ജമാഅത്ത് അമീര്‍ മുര്‍സിയെ കണ്ടു
ന്യൂദല്‍ഹി: മൂന്നു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനത്തെിയ ഈജിപ്ത് പ്രസിഡന്‍റ് മുഹമ്മദ് മുര്‍സിയുമായി ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അമീര്‍ മൗലാന ജലാലുദ്ദീന്‍ ഉമരിയുടെ നേതൃത്വത്തിലുള്ള മുസ്ലിം പ്രതിനിധിസംഘം കൂടിക്കാഴ്ച നടത്തി. മുര്‍സി താമസിക്കുന്ന ഐ.ടി.സി മൗര്യ ഹോട്ടലില്‍ ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിക്കായിരുന്നു കൂടിക്കാഴ്ച.
ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ സെക്രട്ടറി ഇഅ്ജാസ് അസ്ലം, ജംഇയ്യത്ത് ഉലമായേ ഹിന്ദ് നേതാവ് മൗലാന അര്‍ശദ് മദനി, ജംഇയ്യത്ത് അഹ്ലെ ഹദീസ് നേതാക്കളായ അസ്ഗര്‍ അലി, ഇമാം മഹ്ദി എന്നിവരും അമീറിനൊപ്പമുണ്ടായിരുന്നു.
ഈജിപ്തിനെ മാറ്റത്തിലേക്ക് കൊണ്ടുപോകാനുള്ള പിന്തുണ തേടി ഇന്ത്യയിലത്തെിയ മുര്‍സിയെ രാജ്യത്തെ മുസ്ലിം സംഘടനകള്‍ ഹൃദയപൂര്‍വം സ്വാഗതം ചെയ്യുകയാണെന്ന് അമീര്‍ മുര്‍സിയോട് പറഞ്ഞു. ഈജിപ്തിലെ സംഭവവികാസങ്ങള്‍ വളരെ താല്‍പര്യപൂര്‍വമാണ് ഇന്ത്യന്‍ മുസ്ലിംകള്‍ നോക്കിക്കണ്ടതെന്നും ജനാധിപത്യരീതിയില്‍ മുര്‍സി അധികാരത്തിലേറിയത് ഇന്ത്യന്‍ മുസ്ലിംകള്‍ സ്വാഗതം ചെയ്തിട്ടുണ്ടെന്നും അമീര്‍ മുര്‍സിയോട് പറഞ്ഞു.

തുടര്‍ന്ന് സംസാരിച്ച മൗലാന അര്‍ശദ് മദനി ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദ് വിദ്യാഭ്യാസ രംഗത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഇന്ത്യയിലെ ഏറ്റവും പ്രഗല്ഭമായ മതവിദ്യാഭ്യാസ സ്ഥാപനമായ ദാറുല്‍ ഉലൂം ദയൂബന്ദിന്‍െറ സ്വാധീനം അയല്‍രാജ്യമായ പാകിസ്താനിലും ബംഗ്ളാദേശിലും വരെ എത്തിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
ഇന്തോനേഷ്യ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലിംകളുള്ള രാജ്യമെന്ന നിലയില്‍ അവരുടെ വിദ്യാഭ്യാസത്തിലും ധാര്‍മിക ശിക്ഷണത്തിലും ബദ്ധശ്രദ്ധരാകണമെന്ന് മുര്‍സി മുസ്ലിം നേതാക്കളോട് അഭ്യര്‍ഥിച്ചു.