ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----
Showing posts with label HORIZON ENGLISH SCHOOL IRIKKUR. Show all posts
Showing posts with label HORIZON ENGLISH SCHOOL IRIKKUR. Show all posts

Tuesday, August 14, 2012

ഇഫ്താര്‍ സംഗമം

ഇഫ്താര്‍ സംഗമം
ഇരിക്കൂര്‍: കൊളപ്പ ഹൊറൈസണ്‍ ഇംഗ്ളീഷ് സ്കൂള്‍ പി.ടി.എ, മാനേജ്മെന്‍റ്, വിദ്യാര്‍ഥി കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ മതസൗഹാര്‍ദ സമ്മേളനവും ഇഫ്താര്‍ സംഗമവും നടത്തി. മതസൗഹാര്‍ദ സമ്മേളനം കാന്‍ഫെഡ് സംസ്ഥാന ജന. സെക്രട്ടറി മുരളി ചൂളിയാട് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് സി.എം. അമീറുദ്ദീന്‍ അധ്യക്ഷത വഹിച്ചു.പ്രിന്‍സിപ്പല്‍ എം. സുകുമാരന്‍ സ്വാഗതവും സമീറ നവാസ് നന്ദിയും പറഞ്ഞു.

Friday, April 20, 2012

സാധാരണക്കാര്‍ക്കും നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കണം -ടി. ആരിഫലി

 
 സാധാരണക്കാര്‍ക്കും നിലവാരമുള്ള
വിദ്യാഭ്യാസം ലഭ്യമാക്കണം -ടി. ആരിഫലി
ഇരിക്കൂര്‍: സമ്പന്ന വിഭാഗത്തിനു മാത്രമല്ല സാധാരണക്കാര്‍ക്കും നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി. കൊളപ്പയില്‍ ഇന്‍സാഫ് ചാരിറ്റബ്ള്‍ ട്രസ്റ്റിന്‍െറ ഹൊറൈസണ്‍ ഇംഗ്ളീഷ് സ്കൂള്‍ കെട്ടിടോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പത്ത് നോക്കിയല്ല പഠനം നിശ്ചയിക്കേണ്ടത്. പണം വാരിയെറിയുന്നവന് മികച്ച വിദ്യാഭ്യാസം ലഭിച്ചാല്‍ മതിയെന്ന് പറയുമ്പോള്‍ പാവപ്പെട്ടവന് അത് നിഷേധിക്കലാണ്.
മികച്ച പഠനത്തിനായി ദരിദ്ര വിഭാഗത്തിന് നിശ്ചിത ശതമാനം സീറ്റ് സംവരണം ഉറപ്പാക്കണം. ഏത് ജാതി-മതവിഭാഗത്തില്‍പെട്ടവരായാലും ധാര്‍മിക വിദ്യാഭ്യാസത്തിലൂടെ കുട്ടികളെ വളര്‍ത്തണം. ധാര്‍മികത പഠിപ്പിക്കുകയും സാമുദായിക ധ്രുവീകരണം ഇല്ലാതാക്കുന്നതിനെപ്പറ്റി ഗൗരവമായി ആലോചിക്കുകയും ചെയ്യണം. ഉത്തരവാദിത്തമുള്ള മനുഷ്യനാകാന്‍ കുട്ടികളെ പഠിപ്പിക്കണം. തനിക്ക് ചുറ്റുമുള്ള ലോകത്തോട് കടപ്പാടുള്ളവരായി കുട്ടികള്‍ വളരണം.
കുടുംബം ഭദ്രമായാലേ സമൂഹം ഭദ്രമാവുകയുള്ളൂവെന്ന കാര്യം രക്ഷിതാക്കള്‍ ഓര്‍ക്കണം. പാശ്ചാത്യ ലോകത്ത് കുടുംബഘടന തകര്‍ന്നതാണ് പ്രശ്നങ്ങള്‍ക്കു കാരണമായത്. ഇംഗ്ളീഷ് സംസ്കാരം നമ്മള്‍ സ്വീകരിക്കേണ്ടതില്ല. എന്നാല്‍, ഇംഗ്ളീഷ് ഭാഷ നിര്‍ബന്ധമായും പഠിക്കണം. ലോകോത്തര വ്യക്തിത്വങ്ങളായി മാറാന്‍ ഇംഗ്ളീഷ് ഭാഷ നമ്മെ സഹായിക്കുന്നുണ്ട്. മലബാറിലെ വിദ്യാഭ്യാസ നവോത്ഥാനം ശ്ളാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ രംഗത്ത് പെണ്‍കുട്ടികളാണ് ഇന്ന് ഏറെ മുന്നിലെന്നും വിദ്യാഭ്യാസ ആക്ടിവിസം മറ്റെല്ലാ ആക്ടിവിസത്തേക്കാളും വലുതാണെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ.ഹംസ അബ്ബാസ് പറഞ്ഞു. പ്രിന്‍സിപ്പല്‍ എം.സുകുമാരന്‍, കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സീന പ്രദീപ്, ഇരിക്കൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ടി.പി. ഫാത്തിമ, ജില്ലാ പഞ്ചായത്തംഗം കെ.പി. ഷാജിറ, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. ഷൈമ, കെ. ഗീത, കെ.എ. നാജിയ, എ.ഇ.ഒ കെ.വി. ജോസ്, പ്രഫ. എ.ആര്‍. മുഹമ്മദ് കോയമ്മ, കെ.കെ. കുഞ്ഞിക്കണ്ണന്‍, ടി.വി.വേണു മാസ്റ്റര്‍,ഇ.പി. ഷംസുദ്ദീന്‍, മേജര്‍ മോഹന്‍ നമ്പ്യാര്‍, ടി.കെ. മുഹമ്മദലി, കെ.എല്‍.ഖാലിദ്, എന്‍.വി. താഹിര്‍, എന്‍.പി. നസീര്‍, കെ.പി. ഹാരിസ് എന്നിവര്‍ സംസാരിച്ചു. സി.എ. സിദ്ദീഖ് സമ്മാനദാനം നിര്‍വഹിച്ചു. വിദ്യാര്‍ഥികളുടെ കലാപരിപാടികളും അരങ്ങേറി.

Friday, November 4, 2011

സ്കൂള്‍ കലോത്സവം

 സ്കൂള്‍ കലോത്സവം
ഇരിക്കൂര്‍: കൊളപ്പ ഹൊറൈസണ്‍ സ്കൂള്‍ കലോത്സവം കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീന പ്രദീപ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എന്‍.വി. ത്വാഹിര്‍ അധ്യക്ഷത വഹിച്ചു.
സമ്മാനദാനം ജില്ലാ പഞ്ചായത്ത് അംഗം കെ.പി. ഷജീറ ടീച്ചര്‍ നിര്‍വഹിച്ചു. ഇസ്ലാമിയ അസോസിയേഷന്‍ പ്രസിഡന്റ് സി.എ. സിദ്ദീഖ് ഹാജി, ഇന്‍സാഫ് ട്രസ്റ്റ് അംഗം കെ. അബ്ദുല്‍ ജബ്ബാര്‍ ഹാജി, കെ.പി. ഹാരിസ് എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ എം. സുകുമാരന്‍ സ്വാഗതവും ആര്‍ട്സ് ക്ലബ് കണ്‍വീനര്‍ കെ.കെ. യൂനുസ് സലീം നന്ദിയും പറഞ്ഞു. 

Wednesday, October 26, 2011

വിദ്യാര്‍ത്ഥികള്‍ പച്ചക്കറിത്തോട്ടം ഒരുക്കി

 വിദ്യാര്‍ത്ഥികള്‍ പച്ചക്കറിത്തോട്ടം ഒരുക്കി
ഇരിക്കൂര്‍:   കൊളപ്പയിലെ ഹൊറൈസണ്‍ ഇംഗ്ലീഷ് സ്കൂള്‍  വിദ്യാര്‍ത്ഥികള്‍ പച്ചക്കറിത്തോട്ടമൊരുക്കി
സ്കൂള്‍ പ്രിന്‍സിപ്പാള്‍ സുകുമാരന്‍ മാസ്റ്റര്‍ വിത്തിടല്‍ കര്‍മ്മം നിര്‍വ്വഹിച്ച് പരിപാടിഉദ്ഘാടനം ചെയ്തു. സജിതടീച്ചര്‍, ഫാത്തിമടീച്ചര്‍, യൂനുസ് സലിം മാസ്റ്റര്‍ എന്നിവര്‍ കുട്ടികള്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കി

Sunday, July 24, 2011

IRIKKUR NEWS

 കലാസാഹിത്യവേദി ഉദ്ഘാടനം
ഇരിക്കൂര്‍: കൊളപ്പ ഹൊറൈസണ്‍ ഇംഗ്ലീഷ് സ്കൂള്‍ കലാസാഹിത്യ വേദി ഉദ്ഘാടനവും മജ്ലിസ് പരീക്ഷാ ജേതാക്കള്‍ക്കുള്ള അവാര്‍ഡുദാനവും എ.എം.ഐ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. കലാസാഹിത്യവേദിയുടെ ഉദ്ഘാടനം സലീം ഫൈസല്‍ തൃശൂര്‍ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് എന്‍.വി. ത്വാഹിര്‍ അധ്യക്ഷത വഹിച്ചു. കെ. അബ്ദുല്‍ ജബ്ബാര്‍ ഹാജി മുഖ്യപ്രഭാഷണം നടത്തി. മജ്ലിസ് പ്രൈമറി പരീക്ഷാ സര്‍ട്ടിഫിക്കറ്റ് വിതരണവും സമ്മാനദാനവും ഇസ്ലാമിയ അസോസിയേഷന്‍ പ്രസിഡന്റ് സി.എ. സിദ്ദീഖ് ഹാജി നിര്‍വഹിച്ചു. യു.കെ. മായിന്‍ മാസ്റ്റര്‍, കെ.പി. ഹാരിസ് എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ എം. സുകുമാരന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.ഇ.കെ. സജിത നന്ദിയും പറഞ്ഞു.

Wednesday, February 16, 2011

HORIZON ENGLISH SCHOOL IRIKKUR

  ഹൊറൈസണ്‍ ഇംഗ്ലീഷ് സ്കൂളിന്റെ ഉദ്ഘാടനം  ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് നിര്‍വഹിക്കുന്നു.
'വിദഗ്ധരെ ലോകത്തിനു സംഭാവന
ചെയ്യുന്ന കലാലയങ്ങള്‍ ഉയര്‍ന്നുവരണം'
ഇരിക്കൂര്‍: വിദഗ്ധരും കഴിവുറ്റവരുമായ തലമുറകളെ വാര്‍ത്തെടുക്കുന്ന കലാലയങ്ങളാണ് ലോകത്തിനും സമൂഹത്തിനും ആവശ്യമുള്ളതെന്നും അത്തരം കലാലയങ്ങളാണ് ഇവിടെ ഉയര്‍ന്നുവരേണ്ടതെന്നും ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് പറഞ്ഞു. ഇരിക്കൂറിനടുത്ത കൊളപ്പയിലെ പീസ് വാലിയില്‍ ഇന്‍സാഫ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പുതിയ സംരംഭമായ ഹൊറൈസണ്‍ ഇംഗ്ലീഷ് സ്കൂളിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇന്‍സാഫ് ട്രസ്റ്റ് ചെയര്‍മാന്‍ പി.സി. മൊയ്തു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബര്‍ കെ.പി. ഷജീറ ടീച്ചര്‍, ഇരിട്ടി ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ഷൈമ, ഇരിക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.പി. ഫാത്തിമ, മൌണ്ട്ഫ്ലവര്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.എം. സാദിഖ്, അല്‍ഹുദ സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.ടി. കുഞ്ഞിമൊയ്തീന്‍, സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.കെ. കുഞ്ഞിക്കണ്ണന്‍, കെ. ഗോപാലന്‍, യു.പി. സിദ്ദീഖ് മാസ്റ്റര്‍, ഇ. അബ്ദുല്‍സലാം മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
സംസ്ഥാനാടിസ്ഥാനത്തില്‍ നടന്ന മത്സരങ്ങളില്‍ വിജയികളായ നാഫിയ, ലുബ്ന, സംജിത്, നാസിമ എന്നിവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും മെഡലുകളും യോഗത്തില്‍ കെ.പി. ഷജീറയും പി.കെ. ഷൈമയും വിതരണം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ എം. സുകുമാരന്‍ സ്വാഗതവും കെ. അബ്ദുല്‍ ജബ്ബാര്‍ ഹാജി നന്ദിയും പറഞ്ഞു.

Tuesday, February 15, 2011

INSAF CHARITABLE TRUST

ഹൊറൈസണ്‍ ഇംഗ്ലീഷ് സ്കൂള്‍
ഉദ്ഘാടനം ഇന്ന് (15-02-2011)
ഇരിക്കൂര്‍: ഇന്‍സാഫ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പുതിയ സംരംഭമായ പട്ടാന്നൂര്‍ കൊളപ്പയിലെ ഹൊറൈസണ്‍ ഇംഗ്ലീഷ് സ്കൂളിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച വൈകുന്നേരം 4.30ന് 'ഗള്‍ഫ് മാധ്യമം' ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് നിര്‍വഹിക്കും. ഇന്‍സാഫ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി.സി. മൊയ്തു മാസ്റ്റര്‍ അധ്യക്ഷത വഹിക്കും.