|
മദ്യനിരോധന സമിതി ചക്കരക്കല്ല് യൂനിറ്റിന്റെ ആഭിമുഖ്യത്തില് ചെമ്പിലോട് ഗ്രാമപഞ്ചായത്തിനു മുമ്പില് നടത്തി ധര്ണയില് ടി.പി.ആര്. നാഥ് സംസാരിക്കുന്നു. |
മദ്യനിരോധന സമിതി ധര്‍ണ നടത്തി
ചക്കരക്കല്ല്: മദ്യനിരോധന ജനാധികാര 232ാം വകുപ്പ് പുനഃസ്ഥാപിക്കുക, മദ്യനിര്മാര്ജനത്തിന്പഞ്ചായത്ത് ഭരണകൂടം മുന്കൈയെടുക്കുക എന്നീ ആവശ്യങ്ങള് ഉന്നയിച്ച് മദ്യനിരോധന സമിതി ചക്കരക്കല്ല്യൂനിറ്റിന്റെ ആഭിമുഖ്യത്തില് ചെമ്പിലോട് ഗ്രാമപഞ്ചായത്തിനു മുമ്പില്‍ ധര്‍ണ നടത്തി. പ്രഫ. എ. മുഹമ്മദ്ഉദ്ഘാടനം ചെയ്തു. ടി.പി.ആര്. നാഥ്, ജനതാദള് നേതാവ് കെ.വി. കോരന്, കെ. അബ്ദുല്ല (ജമാഅത്തെഇസ്ലാമി), എം.ജി. രാമകൃഷ്ണന്, കാര്ത്യായനി ടീച്ചര്, കെ.പി. മുത്തലിബ്, എ. രഘു എന്നിവര് സംസാരിച്ചു. ടി. ചന്ദ്രന്, സി.സി. മാമുഹാജി, അബ്ദുല്ഖാദര് ചാല, കെ. അഷ്റഫ്, സഫീര് കലാം, നര്ജിസ് മുഹമ്മദ്എന്നിവര് നേതൃത്വം നല്കി.
03-02-11