ സംബന്ധിച്ചു. കെട്ടിനകം ജുമാമസ്ജിദ് ഖത്തീബ് ഹാരിസ് മൗലവി പ്രാര്‍ഥന നടത്തി.
നോര്‍ക്ക പഠനക്യാമ്പ്
നോര്‍ക്ക പഠനക്യാമ്പ്
കണ്ണൂര്‍: നോര്‍ക്കയുടെ ആഭിമുഖ്യത്തില്‍ വിദേശ തൊഴിലന്വേഷകര്‍ക്കായി ഒരുദിവസത്തെ പഠനക്യാമ്പ് വയനാട് ഹോട്ടല്‍ വുഡ്ലാന്‍റ്സില്‍ ജൂലൈ ഏഴിന് നടക്കും. വിസ സംബന്ധമായ പ്രശ്നങ്ങള്‍, തൊഴില്‍ സംബന്ധമായ കരാറുകള്‍, ശമ്പള വ്യവസ്ഥകള്‍, വിദേശത്ത് ഇന്‍റര്‍വ്യൂവിന് പങ്കെടുക്കാന്‍ ഉദ്യോഗാര്‍ഥികളെ പ്രാപ്തരാക്കുന്ന ക്ളാസുകള്‍ തുടങ്ങി വിദേശ രാജ്യങ്ങളെക്കുറിച്ച് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട നിയമങ്ങളില്‍ പ്രഗല്ഭര്‍ ക്ളാസെടുക്കും. താല്‍പര്യമുള്ളവര്‍ 100 രൂപ ഫീസടച്ച് പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ :0497 2765310, 9744328441.
മുഹമ്മദ് മുര്‍സിയെ ജമാഅത്തെ ഇസ്ലാമി അഭിനന്ദിച്ചു
മുഹമ്മദ് മുര്‍സിയെ
ജമാഅത്തെ ഇസ്ലാമി അഭിനന്ദിച്ചു
ജമാഅത്തെ ഇസ്ലാമി അഭിനന്ദിച്ചു
ന്യൂദല്‍ഹി: ഈജിപ്തിന്‍െറ പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുര്‍സിയെ ജമാഅത്തെ ഇസ്ലാമി അഭിനന്ദിച്ചു. മുസ്ലിം ബ്രദര്‍ഹുഡ് സ്ഥാനാര്‍ഥിയായ മുര്‍സിയുടെ വിജയം മുസ്ലിം ലോകത്തിന് സുപ്രധാനമാണെന്ന് അഖിലേന്ത്യാ അമീര്‍ മൗലാനാ സയ്യിദ് ജലാലുദ്ദീന്‍ ഉമരി പറഞ്ഞു. വര്‍ത്തമാനകാലത്തെ വലിയ രാഷ്ട്രീയ മാറ്റമാണ് ഈജിപ്തിലെ ബ്രദര്‍ഹുഡിന്‍െറ വിജയം.
അര നൂറ്റാണ്ടായുള്ള അടിച്ചമര്‍ത്തലിനെതിരെ സയ്യിദ് ഹസനുല്‍ ബന്നയും ആയിരക്കണക്കിന് ബ്രദര്‍ഹുഡ് പ്രവര്‍ത്തകരും നടത്തിയ ത്യാഗപൂര്‍ണമായ പോരാട്ടത്തിന്‍െറ വിജയമാണിത്. ഇസ്രായേല്‍ ഉള്‍പ്പെടെയുള്ള ഇസ്ലാമിന്‍െറ ശത്രുക്കള്‍ ഈ വിജയം പൂര്‍ണ മനസ്സോടെ സ്വീകരിക്കാനിടയില്ല. അതിനെതിരെ ജാഗ്രത പാലിക്കാനും വിജയത്തിന്‍െറ ശക്തിശ്രോതസ്സ് ഇസ്ലാണെന്ന് മനസ്സിലാക്കി അതിന്‍െറ അടിസ്ഥാനങ്ങളില്‍ ഉറച്ചുനില്‍ക്കാനും പുതിയ സര്‍ക്കാറിന് കഴിയണം.
ഏഷ്യയിലെ വന്‍ശക്തിയായ ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ പുതിയ സര്‍ക്കാര്‍ താല്‍പര്യമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അറബ് ലോകവുമായുള്ള ഇന്ത്യയുടെ ബന്ധം ഊഷ്മളമാക്കാന്‍ നമ്മുടെ സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ശ്രമങ്ങള്‍ വേണമെന്നും ജലാലുദ്ദീന്‍ ഉമരി അഭിപ്രായപ്പെട്ടു.

മുര്‍സിയുടേത് ജനകീയ
പ്രക്ഷോഭങ്ങളുടെ വിജയം
-ടി. ആരിഫലി
പ്രക്ഷോഭങ്ങളുടെ വിജയം
-ടി. ആരിഫലി
കോഴിക്കോട്: ഈജിപ്ത് ജനതയെയും ലോകമെമ്പാടുമുള്ള ജനാധിപത്യ പ്രേമികളെയും ആവേശഭരിതരാക്കി ഈജിപ്തില്‍ അധികാരത്തിലത്തെിയ മുസ്ലിം ബ്രദര്‍ഹുഡ് സ്ഥാനാര്‍ഥി മുഹമ്മദ് മുര്‍സിയുടെ വിജയത്തില്‍ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി സന്തോഷം പ്രകടിപ്പിച്ചു. ലോകത്തെങ്ങുമുള്ള ജനാധിപത്യ പ്രക്ഷോഭങ്ങള്‍ക്ക് ആവേശം പകരുന്ന വിധിയെഴുത്താണിത്. അറബ് മുസ്ലിം രാജ്യങ്ങള്‍ തീവ്രവാദത്തിന്‍െറയും ഭീകരവാദത്തിന്‍െറയും വിളനിലങ്ങളാണെന്നും ജനാധിപത്യപരമായ സ്വയം പര്യാപ്തതക്ക് പക്വത ആര്‍ജിച്ചിട്ടില്ളെന്നുമുള്ള പാശ്ചാത്യന്‍ പ്രചാരണത്തിനുള്ള മറുപടി കൂടിയാണ് തുനീഷ്യക്ക് ശേഷം ഈജിപ്തിലുമുണ്ടായ ഈ വിജയം. സാമൂഹിക-രാഷ്ട്രീയ ഉള്ളടക്കമുള്ള മതപ്രസ്ഥാനങ്ങളുടെ തിരിച്ചുവരവാണിത് കാണിക്കുന്നത്. അത്തരം പ്രസ്ഥാനങ്ങളെ തീവ്രവാദമെന്ന് ആരോപിച്ച് രാക്ഷസവത്കരിക്കുന്നവര്‍ക്കുള്ള തിരിച്ചടിയാണ് മുര്‍സിയുടെ വിജയം. അതേസമയം, ഈജിപ്തിലെ ജനാധിപത്യ വിജയത്തെ അട്ടിമറിച്ച് അധികാരം വീണ്ടും സൈന്യത്തിന്‍െറ കൈപ്പിടിയില്‍ ഒതുക്കാനുള്ള ഗൂഢനീക്കങ്ങളെക്കുറിച്ച് ജനാധിപത്യലോകം ജാഗ്രത്തായിരിക്കണമെന്നും അമീര്‍ ആവശ്യപ്പെട്ടു.
ഫീസ് വര്‍ധനക്കെതിരെ എസ്.ഐ.ഒ നിയമസഭാ മാര്‍ച്ച് നടത്തി
ഫീസ് വര്‍ധനക്കെതിരെ എസ്.ഐ.ഒ
നിയമസഭാ മാര്‍ച്ച് നടത്തി
തിരുവനന്തപുരം: ഡിഗ്രി, പി.ജി കോഴ്സുകളുടെ ഫീസ് വര്‍ധന പിന്‍വലിക്കുക, ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സിസ്റ്റം അപാകതകള്‍ പരിഹരിക്കുക, സ്വാശ്രയ വിദ്യാഭ്യാസം സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എസ്.ഐ.ഒ പ്രവര്‍ത്തകര്‍ നിയമസഭാമാര്‍ച്ച് നടത്തി.
യൂനിവേഴ്സിറ്റി കോളജിനു മുന്നില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് നിയമസഭാ കവാടത്തിനു മുന്നില്‍ പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടിയത് നേരിയ സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. മാര്‍ച്ച് സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു. അന്യായ ഫീസ് വര്‍ധന പാവപ്പെട്ട വിദ്യാര്‍ഥികളുടെ നട്ടെല്ളൊടിക്കുന്ന നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭയുടെ നടുത്തളത്തില്‍ തെറിയഭിഷേകം നടത്തുന്നവര്‍ വിദ്യാര്‍ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ക്കു നേരെ കണ്ണടയ്ക്കുന്നതിലൂടെ കൂടുതല്‍ ശക്തമായ വിദ്യാര്‍ഥി പ്രക്ഷോഭങ്ങളെ ക്ഷണിച്ചു വരുത്തുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ബജറ്റില്‍ തുക വകയിരുത്തിയിട്ടുള്ള ഓപണ്‍ യൂനിവേഴ്സിറ്റി, ടെക്നിക്കല്‍ യൂനിവേഴ്സിറ്റി എന്നിവ ഉടന്‍ യാഥാര്‍ഥ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. പിറവം തെരഞ്ഞെടുപ്പിനു മുമ്പായി നടത്തിയ വോട്ട് കച്ചവടത്തിന്‍െറ ഭാഗമായി രൂപപ്പെട്ട സ്വാശ്രയ കരാറുകള്‍ ജനവിരുദ്ധമാണ്. ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുന്ന ക്രെഡിറ്റ്ആന്‍ഡ് സെമസ്റ്റര്‍ സിസ്റ്റത്തിലെ ഇനിയും നികത്തപ്പെട്ടിട്ടില്ലാത്ത അപാകതകള്‍ പരിഹരിച്ച് ഗുണനിലവാരം ഉയര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ. സജീദ്, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി കെ.എസ്. നിസാര്‍, തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് സക്കീര്‍ നേമം എന്നിവര്‍ സംസാരിച്ചു. മാര്‍ച്ചിന് സുഹൈബ് സി.ടി, ജമാല്‍ പാനായിക്കുളം, ഫാസില്‍, സഹ്ല, അമീര്‍, ഷിയാസ്, അജ്മല്‍ റഹ്മാന്‍, യൂസുഫ് എന്നിവര്‍ നേതൃത്വം നല്‍കി.

Subscribe to:
Posts (Atom)