Friday, March 29, 2013
സാംസ്കാരിക സംഗമം
സാംസ്കാരിക സംഗമം
തളിപ്പറമ്പ്: സോളിഡാരിറ്റി പത്താം വാര്‍ഷികാഘോഷത്തിന്‍െറ ഭാഗമായി തളിപ്പറമ്പില്‍ സാംസ്കാരിക സംഗമം നടത്തി. യുവ സാഹിത്യകാരി പി.പി. റഫീനയുടെ വീട്ടുമുറ്റത്ത് നടന്ന പരിപാടി സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സാദിഖ് ഉളിയില്‍ ഉദ്ഘാടനം ചെയ്തു .
ജില്ല പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. മക്തബ് പത്രാധിപര്‍ സുനില്‍കുമാര്‍ സംസാരിച്ചു. രാജേഷ് വാര്യര്‍ കവിതാലാപനം നടത്തി. സംസ്ഥാന സമിതി അംഗം കെ.എം. മഖ്ബൂല്‍ റഫീനക്ക് ഉപഹാരം നല്‍കി.

റോഡ് ഉദ്ഘാടനം
കുടുക്കിമൊട്ട: മുണ്ടേരി ഗ്രാമപഞ്ചായത്തില്‍ കെ. സുധാകരന്‍ എം.പിയുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് പുതുക്കിപ്പണിത പുറവൂര്‍ സ്കൂള്‍-കയ്പയില്‍ അങ്കണവാടി-കരിമ്പുങ്കര റോഡ് എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്‍റ് സി. ശ്യാമള അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംബര്‍ പി.സി. അഹമ്മദ്കുട്ടി, എടക്കാട് ബ്ളോക് പഞ്ചായത്തംഗം എം.പി. മുഹമ്മദലി, സി. ലത, പി.സി. നൗഷാദ് എന്നിവര്‍ സംസാരിച്ചു. പി.കെ. പാര്‍വതി ടീച്ചര്‍ നന്ദി പറഞ്ഞു.

സോളിഡാരിറ്റി പര്യടനം സമാപിച്ചു
സോളിഡാരിറ്റി പര്യടനം സമാപിച്ചു
കണ്ണൂര്‍: സോളിഡാരിറ്റി പത്താം വാര്‍ഷികത്തിന്‍െറ ഭാഗമായി ജില്ലയിലെ സമര സേവനമേഖലകളിലെ പര്യടനം സമാപിച്ചു. ആറളം കളരിക്കാട് കോളനി, പുന്നാട് ലക്ഷംവീട് കോളനി, സനു കുര്യാക്കോസിന്‍െറ വീട്, മഞ്ജു ബാലകൃഷ്ണന്‍െറ വീട് തുടങ്ങിയ സ്ഥലങ്ങള്‍ നേതാക്കള്‍ സന്ദര്‍ശിച്ചു.
മേഘാലയ സര്‍വകലാശാലക്ക് സിദ്ദീഖ് ഹസന്‍ ബ്ളോക്
മേഘാലയ സര്‍വകലാശാലക്ക്
സിദ്ദീഖ് ഹസന്‍ ബ്ളോക്
സിദ്ദീഖ് ഹസന്‍ ബ്ളോക്
ന്യൂദല്‍ഹി: മേഘാലയയിലെ ശാസ്ത്രസാങ്കേതിക സര്‍വകലാശാല പുതുതായി നിര്‍മിച്ച ബ്ളോക്കിന് ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറിയും ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അസിസ്റ്റന്‍റ് അമീറുമായ പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍െറ പേരിട്ടു. വിഷന്‍ 2016 പദ്ധതിയിലൂടെ ഇന്ത്യയൊട്ടുക്കും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിനുള്ള ആദരസൂചകമായാണ് പുതിയ ബ്ളോക്കിന് സിദ്ദീഖ് ഹസന്‍െറ പേര് നല്‍കിയത്. കേന്ദ്ര ന്യൂനപക്ഷ മന്ത്രി കെ.എ. റഹ്മാന്‍ ഖാന്‍ അടുത്ത മാസം മൂന്നിന് സിദ്ദീഖ് ഹസന്‍ ബ്ളോക് ഉദ്ഘാടനം ചെയ്യും.
ഉത്തരേന്ത്യയിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ ശാക്തീകരണത്തിനും സാമൂഹിക അഭ്യുന്നതിക്കും വേണ്ടി വിഷന്‍ 2016ന് കീഴില്‍ നിരവധി പദ്ധതികള്‍ക്ക് സിദ്ദീഖ് ഹസന്‍ നേതൃത്വം നല്‍കി വരുന്നുണ്ട്.
ഇതിനുള്ള അംഗീകാരമെന്ന നിലയില്‍ സര്‍വകലാശാല ചാന്‍സലറായ മഹ്ബൂബുല്‍ ഹഖ് പുതിയ ബ്ളോക്കിന് പ്രഫ. സിദ്ദീഖ് ഹസന്‍െറ പേര് നല്‍കിയത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഏക സ്വകാര്യ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയാണ് കൊച്ചുസംസ്ഥാനമായ മേഘാലയയിലെ റി-ഭായ് ജില്ലയില്‍ 400 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന യൂനിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി. സര്‍വകലാശാല ചാന്‍സലര്‍ മഹ്ബൂബുല്‍ ഹഖ് ഏതാനും ദിവസം മുമ്പ് മികച്ച വിദ്യാഭ്യാസ സംരംഭകനുള്ള ദേശീയ അവാര്‍ഡ് കേന്ദ്ര മാനവ വിഭവ ശേഷി സഹ മന്ത്രി ശശി തരൂരില്‍ നിന്ന് ഏറ്റുവാങ്ങിയിരുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലും അലീഗഢ് മുസ്ലിം സര്‍വകലാശാലയിലും വൈസ് ചാന്‍സലറായിരുന്ന ഡോ. അബ്ദുല്‍ അസീസ് ആണ് സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സലര്‍.

Subscribe to:
Posts (Atom)