ഭക്ഷണകിറ്റ് വിതരണം
പെരിങ്ങത്തൂര്‍: ജമാഅത്തെ ഇസ്ലാമി പാനൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം കരിയാട് പുതുശ്ശേരി പള്ളി മഹല്ല് രക്ഷാധികാരി കെ. അബൂബക്കര്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. കെ.കെ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. കെ.കെ. അസ്ലം സ്വാഗതം പറഞ്ഞു.