Monday, July 8, 2013
‘റമദാന് മുന്നൊരുക്കം’ നടത്തി
‘റമദാന് മുന്നൊരുക്കം’ നടത്തി
മുണ്ടേരി: ജമാഅത്തെ ഇസ്ലാമി മുണ്ടേരി കാര്‍കുന്‍ ഹല്‍ഖയുടെ ആഭിമുഖ്യത്തില്‍ ‘റമദാന് മുന്നൊരുക്കം’ സംഘടിപ്പിച്ചു. കുബൈബ് മസ്ജിദ് ഇമാം എം.പി. ഖാലിദ് ഉദ്ഘാടനം ചെയ്തു. അബൂ ബിലാല്‍ മുഖ്യപ്രഭാഷണം നടത്തി.
നേതൃപരിശീലന ക്ളാസ്
നേതൃപരിശീലന ക്ളാസ്
കണ്ണൂര്‍: ജി.ഐ.ഒ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നേതൃപരിശീലന ക്ളാസ് സംഘടിപ്പിച്ചു. കൗസര്‍ ഓഡിറ്റോറിയത്തില്‍ ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് യു.പി. സീദ്ദീഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സുശീല്‍ ഹസ്സന്‍ ക്ളാസെടുത്തു. ജി.ഐ.ഒ ജില്ലാ കോഓഡിനേറ്റര്‍ ഹനീഫ് മാസ്റ്റര്‍, ജില്ലാ പ്രസിഡന്‍റ് ഹസ്ന എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം പ്രസിഡന്‍റ് എ.ടി. സമീറ നന്ദി പറഞ്ഞു.
മുഹമ്മദ് സാലി ഹാജി
മുഹമ്മദ് സാലി ഹാജി
കുടുക്കിമൊട്ട: അലീമാസില്‍ പള്ളിയകത്ത് മുഹമ്മദ് സാലി ഹാജി (80) നിര്യാതനായി. ഭാര്യ: കുഞ്ഞലീമ. മക്കള്‍: ഫൗസിയ, അബ്ദുല്‍ശുക്കൂര്‍ (ജിദ്ദ), നിയാസ് (ഒമാന്‍). മരുമക്കള്‍: കെ.കെ. അബ്ദുസ്സലാം (ചക്കരക്കല്ല്), സഫീറ.
Subscribe to:
Posts (Atom)