വിശ്രമമില്ലാതെ സ്ഥാനാര്‍ഥികള്‍; കണ്ടും കേട്ടും വോട്ടര്‍മാര്‍
കാഞ്ഞിരോട്: അവധിദിനമായ ഞായറാഴ്ച വിശ്രമമില്ലാതെ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും വീടുകള്‍ കയറിയിറങ്ങി പരിചയപ്പെടുത്തിയപ്പോള്‍ മാറിമാറി വരുന്ന സ്ഥാനാര്‍ഥികളെയും അവരുടെ അഭ്യര്‍ഥനയും കണ്ടും കേട്ടും വീട്ടുകാര്‍ ഒഴിവുദിനം സജീവമാക്കി. ഞായറാഴ്ച ഒഴിവുദിനമായതിനാല്‍ മിക്ക സ്ഥാനാര്‍ഥികളും അവരുടെ മണ്ഡലത്തില്‍ കയറിയിറങ്ങി വോട്ടഭ്യര്‍ഥിച്ചു.
മുണ്ടേരി പഞ്ചായത്തില്‍ മിക്ക വാര്‍ഡുകളിലും എല്‍.ഡി.എഫ്, യു.ഡി.എഫ് എന്നിവക്കു പുറമെ ജനകീയ വികസന സമിതി, എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികളും ചില വാര്‍ഡുകളില്‍ സ്വതന്ത്രന്മാരും രംഗത്തുണ്ട്. കല്യാണ വീടുകള്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകളാല്‍ മുഖരിതമാണ്.
Courtesy: Madhyamam/04-10-2010