ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, June 17, 2011

COORG NEWS

 
അപകടങ്ങള്‍ കുറക്കാന്‍ മെറ്റല്‍ ബീം ക്രോസ്
വീരാജ്പേട്ട-മാക്കൂട്ടം ചുരം റോഡ് നിര്‍മാണം:
രണ്ടാംഘട്ടം ഈമാസം അവസാനം തീരും.
വീരാജ്പേട്ട: പെരുമ്പാടി ചെക്പോസ്റ്റില്‍ നിന്നും മാക്കൂട്ടം കാക്കത്തോട് ദേവീക്ഷേത്രം വരെയുള്ള  റോഡിന്റെ ഭാഗമായ കൂട്ടുപുഴ മാക്കൂട്ടം ചെക്പോസ്റ്റ് വരെയുള്ള 1.75 കി.മീ റോഡിന്റെ മുഴുവന്‍ നിര്‍മാണവും ഈ മാസവും 30നുള്ളില്‍ തീരുമെന്ന് മടിക്കേരി അസി. എക്സി. എന്‍ജിനീയര്‍ ധര്‍മരാജ് അറിയിച്ചു.
മൊത്തം 28.4 കോടി രൂപയാണ് മാക്കൂട്ടം ചുരം റോഡ് പുനര്‍നിര്‍മാണത്തിന് ചെലവിട്ടത്. തെരഞ്ഞെടുക്കപെട്ട ഭാഗങ്ങളില്‍ 'മെറ്റല്‍ ബീം ക്രോസ്' നിര്‍മിച്ചിട്ടുണ്ട്.
 റോഡിന്റെ ഇരുഭാഗങ്ങളിലും നിര്‍മിച്ച ഈ മെറ്റല്‍ ബീം അപകടങ്ങള്‍ ഉണ്ടാക്കുന്നത് നിയന്ത്രിക്കും.
നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് വീരാജ്പേട്ട കേന്ദ്രമായി സ്ഥിരം ഗുണനിലവാരം കേന്ദ്രം തന്നെ തുടങ്ങിയിരുന്നു.
കുശാല്‍നഗറില്‍
കാട്ടാന കൃഷി നശിപ്പിച്ചു
വീരാജ്പേട്ട: കുടക് ജില്ലയില്‍ കുശാല്‍ നഗറിലെ ചില ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാട്ടാന അക്രമത്തില്‍ അത്തൂരിലെ കര്‍ഷകരുടെ കൃഷി നശിച്ചു. മേഖലയില്‍ കാട്ടുമൃഗ ശല്യം രൂക്ഷമാണ്.
അത്തൂര്‍, ആനക്കാട്, ഗുഡെഹൊസൂര്‍, രംഗസമുദ്ര, ഹെബ്ബാലെ എന്നിവിടങ്ങളില്‍ ആന, പന്നി തുടങ്ങിയ വന്യമൃഗങ്ങള്‍ സന്ധ്യയാവുന്നതോടെ കൂട്ടത്തോടെ ഇറങ്ങി കൃഷി നശിപ്പിക്കുന്നത് നിസ്സഹായരായി നോക്കിനില്‍ക്കാനേ കര്‍ഷകര്‍ക്കാവുന്നുള്ളൂ. ദിനംപ്രതി ഇത് തുടരുമ്പോഴും വനംവകുപ്പ് അധികൃതര്‍ മൌനം പാലിക്കുകയാണെന്ന് ആരോപണമുണ്ട്. ഈ ഭാഗങ്ങളിലെ പകുതിയിലധികം കര്‍ഷകര്‍ കേരളത്തില്‍നിന്ന് കുടിയേറിയവരാണ്.
ഫോറസ്റ്റ് അതിര്‍ത്തിയില്‍ കാട് വെട്ടി ബാങ്ക് ലോണും മറ്റുമെടുത്ത് കൃഷി ചെയ്യുന്നവരാണ് ഈ മേഖലയിലെ കര്‍ഷകരധികവും. ഏറുമാടം കെട്ടിയും കമ്പിവേലി കെട്ടിയും കാട്ടാനകളെയും മറ്റും തുരത്തുന്നത് വിഫലമാണെന്നും കര്‍ഷകര്‍ പറയുന്നു.

SIO KANNUR

 
പരിയാരം മെഡിക്കല്‍ കോളജ് മാര്‍ച്ച് നടത്തി
സ്വാശ്രയം: സര്‍ക്കാര്‍ ധവളപത്രമിറക്കണം -എസ്.ഐ.ഒ
കണ്ണൂര്‍: സ്വാശ്രയ സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ സീറ്റ് പ്രവേശം സംബന്ധിച്ച് ധവളപത്രമിറക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍ ആവശ്യപ്പെട്ടു. എസ്.ഐ.ഒ പരിയാരം മെഡിക്കല്‍ കോളജിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോക്കുകുത്തിയായി മാറിയ മുഹമ്മദ് കമ്മിറ്റി പിരിച്ചുവിടണമെന്നും സര്‍ക്കാറിന്റെ മേല്‍നോട്ടത്തില്‍ മുഴുവന്‍ സീറ്റുകളുടെയും ഫീസ് ഘടന ഏകീകരിക്കണമെന്നും ശിഹാബ് പൂക്കോട്ടൂര്‍ പറഞ്ഞു. ആയുര്‍വേദ കോളജ് പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് പരിയാരം മെഡിക്കല്‍ കോളജ് ഗേറ്റിനു മുന്നില്‍ പൊലീസ് ബാരിക്കേഡ് ഉയര്‍ത്തി തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ എസ്.ഐ.ഒ ജില്ലാ കമ്മിറ്റിയംഗം ശംസീര്‍ ഇബ്രാഹിം, കണ്ണൂര്‍ ജില്ലാ സെക്രട്ടറി എ. റാഷിദ്, കാസര്‍കോട് ജില്ലാ സെക്രട്ടറി ടി.എം.സി. സിയാദലി എന്നിവര്‍ സംസാരിച്ചു. മാര്‍ച്ചിന് ഒ.കെ. ഫാരിസ്, ഫര്‍ഹാന്‍ തൃക്കരിപ്പൂര്‍, ശാഹിദ് മാടായി, ജവാദ് തലശേãരി, റഷാദ് തളിപ്പറമ്പ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

SOLIDARITY

 നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ് നിരോധിക്കണം
-സോളിഡാരിറ്റി
കോഴിക്കോട്: നൂറുകണക്കിന് കുടുംബങ്ങളുടെ ജീവിതം തകര്‍ത്ത നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ് അടിയന്തരമായി നിരോധിക്കണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ലക്ഷക്കണക്കിന് യുവാക്കളില്‍നിന്നും പതിനായിരത്തോളം കുടുംബങ്ങളില്‍നിന്നുമായി പതിനായിരം കോടിയോളം രൂപ നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ് കമ്പനികള്‍ തട്ടിയെടുത്തിട്ടുണ്ട്.  ഈ സാഹചര്യത്തില്‍ എല്ലാ നിയമങ്ങളും കാറ്റില്‍പറത്തി പ്രവര്‍ത്തിക്കുന്ന നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ് കമ്പനികള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
'99ലെ സെബി റെഗുലേഷന്‍ ആക്ട് പ്രകാരം നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ് കമ്പനികള്‍ക്ക് സെബിയുടെ അംഗീകാരം ലഭിക്കണം ^ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് പി.ഐ. നൌഷാദ്, ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം, സെക്രട്ടറി റസാഖ് പാലേരി, മീഡിയ സെക്രട്ടറി സി.എം. ശരീഫ് എന്നിവര്‍ പങ്കെടുത്തു.

SOLIDARITY TALIPARAMBA

മാലിന്യപ്രശ്നം അവസാനിപ്പിച്ചില്ലെങ്കില്‍
സമരം ശക്തമാക്കും  -സോളിഡാരിറ്റി
തളിപ്പറമ്പ്: നഗരസഭയുടെ കരിമ്പം ട്രഞ്ചിങ് ഗ്രൌണ്ട് മൂലം പരിസരവാസികള്‍ വര്‍ഷങ്ങളായി അനുഭവിക്കുന്ന ദുരിതം അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് സോളിഡാരിറ്റി തളിപ്പറമ്പ് ഏരിയാ സെക്രട്ടേറിയറ്റ് മുന്നറിയിപ്പ് നല്‍കി.
മാറിമാറി ഭരിച്ച നഗരസഭാ ഭരണാധികാരികള്‍ തെരഞ്ഞെടുപ്പ് വേളകളില്‍ മാലിന്യപ്രശ്നങ്ങളില്‍ വാഗ്ദാനങ്ങള്‍ നല്‍കുക മാത്രമാണ് ചെയ്തത്. സംസ്കരണ പ്ലാന്റ് കാര്യക്ഷമമാക്കി മാലിന്യപ്രശ്നം പരിഹരിക്കാനോ ജനങ്ങളുടെ ദുരിതം അകറ്റാനോ ഇതുവരെ തയാറായിട്ടില്ല. ജനങ്ങള്‍ക്ക് ആരോഗ്യപരമായി ജീവിക്കാനുള്ള അവകാശമുണ്ടെന്നും അതിന് തടസ്സം നിന്നാല്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും സെക്രട്ടേറിയറ്റ് പറഞ്ഞു. ഏരിയാ പ്രസിഡന്റ് മിഫ്താഫ് അധ്യക്ഷത വഹിച്ചു. ടി.കെ.പി. സത്താര്‍, എ.വി. ഷരീഫ്, കെ.കെ. ഖാലിദ് എന്നിവര്‍ സംസാരിച്ചു.