ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, January 6, 2012

പാട്ടിന്റെ പാലാഴി തീര്‍ത്ത് ഫാത്തിമ ഫിദ

 പാട്ടിന്റെ പാലാഴി തീര്‍ത്ത്  ഫാത്തിമ ഫിദ
കണ്ണൂര്‍: സംഗീതലോകത്ത് പുത്തന്‍ താരോദമാവുകയാണ് കാഞ്ഞിരോട് അല്‍ഹുദ ഇംഗ്ലീഷ് സ്കൂളിലെ ഏഴാംക്ലാസുകാരി ഫാത്തിമ ഫിദ. ചെറുതും വലുതുമായ ഒട്ടനവധി വേദികളിലും റിയാലിറ്റി ഷോകളിലും പാടി പരിചയിച്ച ഈ കുരുന്നു ഗാനപ്രതിഭ റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ പാട്ടിന്റെ പാലാഴി തീര്‍ത്ത് യു.പി വിഭാഗം മാപ്പിളപ്പാട്ടില്‍ ഒന്നാം സ്ഥാനം നേടി. 
കഴിഞ്ഞ വര്‍ഷവും മാപ്പിളപ്പാട്ടില്‍ ജയിച്ച ഫിദ മാപ്പിളപ്പാട്ടിന്റെ രാജാത്തിയായി വാഴുകയാണ്.  ഒ.എം. കരുവാരകുണ്ടിന്റെ 'ബങ്കീസതരമെങ്കും' എന്ന കെസ്സ് പാട്ട് പാടിയാണ് രണ്ടാം വര്‍ഷവും വിജയം ആവര്‍ത്തിച്ചത്. അറബി ഗാനത്തിലും ഫിദയെ വെല്ലാന്‍ ആളുണ്ടായില്ല. ട്രെയിനില്‍  പീഡനത്തിനിരയായി കൊല്ലപ്പെട്ട സൌമ്യയുടെ കഥപറഞ്ഞ് കഥാപ്രസംഗത്തില്‍ രണ്ടാം സ്ഥാനം നേടുകയും ചെയ്ത ഫിദ അറബിക് മോണോ ആക്ടിലും മികവ് തെളിയിച്ചു.
പ്രമുഖ പ്രസംഗകന്‍ ടി.എന്‍.എ ഖാദറിന്റെയും ഫരീദ ഖാദറിന്റെയും മകളാണ്. സഹോദരന്‍ ജവാദ് സി.ബി.എസ്.ഇ കലോത്സവത്തില്‍ മാപ്പിളപ്പാട്ടില്‍ സംസ്ഥാന ജേതാവാണ്.