ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, November 29, 2011

മീഡിയ വണ്‍ ചാനല്‍ ആസ്ഥാനമന്ദിരത്തിന് ശിലയിട്ടു

മീഡിയ വണ്‍ ചാനല്‍ ആസ്ഥാനമന്ദിരത്തിന് ശിലയിട്ടു
മീഡിയ വണ്‍ ടി.വി. ആസ്ഥാന മന്ദിരത്തിന്റേയും സ്റ്റുഡിയോ കോംപ്ലക്സിന്റെയും ശിലാസ്ഥാപനം കോഴിക്കോട് വെള്ളിപറമ്പില്‍ നിര്‍വഹിച്ച ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സംസാരിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, മന്ത്രി എം.കെ. മുനീര്‍, മാധ്യമം ചെയര്‍മാന്‍ ടി. ആരിഫലി, എം.കെ. രാഘവന്‍ എം.പി, പി.ടി.എ. റഹീം എം.എല്‍.എ, എ. പ്രദീപ് കുമാര്‍ എം.എല്‍.എ, മീഡിയവണ്‍ സി.ഇ.ഒ ഡോ. അബ്ദുസലാം അഹ്മദ്, മാധ്യമം എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, എം.ഡി. നാലപ്പാട്, ബ്ലോക് പഞ്ചായത്ത് അംഗം മാധവദാസ്, പെരുവയല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. അസ്മാബി, വാര്‍ഡ് അംഗം പി. അനിത, ഗള്‍ഫ് മാധ്യമം എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ്, മാധ്യമം അസോസിയേറ്റ് എഡിറ്റര്‍ യാസീന്‍ അശ്റഫ്, അബ്ദുല്ല ചെറയക്കാട്ട്, ഖാലിദ് മൂസ നദ്വി, ശൈഖ് മുഹമ്മദ് കാരക്കുന്ന് തുടങ്ങിയവര്‍ വേദിയില്‍
സാധാരണക്കാരുടെ പ്രശ്നങ്ങള്‍
ഉയര്‍ത്തിക്കൊണ്ടുവരാന്‍
മാധ്യമങ്ങള്‍ക്ക് കഴിയണം -മുഖ്യമന്ത്രി
കോഴിക്കോട്: സാധാരണക്കാരുടെ കഷ്ടപ്പാടുകളും വേദനകളും സമൂഹത്തിനു മുന്നില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കണമെന്നും കാലഘട്ടം ആവശ്യപ്പെടുന്ന മാധ്യമ ധര്‍മമാണ് അതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസ്താവിച്ചു. മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന് കീഴില്‍ ആരംഭിക്കുന്ന മീഡിയ വണ്‍ ടെലിവിഷന്‍ ചാനലിന്റെ ആസ്ഥാനമന്ദിരത്തിന്റെ ശിലാസ്ഥാപനം വെള്ളിപറമ്പില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ സംവിധാനത്തില്‍ തിരുത്തല്‍ ശക്തിയായി നിലകൊള്ളുന്നതോടൊപ്പം മാധ്യമങ്ങള്‍ സമൂഹത്തിന്റെ നന്മക്കും  നാടിന്റെ ശോഭന ഭാവിക്കും വേണ്ടി പ്രവര്‍ത്തിക്കണം. ഈ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ സാധിക്കുമെന്ന് മാധ്യമം ദിനപത്രം കഴിഞ്ഞകാല പ്രവര്‍ത്തനത്തിലൂടെ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മാധ്യമത്തെ ചാലകശക്തിയാക്കി വരുന്ന മീഡിയ വണ്‍ ചാനലിനും ഇതിന് സാധിക്കുമെന്ന് തനിക്ക് ഉറച്ച വിശ്വാസമുണ്ടെന്ന് വന്‍ കരഘോഷങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രി പറഞ്ഞു.
കേരള സമൂഹത്തിന് തിരിച്ചറിവും ഉള്‍ക്കാഴ്ചയും നല്‍കി ധാര്‍മികമായും സാംസ്കാരികമായും ഉയര്‍ത്തുകയാണ് ചാനല്‍കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മാധ്യമം ചെയര്‍മാന്‍ ടി. ആരിഫലി പറഞ്ഞു. മാധ്യമം പത്രം മുറുകെപ്പിടിച്ച തത്ത്വങ്ങളിലും മൂല്യങ്ങളിലും വിട്ടുവീഴ്ച ചെയ്യാതെ ചാനലും മുന്നോട്ടുപോകുമെന്ന് ആരിഫലി വ്യക്തമാക്കി.
തിരസ്കരിക്കപ്പെടുന്ന വാര്‍ത്തകളില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ വേദനകള്‍ ഉള്‍പ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന്  ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിച്ച പഞ്ചായത്ത് ^സാമൂഹിക ക്ഷേമമന്ത്രി ഡോ. എം.കെ. മുനീര്‍ പറഞ്ഞു.
എം.കെ. രാഘവന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, എം.എല്‍.എമാരായ പി.ടി.എ. റഹീം, എ. പ്രദീപ്കുമാര്‍, പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അസ്മാബി, പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ എം.ഡി. നാലപ്പാട്, മാധ്യമം എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, അസോസിയേറ്റ് എഡിറ്റര്‍ ഡോ. യാസീന്‍ അശ്റഫ്, ഗള്‍ഫ് മാധ്യമം എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ്, ഖാലിദ് മൂസ നദ്വി എന്നിവര്‍ സംസാരിച്ചു. മീഡിയവണ്‍ ടി.വി ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ഡോ. അബ്ദുസ്സലാം അഹ്മദ് സ്വാഗതവും സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. അബ്ദുല്ല ചെറയക്കാട്ട് നന്ദിയും പറഞ്ഞു.

മുസ്ലിം യൂത്ത്ലീഗ് സമ്മേളനം

 മുസ്ലിം യൂത്ത്ലീഗ്
സമ്മേളനം
കാഞ്ഞിരോട്: കാഞ്ഞിരോട് ടൌണില്‍ സംഘടിപ്പിച്ച മുസ്ലിം യൂത്ത്ലീഗ് സമ്മേളനം കണ്ണൂര്‍ മണ്ഡലം യൂത്ത്ലീഗ് പ്രസിഡന്റ് എം.പി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
 എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. അന്‍സാരി തില്ലങ്കേരി, അയ്യപ്പന്‍, കെ.പി. താഹിര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മെഹറൂഫ് സ്വാഗതവും അശ്റഫ് നന്ദിയും പറഞ്ഞു.

മലബാറിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കമീഷനെ നിയമിക്കണം.

 മലബാറിന്റെ പിന്നാക്കാവസ്ഥ
പരിഹരിക്കാന്‍ കമീഷനെ നിയമിക്കണം
കണ്ണൂര്‍: മലബാറിന്റെ പിന്നാക്കാവസ്ഥ പഠിക്കുന്നതിന് കമീഷനെ നിയമിക്കണമെന്ന് സാംസ്കാരിക പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഐക്യകേരളം എന്ന സങ്കല്‍പത്തിനുതന്നെ പരിക്കേല്‍പിക്കുന്ന രീതിയില്‍ മലബാര്‍ അവഗണിക്കപ്പെടുകയാണ്. വിസ്തീര്‍ണത്തിലും ജനസംഖ്യയിലും നികുതി പണത്തിലും സംസ്ഥാനത്തിന്റെ പകുതിയോളം വരുമെങ്കിലും അനുഭവത്തില്‍ മലബാര്‍ കേരളത്തിന്റെ പുറമ്പോക്ക് മാത്രമാണെന്ന് പ്രസ്താവനയില്‍ പറഞ്ഞു. റവന്യൂ, വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, പൊതുഭരണം, തൊഴില്‍, വ്യവസായം, പ്രവാസി ക്ഷേമം,  പാതുവിതരണം, സാമൂഹിക ക്ഷേമം തുടങ്ങി എല്ലാ മേഖലയിലും സംസ്ഥാന ശരാശരിയില്‍ എത്രയോ താഴെയാണ് മലബാര്‍.
വൈദേശികാധിപത്യങ്ങള്‍ക്കെതിരെ സുധീരം ചെറുത്തുനിന്നതിനാല്‍ ബ്രിട്ടീഷ് ഭരണകാലം തൊട്ടേ മലബാര്‍ അവഗണിക്കപ്പെടുകയായിരുന്നു. രാജ്യം സ്വതന്ത്രമായിട്ടും അവഗണന അവസാനിച്ചില്ലെന്ന് മാത്രമല്ല അതിരൂക്ഷമായി തുടരുകയാണ്. കേരളത്തിന്റെ കെട്ടുറപ്പിനെ തന്നെ ബാധിക്കുന്ന രീതിയിലേക്ക് അതിക്രമിച്ചിരിക്കുന്ന ഈ വിവേചനം അവസാനിപ്പിക്കാന്‍ എത്രയും പെട്ടെന്ന് ഭരണകൂടവും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും ഇടപെടണമെന്നും ആവശ്യപ്പെട്ടു.
വാണിദാസ് എളയാവൂര്‍, കെ.സി. വര്‍ഗീസ്, സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി, താഹ മാടായി, അപ്പുക്കുട്ടന്‍ പൊതുവാള്‍, ശൈഖ് മുഹമ്മദ് കാരകുന്ന്, രാഘവന്‍ കടന്നപ്പള്ളി, പി.ഐ. നൌഷാദ്, പള്ളിപ്രം പ്രസന്നന്‍, കെ.സുനില്‍കുമാര്‍,ടി.പി. പത്മനാഭന്‍, അഡ്വ. പി.പി. സുരേഷ്കുമാര്‍, വാസുദേവന്‍ കോറോം, ടി. മുഹമ്മദ് വേളം, മധു കക്കാട്, അഡ്വ. വി.കെ. രവീന്ദ്രന്‍, പി.എം. ബാലകൃഷ്ണന്‍, കളത്തില്‍ ബഷീര്‍, ഡോ. വി.സി. രവീന്ദ്രന്‍, കെ.എം. മഖ്ബൂല്‍, പപ്പന്‍ ചെറുതാഴം, കെ.വി. കണ്ണന്‍, കൃഷ്ണന്‍ നടുവിലത്ത്, പപ്പന്‍ കുഞ്ഞിമംഗലം, ഫാറൂഖ് ഉസ്മാന്‍,കെ.വി. മോഹനന്‍, കെ. രാമചന്ദ്രന്‍ എന്നിവര്‍ പ്രസ്താവനയില്‍ ഒപ്പുവെച്ചു.

സ്വാഗതസംഘം രൂപവത്കരിച്ചു

സ്വാഗതസംഘം
രൂപവത്കരിച്ചു
കാഞ്ഞിരോട്: സമസ്ത കേരള ജംഇയ്യതുല്‍ ഉലമ 85ാം വാര്‍ഷിക സമ്മേളന വിജയത്തിന് കാഞ്ഞിരോട് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാഗതസംഘം രൂപവത്കരിച്ചു. 
ഭാരവാഹികള്‍: എം.പി.സി. ഹംസ (ചെയ) 
എം.പി. നൂറുദ്ദീന്‍ (കണ്‍) 
ടി.വി. മുഹമ്മദ് അസ്ലം, മുജീബ് മൌലവി, ഫൈസല്‍ പാരച്ചി, നജീബ് കുനിയില്‍ (അംഗങ്ങള്‍)

ടാലന്റീന്‍ പരീക്ഷ നടത്തി

 ടാലന്റീന്‍ പരീക്ഷ നടത്തി
ചൊക്ലി: എസ്.ഐ.ഒ നടത്തുന്ന ടാലന്റീന്‍ പരീക്ഷയുടെ ചൊക്ലി ഏരിയാ സെന്റര്‍തല മത്സരങ്ങള്‍ പെരിങ്ങാടി അല്‍ ഫലാഹ് ഇംഗ്ലീഷ് സ്കൂളിലും ചൊക്ലി വി.പി. ഓറിയന്റല്‍ ഹൈസ്കൂളിലും നടന്നു. വിജയികള്‍ക്ക് ജില്ലാ പഞ്ചായത്തംഗം ഹമീദ് കരിയാട് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ദാവൂദ്, കെ.ടി. ഫാറൂഖ്, മിന്‍ഹാജ്, സക്കീര്‍ ഹുസൈന്‍ എന്നിവര്‍ നേതൃത്വം നല്‍കി.