ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, February 12, 2013

SOLIDARITY


DAFFODILS


ബസന്തിന്‍െറ പരാമര്‍ശം ലജ്ജാവഹം -ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം

ബസന്തിന്‍െറ പരാമര്‍ശം
ലജ്ജാവഹം -ജമാഅത്തെ
ഇസ്ലാമി വനിതാ വിഭാഗം
കോഴിക്കോട്: സൂര്യനെല്ലി കേസില്‍ ജസ്റ്റിസ് ബസന്ത് നടത്തിയ പരാമര്‍ശം അത്യന്തം ലജ്ജാവഹമാണെന്ന് ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. സൂര്യനെല്ലി പെണ്‍കുട്ടി ബാലവേശ്യ ആയിരുന്നുവെങ്കില്‍ ജസ്റ്റിസ് ബസന്ത് എന്തുകൊണ്ട് ഇത്രയുംകാലം മൗനം പാലിച്ചു? യഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്താനും വിഷയം വഴിതിരിച്ചുവിടാനുമുള്ള ഇത്തരം കുതന്ത്രങ്ങളെ സമൂഹം തിരിച്ചറിയണം. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് ഗൗരവമേറിയ ചര്‍ച്ചകളും നിയമ നിര്‍മാണങ്ങളും നടന്നുകൊണ്ടിരിക്കെ സ്ത്രീവര്‍ഗത്തെ  അപമാനിക്കുന്ന ഇത്തരം പരാമര്‍ശങ്ങള്‍ ഉത്തരവാദപ്പെട്ടവരില്‍നിന്നുണ്ടായത് ഖേദകരമായിപ്പോയെന്നും യോഗം അഭിപ്രായപ്പെട്ടു

തീപിടിത്തം: ഫയര്‍ഫോഴ്സിന്‍െറ വീഴ്ച അന്വേഷിക്കണം - വെല്‍ഫെയര്‍ പാര്‍ട്ടി

തീപിടിത്തം: ഫയര്‍ഫോഴ്സിന്‍െറ വീഴ്ച
അന്വേഷിക്കണം - വെല്‍ഫെയര്‍ പാര്‍ട്ടി
തലശ്ശേരി: മെയിന്‍റോഡിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് തീപിടിച്ച സംഭവത്തില്‍ തലശ്ശേരി ഫയര്‍ഫോഴ്സ് യൂനിറ്റ് അധികൃതര്‍ അനാസ്ഥ കാട്ടിയതായി വെല്‍ഫെയര്‍ പാര്‍ട്ടി തലശ്ശേരി മണ്ഡലം  ജനറല്‍ സെക്രട്ടറി സി.പി. അശ്റഫ്, പ്രസിഡന്‍റ് യു.കെ. സെയ്ത് എന്നിവര്‍ പ്രസ്താവനയില്‍ ആരോപിച്ചു. സ്റ്റേഷന് സമീപത്തെ കടകള്‍ക്ക് തീപിടിച്ചത് അറിയിച്ചിട്ടും ആവശ്യത്തിന് ഡ്രൈവറില്ലയെന്ന മറുപടിയാണ് അധികൃതര്‍ നല്‍കിയത്.
വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും വ്യാപാരികള്‍ക്ക് അടിയന്തര ധനസഹായം വിതരണം ചെയ്യണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൊട്ടാനച്ചേരി സംഭവം:
മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ചക്കരക്കല്ല്: ദിവസങ്ങള്‍ക്കു മുമ്പ് ഏച്ചൂരിനു സമീപം കൊട്ടാനച്ചേരിയില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ അറസ്റ്റുചെയ്തു. കൊട്ടാനച്ചേരി സ്വദേശികളായ സാബിഖ്, ഷെഫീഖ്, നദീര്‍ എന്നിവരെയാണ് തിങ്കളാഴ്ച ചക്കരക്കല്ല് എസ്.ഐ സുരേഷ് ബാബുവും സംഘവും അറസ്റ്റുചെയ്തത്.
തലശ്ശേരി സി.ജെ.എം കോടതി ഇവരെ റിമാന്‍ഡ് ചെയ്തു. മുമ്പ് ഇതേ സംഭവത്തില്‍ മുണ്ടേരി സ്വദേശിയായ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ അജ്നാസിനെ അറസ്റ്റുചെയ്തിരുന്നു.
Courtesy:Madhyamam

സി. ഹസ്ന ജി.ഐ.ഒ ജില്ല പ്രസി. കെ.കെ. നാജിയ ജന. സെക്ര.

 സി. ഹസ്ന ജി.ഐ.ഒ ജില്ല പ്രസി.
കെ.കെ. നാജിയ ജന. സെക്ര.
കണ്ണൂര്‍: തലശ്ശേരി ഇസ്ലാമിക് സെന്‍ററില്‍ നടന്ന മെംബേഴ്സ് മീറ്റില്‍ ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍െറ ജില്ല ഭാരവാഹികളെ തെരഞ്ഞെടുത്തു. സി. ഹസ്ന പ്രസിഡന്‍റും കെ.കെ. നാജിയ ജന. സെക്രട്ടറിയുമാണ്. മറ്റ് ഭാരവാഹികള്‍: ശബാന (വൈ. പ്രസി.), കെ.കെ. നസ്റീന (ജോ. സെക്ര.). വകുപ്പ് കണ്‍വീനര്‍മാര്‍: സീനത്ത്, നവാല മുഅ്മിന്‍, നഫ്സീന, ശബാന, സക്കീന, സുഹൈല. സമിതിയംഗങ്ങള്‍: ഖദീജ, സുമയ്യ, നാജിയ ഗഫൂര്‍, മര്‍ജാന, ഫാത്തിമ, സഫൂറ, ആരിഫ, ഹര്‍ഷാന, സാക്കിയ, സീജ, ലദീത, കെന്‍സ, അഫീദ, റഫീഹ, സഫ്ലാസ്, സി.കെ. ശബ്നം, എം.കെ. സീനത്ത്, അഷീറ. യോഗത്തില്‍ ജില്ല പ്രസിഡന്‍റ് ജംഷീറ അധ്യക്ഷത വഹിച്ചു. ജി.ഐ.ഒ സംസ്ഥാന സമിതിയംഗം സൗദ പേരാമ്പ്ര നേതൃത്വം നല്‍കി. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി സമാപന പ്രസംഗം നടത്തി. കെ.കെ. നാജിയ സ്വാഗതം പറഞ്ഞു.

മലര്‍വാടി ജില്ലാതല വിജ്ഞാനോത്സവം

 
 
മലര്‍വാടി ജില്ലാതല വിജ്ഞാനോത്സവം 
 ചക്കരക്കല്ല്: മലര്‍വാടി ജില്ലാതല വിജ്ഞാനോത്സവം തനിമ  ജില്ല സമിതിയംഗം കളത്തില്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജില്ല കോഓഡിനേറ്റര്‍ ഇബ്രാഹിം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. തലശ്ശേരി ഏരിയ കോഓഡിനേറ്റ സാജിദ് കോമത്ത് സ്വാഗതം പറഞ്ഞു. എല്‍.പി/യു.പി വിഭാഗം വിദ്യാര്‍ഥികള്‍ക്കായാണ് മത്സരം സംഘടിപ്പിച്ചത്. യു.പി വിഭാഗത്തില്‍ വി.വി. ജിഷ്ണുദേവ് (ഏച്ചൂര്‍ വെസ്റ്റ് എല്‍.പി സ്കൂള്‍) ഒന്നാം സ്ഥാനവും കെ.വി. അതുല്‍രാജ് (കാഞ്ഞിരോട് ശങ്കരവിലാസം യു.പി) രണ്ടും കെ.കെ. ശാരിക ഷിറിന്‍ (കോയ്യോട് മദ്റസ യു.പി) മൂന്നാം സ്ഥാനവും നേടി. എല്‍.പി വിഭാഗത്തില്‍ യഥാക്രമം തേജസ് കൃഷ്ണ (മാടായി എല്‍.പി സ്കൂള്‍), ഗൗതം അജയ് കുമാര്‍ (ശ്രീശങ്കരവിദ്യാപീഠം, മട്ടന്നൂര്‍), കെ. അഭിഷേക് (വാരം യു.പി സ്കൂള്‍) എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ടി.കെ.സി. മുഴുപ്പിലങ്ങാട് വിജയികള്‍ക്ക് സമ്മാനം വിതരണംചെയ്തു. കെ. സകരിയ്യ, കെ. നിയാസ് എന്നിവര്‍ നേതൃത്വം നല്‍കി.

സോളിഡാരിറ്റി പ്രക്ഷോഭം ഇന്ന്

പരിയാരം മെഡിക്കല്‍ കോളജ്:
സോളിഡാരിറ്റി പ്രക്ഷോഭം ഇന്ന്
 കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജ് ഉപാധികളോടെ സര്‍ക്കാര്‍ ഏറ്റെടുക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി സോളിഡാരിറ്റി നടത്തുന്ന സമരപരിപാടികളുടെ ഭാഗമായി ‘പരിയാരം മെഡിക്കല്‍ കോളജ് ജനങ്ങള്‍ ഏറ്റെടുക്കുന്നു’ ജനകീയ പ്രക്ഷോഭം ചൊവ്വാഴ്ച രാവിലെ 10ന് പരിയാരത്ത് നടക്കുമെന്ന് ജില്ല പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ അറിയിച്ചു. പരിയാരം മെഡിക്കല്‍ കോളജ് പ്രക്ഷോഭ സമിതി കണ്‍വീനര്‍ എന്‍. സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്യും.

ജസ്റ്റിസ് ബസന്തിനെ പദവികളില്‍ നിന്ന് നീക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി

ജസ്റ്റിസ് ബസന്തിനെ പദവികളില്‍
നിന്ന് നീക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: സൂര്യനെല്ലിയിലെ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി വേശ്യാവൃത്തി നടത്തുകയായിരുന്നെന്ന ജസ്റ്റിസ് ആര്‍.ബസന്തിന്‍െറ പരാമര്‍ശം നിന്ദ്യവും സ്ത്രീ സമൂഹത്തെ അപമാനിക്കലുമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. സര്‍ക്കാര്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന പാനല്‍ ഓഫ് അഡ്വക്കറ്റ്സില്‍ നിന്ന് അദ്ദേഹത്തെ മാറ്റാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷക പദവി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പുന$പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജസ്റ്റിസ് ബസന്ത് കേരളീയ സമൂഹത്തോട് മാപ്പ് പറയണം. സ്ത്രീപീഡന കേസുകളില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവത്തില്‍ പ്രതിഷേധിച്ച് സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.