Showing posts with label JIH EDAYANNUR. Show all posts
Showing posts with label JIH EDAYANNUR. Show all posts
Wednesday, June 12, 2013
Monday, June 4, 2012
ജമാഅത്തെ ഇസ്ലാമി പൊതുയോഗം
ജമാഅത്തെ ഇസ്ലാമി
പൊതുയോഗം
പൊതുയോഗം
മട്ടന്നൂര്‍: ‘പ്രകാശം പരത്തുന്ന പ്രസ്ഥാനം’ കാമ്പയിനിന്‍െറ ഭാഗമായി ജമാഅത്തെ ഇസ്ലാമി എടയന്നൂര്‍ യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ എടയന്നൂര്‍ ബസാറില്‍ പൊതുയോഗം സംഘടിപ്പിച്ചു. സോളിഡാരിറ്റി ജില്ലാ സമിതി അംഗം സി.കെ. മുനവ്വിര്‍ മുഖ്യ പ്രഭാഷണം നടത്തി. യൂനിറ്റ് പ്രസിഡന്റ് പി.സി. മൂസ അധ്യക്ഷത വഹിച്ചു. എം.പി. ഹാരിസ് സ്വാഗതം പറഞ്ഞു.
Friday, June 1, 2012
Monday, August 1, 2011
JIH EDAYANNUR
മട്ടന്നൂര്‍: ഒരുമാസം നീണ്ടുനില്‍ക്കുന്ന ഐ.പി.എച്ച് പുസ്തക മേളക്ക് മട്ടന്നൂരില്‍ തുടക്കമായി. ഹിറാ മസ്ജിദ് പരിസരത്ത് ആരംഭിച്ച പുസ്തക മേള യുവ എഴുത്തുകാരനും അധ്യാപകനുമായ കൃഷ്ണകുമാര്‍ കണ്ണോത്ത് കലാകാരന്‍മാരുടെ സംഘടനയായ നന്മയുടെ സെക്രട്ടറി ഷാജി അക്ഷരക്ക് പുസ്തകം നല്‍കി ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി കുടുംബ സംഗമവും നടത്തി. ഹല്‍ഖ നാദിം കെ.വി. സാദിഖ് അധ്യക്ഷത വഹിച്ചു. സി.കെ. മുനവ്വിര്‍ മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ് പാക്കാട് സംസാരിച്ചു. കെ.പി. റസാഖ് സ്വാഗതവും കെ.പി. സലിം നന്ദിയും പറഞ്ഞു. ഐ.പി.എച്ച് പ്രസിദ്ധീകരിച്ച നിരവധി പുസ്തകങ്ങളും മാധ്യമം പ്രസിദ്ധീകരണങ്ങളും മേളയിലുണ്ട്. പുസ്തകങ്ങള്‍ക്ക് നിശ്ചിത ശതമാനം ഇളവ് മേളയിലുണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു. എല്ലാ ദിവസവും രാവിലെ ഒമ്പത് മണിമുതല്‍ വൈകീട്ട് അഞ്ച് വരെയാണ് മേള.
JIH EDAYANNUR
പഠനചെലവ് ഏറ്റെടുത്തു
മട്ടന്നൂര്‍: ജമാഅത്തെ ഇസ്ലാമി എടയന്നൂര്‍ യൂനിറ്റ് നിര്‍ധന കുടുംബാംഗമായ വിദ്യാര്‍ഥിനിയുടെ പഠനചെലവ് വഹിക്കും. ബി. ഫാമിന് പഠിക്കുന്ന മുട്ടന്നൂര്‍ സ്വദേശിനിയുടെ പഠനചെലവാണ് കോഴ്സ് തീരുംവരെ ജമാഅത്തെ ഇസ്ലാമി ഏറ്റെടുത്തത്. ഇതിന്റെ ഭാഗമായി ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ കുട്ടിയുടെ വീട്ടിലെത്തി 25000 രൂപ രക്ഷിതാക്കള്‍ക്ക് കൈമാറി. ജമാഅത്തെ ഇസ്ലാമി കാസര്‍കോട് ജില്ലാ പ്രസിഡന്റ് യു.പി. സിദ്ദീഖ് മാസ്റ്ററാണ് തുക വിതരണം ചെയ്തത്. യൂനിറ്റ് പ്രസിഡന്റ് പി.സി. മൂസഹാജി, മജീദ് മാസ്റ്റര്‍ അബൂദബി, കെ.എ. സൈനുദ്ദീന്‍, പി. അബൂബക്കര്‍, ടി.കെ. അബ്ദുല്‍ അസീസ് എന്നിവരും പങ്കെടുത്തു.
Subscribe to:
Posts (Atom)



