ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----
Showing posts with label BRIGHT ENGLISH SCHOOL. Show all posts
Showing posts with label BRIGHT ENGLISH SCHOOL. Show all posts

Thursday, January 24, 2013

ബ്രൈറ്റ് ഇംഗ്ളീഷ് സ്കൂള്‍ സ്പോര്‍ട്സ് ദിനം

ബ്രൈറ്റ് ഇംഗ്ളീഷ് സ്കൂള്‍ സ്പോര്‍ട്സ് ദിനം
തലശ്ശേരി: ചേറ്റംകുന്ന് ബ്രൈറ്റ് ഇംഗ്ളീഷ് സ്കൂള്‍ കായികമേള  തലശ്ശേരി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ എസ്.ഐ ബിജു ലൂക്കോസ് ഉദ്ഘാടനം ചെയ്തു. 
ഐഡിയല്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം.കെ. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്‍റ് എസ്.എ. പുതിയവളപ്പില്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ പി. ഹുസൈന്‍ സ്വാഗതവും കായികാധ്യാപകന്‍ പ്രഭാകരന്‍ നന്ദിയും  പറഞ്ഞു.

Thursday, December 13, 2012

കുടുംബ സംഗമം

 കുടുംബ സംഗമം
തലശ്ശേരി: ചേറ്റംകുന്ന് ബ്രൈറ്റ് ഇംഗ്ളീഷ് സ്കൂള്‍ കുടുംബ സംഗമം ‘എയിം- 2012’ ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി വി.ടി. അബ്ദുല്ല കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഐഡിയല്‍ എജുക്കേഷന്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം.കെ. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്‍റ് എസ്.എ. പുതിയ വളപ്പില്‍ സ്കൂള്‍ വിപുലീകരണ പദ്ധതി പ്രഖ്യാപനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ പ്രഫ. പി. ഹുസൈന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കളത്തില്‍ ബഷീര്‍, യു. ഉസ്മാന്‍, ഷമീദ എന്നിവര്‍ സംസാരിച്ചു. ടി.അബ്ദുറഹീം സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ കെ. ഇസ്മയില്‍ നന്ദിയും പറഞ്ഞു.
സാംസ്കാരിക സംഗമവും വൈജ്ഞാനിക സമ്മേളനവും  അലി പൈങ്ങോട്ടായി ഉദ്ഘാടനം ചെയതു. സി. അബ്ദുന്നാസര്‍ അധ്യക്ഷത വഹിച്ചു. സ്്കൂള്‍ മാനേജര്‍ ഡോ. എസ്.എല്‍.പി. ഉമറുല്‍ ഫാറൂഖ്, ജമാഅത്തെ ഇസ്ലാമി ജില്ല സമിതിയംഗം വി.എന്‍. ഹാരിസ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി. ഇബ്രാഹിം മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് ഇശല്‍ സായാഹ്നവും അരങ്ങേറി.

Sunday, May 15, 2011

BRIGHT ENGLISH SCHOOL

ബ്രൈറ്റ് ഇംഗ്ലീഷ് സ്കൂളിന്
നൂറുശതമാനം വിജയം
തലശേãരി: മജ്ലിസുത്തഅ്ലീമില്‍ ഇസ്ലാമി കേരള നടത്തിയ പ്രൈമറി പൊതു പരീക്ഷയില്‍ തലശേãരി ബ്രൈറ്റ് ഇംഗ്ലീഷ് സ്കൂളിന്  100 ശതമാനം വിജയം. മജ്ലിസ് പൊതുപരീക്ഷ എഴുതുന്ന സ്കൂളിലെ ആദ്യ ബാച്ചാണിത്. ഉയര്‍ന്ന മാര്‍ക്കും നൂറുശതമാനം വിജയവും നേടിയ സ്ഥാപനത്തിലെ വിദ്യാര്‍ഥികളെയും അധ്യാപകരെയും ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി, ഐഡിയല്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം.കെ. അബ്ദുല്‍ അസീസ്, മലര്‍വാടി ജില്ലാ കോഓഡിനേറ്റര്‍ സി. അബ്ദുന്നാസര്‍, പ്രിന്‍സിപ്പല്‍ ഒ. അഷ്റഫ് എന്നിവര്‍ അഭിനന്ദിച്ചു.