ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, December 27, 2011

ക്രിസ്മസ് സ്നേഹസംഗമം

 ക്രിസ്മസ് സ്നേഹസംഗമം
പിലാത്തറ: ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തില്‍ പിലാത്തറയില്‍ ക്രിസ്മസ് സ്നേഹസംഗമം സംഘടിപ്പിച്ചു. ബാങ്ക്ഹാളില്‍ നടന്ന സംഗമം പിലാത്തറ വ്യാകുലമാതാ ദേവാലയ വികാരി ഫാ. ജേക്കബ് ജോസ് ഉദ്ഘാടനം ചെയ്തു. സി.കെ.മുനവ്വിര്‍ സ്നേഹസംഗമ സന്ദേശം നല്‍കി. ഗ്രാമപഞ്ചായത്തംഗം ആല്‍ബര്‍ട്ട്, ചെറുതാഴം സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി കെ.വി. ഉണ്ണികൃഷ്ണന്‍, ഫാ. ക്ലാരില്‍സ് പാലിയത്ത്, വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമിതിയംഗം കെ.വി. ഉണ്ണികൃഷ്ണന്‍, സിസ്റ്റര്‍ പാവന, ബി.പി. അബ്ദുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു. ജമാല്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. എസ്.എല്‍.പി. സിദ്ദീഖ് സ്വാഗതവും കെ.സി. അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു

AL HUDA SCHOOL

കണ്ണൂര്‍ നോര്‍ത്ത് സബ് ജില്ല അറബിക് കലോല്‍സവത്തില്‍ യു.പി വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ കാഞ്ഞിരോട് അല്‍ഹുദ ഇംഗ്ലീഷ് സ്കൂള്‍ ടീം.

ഓര്‍മകള്‍ പങ്കുവെച്ച് കാഞ്ഞിരോട് പള്ളിക്കച്ചാല്‍ കുടുംബ സംഗമം

 
 
 ഓര്‍മകള്‍ പങ്കുവെച്ച് കാഞ്ഞിരോട്
പള്ളിക്കച്ചാല്‍ കുടുംബ  സംഗമം
കാഞ്ഞിരോട്: നൂറ്റാണ്ടുകളുടെ പഴക്കമുള്ള തറവാട് പൈതൃകം ഇളംതലമുറക്ക് പകര്‍ന്നുനല്‍കാന്‍ കാഞ്ഞിരോട് പള്ളിക്കച്ചാല്‍ കുടുംബാംഗങ്ങള്‍ ഒത്തുകൂടി. മുതിര്‍ന്ന അംഗമായ പാത്തു മുതല്‍ നാളുകള്‍ മാത്രം പ്രായമുള്ള കുഞ്ഞ് വരെ സംഗമത്തില്‍ പങ്കെടുത്തു. മുസ്തഫ ഹുദവി ആക്കോട് ഉദ്ഘാടനം ചെയ്തു.
വേരറ്റുപോകുന്ന കുടുംബബന്ധങ്ങളെ തിരിച്ചറിയാനും തറവാട് ചരിത്രം പങ്കുവെക്കാനുമാണ് കൂട്ടായ്മ സംഘടിപ്പിച്ചതെന്ന് തറവാട്ടിലെ കാരണവരായ പി.സി. മൊയ്തു മാസ്റ്റര്‍ പറഞ്ഞു. തറവാട്ടിലെ ആദ്യകാല തലമുറക്ക് വിദ്യയുടെ ആദ്യക്ഷരം പകര്‍ന്നുനല്‍കിയ ഗുരുവന്ദ്യനായ കെ.പി. ഗോപാലന്‍ മാസ്റ്ററുടെ സാന്നിധ്യം ശ്രദ്ധേയമായി.
തറവാട്ടിലെ കാഞ്ഞിരോട്, മുണ്ടേരി, കൂടാളി, ഇരിക്കൂര്‍, എടയന്നൂര്‍, അഴീക്കോട്, തളിപ്പറമ്പ് തുടങ്ങിയ പ്രദേശങ്ങളിലെ അറുനൂറോളം അംഗങ്ങളാണ് ഇന്നലെ സംഗമത്തില്‍ പങ്കെടുത്തത്. കുടുംബത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി മസഹലത്ത് കമ്മിറ്റി, റിലീഫ് കമ്മിറ്റി തുടങ്ങിയവക്ക് രൂപംനല്‍കി. പി.സി. മൂസ ഹാജി അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ സി. സമീര്‍ കുടുംബ ഡയറക്ടറി പ്രകാശനം ചെയ്തു. മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് സി. ശ്യാമള, എം.പി. മുഹമ്മദലി, ടി.വി. അസ്ലം മാസ്റ്റര്‍, പി.സി. അഹമ്മദ്കുട്ടി, എ. റിയാസ് എന്നിവര്‍ സംസാരിച്ചു. പി.സി. അജ്മല്‍ ഖുര്‍ആന്‍ പാരായണം നടത്തി. മൊയ്തു മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
madhyamam/27/12/2011
അഞ്ചു തലമുറകളെ കോര്‍ത്തിണക്കി
പള്ളിക്കച്ചാല്‍ തറവാട് കുടുംബ സംഗമം
അഞ്ചു തലമുറകളെ കോര്‍ത്തിണക്കി കാഞ്ഞിരോട് പള്ളിക്കച്ചാല്‍ തറവാട് കുടുംബ സംഗമം നടത്തി. ഏറ്റവും പ്രായംകൂടിയ എണ്‍പത്തിമൂന്നുകാരനായ പി.സി.മൊയ്തു, എട്ടു മാസം പ്രായമുള്ള മുഹമ്മദ് സിനാന്‍ തുടങ്ങി 700 ഓളം അംഗങ്ങള്‍ സംഗമത്തില്‍ പങ്കെടുത്തു. പി.സി. മൊയ്തുമാസ്റര്‍ സ്വാഗതം പറഞ്ഞു.
ഇന്നലെ രാവിലെ ആരംഭിച്ച സംഗമം മുസ്തഫ ഹുദവി ആക്കോട് ഉദ്ഘാടനം ചെയ്തു. പി.സി.മൂസഹാജി അധ്യക്ഷത വഹിച്ചു. കുടുംബ ഡയറക്ടറി പ്രകാശനം കണ്ണൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ സി.സമീര്‍ നിര്‍വഹിച്ചു.
പി.സി.ഷമീം, ഡോ.എസ്.എന്‍.വി.ഉമര്‍ ഫാറൂഖ്, സി.ശ്യാമള, പി.സി.അഹമ്മദ്കുട്ടി, എ.റിയാസ്, പി.സി.നൌഷാദ്, എം.പി.മുഹമ്മദലി പ്രസംഗിച്ചു.
പി.സി. അബ്ദുള്ളക്കുട്ടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗോപാലന്‍ മാസ്റര്‍ക്ക് പി.സി. ഹമീദ് പൊന്നാട അണിയിച്ചു. പി. രാഘവന്‍ മാസ്റര്‍ക്ക് പി.സി. അസ്ലം പൊന്നാട അണിയിച്ചു. കുട്ടികളുടെ വൈവിധ്യമേര്‍ന്ന കലാപരിപാടികള്‍ നടന്നു. കുടുംബത്തില്‍ പ്രയാസം അനുഭവിക്കുന്നവര്‍ക്ക് ഒരു കൈത്താങ്ങായി ഒരു ചാരിറ്റബിള്‍ട്രസ്റും ഒരു മസ്ലഹത്ത് കമ്മിറ്റിയും രൂപീകരിച്ചു.
Chandrika/27-12-2011

PRABODHANAM WEEKLY

YUVA KERALAM

ചേലോറയില്‍ നാട്ടുകാര്‍ മാലിന്യവണ്ടി തടഞ്ഞു

ചേലോറയില്‍ നാട്ടുകാര്‍ മാലിന്യവണ്ടി തടഞ്ഞു
 ചേലോറ ട്രഞ്ചിങ് ഗ്രൌണ്ടിലേക്കുവന്ന മാലിന്യവണ്ടി സ്ത്രീകളും കുട്ടികളും ചേര്‍ന്ന് തടഞ്ഞു. തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് വണ്ടി തടയല്‍ ആരംഭിച്ചത്. മാലിന്യം വേര്‍തിരിച്ച് സംസ്കരിക്കുമെന്നും കുടിവെള്ള വിതരണം കാര്യക്ഷമമാക്കുമെന്നും 12 വര്‍ഷംമുമ്പ് കലക്ടറുടെ സാന്നിധ്യത്തില്‍ നഗരസഭാധികൃതര്‍ നാട്ടുകാര്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, ഇത്തരം ഉറപ്പുകള്‍ നിരന്തരമായി ലംഘിക്കപ്പെടുകയാണെന്നാരോപിച്ചാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ മാലിന്യവണ്ടി തടഞ്ഞ് സമരം ആരംഭിച്ചത്.
പ്രദേശവാസികളുടെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് പദ്ധതി ആരംഭിച്ചിരുന്നെങ്കിലും ഫലപ്രദമായ രീതിയില്‍ പൂര്‍ത്തീകരിച്ച് ജലവിതരണം സാധ്യമാക്കാന്‍ കഴിഞ്ഞിരുന്നില്ല. കുടിവെള്ളക്ഷാമം നേരിടുന്ന 250ഓളം കുടുംബങ്ങള്‍ ഇപ്പോള്‍ ഇവിടെയുണ്ട്. ദിവസം ചുരുങ്ങിയത് ഒരു മണിക്കൂറില്‍ കുറഞ്ഞ സമയമാണ് ജല വിതരണം ലഭിക്കുന്നത്. ഇത് തികച്ചും അപര്യാപ്തമാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. തിങ്കളാഴ്ച മാലിന്യം കയറ്റിയ ഒരു വണ്ടി മാത്രമാണ് എത്തിയത്.  മാലിന്യമിറക്കാതെ ഉച്ചയോടെ തിരിച്ചുപോയി. വരുംദിവസങ്ങളിലും ശക്തമായ സമരം ആരംഭിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
കണ്ണൂര്‍ നഗരസഭ ചേലോറ നിവാസികളോട് കാണിക്കുന്ന അവഗണനക്കെതിരെ പുറംതിരിഞ്ഞുനിന്ന് പെട്ടിപ്പാലം മാലിന്യസമരം ഉദ്ഘാടനം ചെയ്യുന്ന രാഷ്ട്രീയ നാടകം ജനങ്ങള്‍ തിരിച്ചറിയണമെന്നും ചേലോറയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതുവരെ നഗരസഭയുടെ മാലിന്യം ട്രഞ്ചിങ് ഗ്രൌണ്ടില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുകയില്ലെന്നും സമരസമിതി കണ്‍വീനര്‍ ചാലോടന്‍ രാജീവന്‍ പറഞ്ഞു. കെ.കെ. മധു, രാധ, കാളിയന്‍ കമല തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ജി.ഐ.ഒ അനുഭവ സദസ്സ്

 ജി.ഐ.ഒ അനുഭവ സദസ്സ്
തലശേãരി: ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍ ജില്ലാ സാരഥികള്‍ ഒത്തുചേര്‍ന്ന അനുഭവ സദസ്സ് തലശേãരി ഇസ്ലാമിക് സെന്റര്‍ സര്‍ഗം ഓഡിറ്റോറിയതില്‍ നടന്നു. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന സമിതിയംഗം സൌദ പടന്ന ഉദ്ഘാടനം ചെയ്തു. ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ടി.കെ. ജംഷീറ അധ്യക്ഷത വഹിച്ചു. ടി.പി. ഹഫ്സ, സി.എച്ച്. നാസില, ടി. ഷാക്കിറ, ത്വാഹിറ, എം. ഖദീജ, കെ.എം. റഷീദ , ജി.ഐ.ഒ ജില്ലാ സമിതിയംഗം ഉമ്മുല്‍ഫായിസ എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് എ.ടി. സമീറ സമാപനം നിര്‍വഹിച്ചു. മജ്ലിസ് കണ്‍വീനര്‍ അഫീദ ഖുര്‍ആന്‍ ദര്‍സ് നടത്തി. നവാല മുഅ്മിന്‍ സ്വാഗതവും നസ്റീന നന്ദിയും പറഞ്ഞു.
 
 
 
 
 
 

തൊഴില്‍ ഉപകരണ വിതരണം

തൊഴില്‍ ഉപകരണ വിതരണം
കക്കാട്: ജമാഅത്തെ ഇസ്ലാമി കക്കാട് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ തൊഴില്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയാ കമ്മിറ്റി അംഗം എം.കെ. മഹമൂദ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു.  ബി. ഹസ്സന്‍, കെ. പ്രകാശന്‍, എന്‍.വി. സക്കീര്‍ ഹുസൈന്‍, എന്‍.കെ. മഹമൂദ് എന്നിവര്‍ സംസാരിച്ചു.

ഏച്ചൂര്‍ നല്ലാഞ്ചിയില്‍ ക്ലബിനുനേരെ അക്രമം

ഏച്ചൂര്‍ നല്ലാഞ്ചിയില്‍
ക്ലബിനുനേരെ അക്രമം
ഏച്ചൂര്‍ നല്ലാഞ്ചിയില്‍ ക്ലബിനുനേരെ അക്രമം. യുവ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിനുനേരെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ മുന്നരയോടെ അക്രമം നടന്നത്. ഓഫിസിനുള്ളിലെ ടി.വി, മേശ എന്നിവര്‍ പൂര്‍ണമായും നശിപ്പിച്ചിട്ടുണ്ട്. വരാന്തയിലെ സിമന്റ് തൂണും തകര്‍ത്ത നിലയിലാണ്. ബൈക്കിലെത്തിയ ആര്‍.എസ്.എസ് സംഘമാണ് അക്രമത്തിനു പിന്നിലെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. രാവിലെ ഏഴിന് ഇവിടെ റോഡരികില്‍ ഐസ്ക്രീം ബോളിനു സമാനമായ സ്ഫോടക വസ്തു പൊട്ടിയ നിലയിലും കണ്ടെത്തിയിട്ടുണ്ട്. സംഭവം സംബന്ധിച്ച് കെട്ടിട ഉടമ താഴെക്കണ്ടി നിധീഷ് ചക്കരക്കല്ല് പൊലീസില്‍ പരാതി നല്‍കി.