ഹജ്ജ് യാത്രയയപ്പ്
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹജ്ജ് യാത്രയയപ്പ് സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി. പി.സി. മുനീര്‍, ബി.എ. റഹ്മാന്‍, ഫര്‍ഹാന ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
കണ്ണൂര്‍ ഏരിയാ പ്രസിഡന്റ് ഹനീഫ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സി.എം. ഉമ്മര്‍കുട്ടി സ്വാഗതവും കെ.വി. അബ്ദുറഹ്മാന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
ഹജ്ജ് പഠനക്ലാസ്
വളപട്ടണം: ജമാഅത്തെ ഇസ്ലാമി വളപട്ടണം ഏരിയയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 26ന് പാപ്പിനിശേãരി മസ്ജിദുല്‍ ഈമാനില്‍ വൈകീട്ട് നാലിന് ഹജ്ജ് പഠനക്ലാസ് സംഘടിപ്പിക്കും. സി.എച്ച്. അബ്ദുല്‍ഖാദര്‍ (മലപ്പുറം), കളത്തില്‍ ബഷീര്‍, വി.എന്‍. ഹാരിസ് എന്നിവര്‍ ക്ലാസെടുക്കും.
ഹജ്ജ് പഠന ക്ലാസ്
മട്ടന്നൂര്‍: മട്ടന്നൂര്‍ ഹിറ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സപ്റ്റംബര്‍ 25ന് ഹജ്ജ് പഠനക്ലാസും ഹജ്ജിന് പോകുന്നവര്‍ക്ക് യാത്രയയപ്പും നടക്കും. ഹിറ സെന്ററില്‍ വൈകീട്ട് 4.30ന് നടക്കുന്ന ചടങ്ങില്‍ ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി ക്ലാസെടുക്കും.