ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, August 2, 2011

KANHIRODE NEWS

 
ചരക്കുലോറി കീഴ്മേല്‍ മറിഞ്ഞു
കാഞ്ഞിരോട്: കുടുക്കിമൊട്ടയില്‍ ചരക്കുലോറി കീഴ്മേല്‍ മറിഞ്ഞു. വാഹനത്തിലുള്ളവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിക്കാണ് സംഭവം. മൈസൂരില്‍നിന്ന് കണ്ണൂരിലേക്ക് പച്ചക്കറിയുമായി പോവുകയായിരുന്ന ഐഷര്‍ ലോറിയാണ് അപകടത്തില്‍പെട്ടത്.

KAOSER KANNUR

റമദാന്‍ പ്രഭാഷണം
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി കൌസര്‍ പ്രാദേശിക ഘടകത്തിന്റെ റമദാന്‍ പ്രഭാഷണങ്ങള്‍ കാല്‍ടെക്സ് ജങ്ഷനിലെ കൌസര്‍ ഓഡിറ്റോറിയത്തില്‍ ആഗസ്റ്റ് രണ്ടിന് ആരംഭിക്കും. മാസം നീണ്ടുനില്‍ക്കുന്ന പ്രഭാഷണ പരമ്പര വഖഫ് ബോര്‍ഡ് മെംബര്‍ പി.പി. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ പണ്ഡിതര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും. പ്രഭാഷണം ഉച്ചക്ക് 1.15ന് തുടങ്ങും.

BAITHUZAKATH EDAKKAD

എടക്കാട് ബൈത്തുസ്സകാത്ത്
3,80,000 രൂപ ചെലവഴിച്ചു
എടക്കാട്: എടക്കാട് മുഴപ്പിലങ്ങാട് കൂടക്കടവ് ബൈത്തുസ്സകാത്ത് കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡിയോഗം എടക്കാട് സഫാ സെന്ററില്‍ നടന്നു. അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. കളത്തില്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. എം.കെ. അബൂബക്കര്‍ സ്വാഗതം പറഞ്ഞു. ജനറല്‍ സെക്രട്ടറി എം.കെ. അബൂബക്കര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
അഗതികള്‍ക്കുള്ള പ്രതിമാസ പെന്‍ഷന്‍, വീടുനിര്‍മാണം, ചികിത്സാ സഹായം, വിദ്യാഭ്യാസം, ചെറുകിട തൊഴില്‍, കടാശ്വാസം എന്നീ ഇനത്തില്‍ ബൈത്തുസ്സകാത്തില്‍ ശേഖരിച്ച 3,80,000 രൂപ ചെലവഴിച്ചു. ഭാരവാഹികള്‍: കെ. അബ്ദുല്ലഹാജി (പ്രസി.), ടി.സി. ആസിഫ് കണ്ടത്തില്‍, അബ്ദുല്‍ അസീസ് (വൈ. പ്രസി.), യു.കെ. സയിദ് (ജന.സെക്ര.), സി.ടി. ഫൈസല്‍, കെ.എം. അബ്ദുറഹീം, എ.പി. ഹാഷിം, (ജോ.സെക്ര.), കൂടക്കടവ് മേഖലാ കമ്മിറ്റികളിലേക്ക്  എം.കെ. അബ്ദുറഹ്മാന്‍ (പ്രസി.), ടി.വി. റഷീദ് (സെക്ര.), സി.പി. ബഷീര്‍ (ട്രഷ.) എന്നിവരെയും എടക്കാട് മേഖലയില്‍ പി.കെ. ഇഖ്ബാല്‍ (പ്രസി.), പി.കെ. അബ്ദുറഹീം (സെക്ര.), എം.കെ. അബൂബക്കര്‍ (ട്രഷ.) എന്നിവരെയും മുഴപ്പിലങ്ങാട് മേഖലയിലേക്ക് എം.കെ. അബ്ദുസ്സമദ് (പ്രസി.), കെ.ടി. റസാക്ക് (സെക്ര.), പി.കെ. അബ്ദുറബ്ബ് (ട്രഷ) എന്നിവരെയും തെരഞ്ഞെടുത്തു.

JIH MADAYI

 ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍  ജില്ലാതല പരീക്ഷയിലെ  റാങ്ക് ജേതാക്കള്‍ക്ക്   ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അസിസ്റ്റന്റ് അമീര്‍ പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍ ഉപഹാരം നല്‍കുന്നു.
ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തക സംഗമം
പഴയങ്ങാടി: ജമാഅത്തെ ഇസ്ലാമി മാടായി ഏരിയ പ്രവര്‍ത്തകസംഗമം വാദിഹുദയില്‍ അഖിലേന്ത്യാ അസിസ്റ്റന്റ് അമീര്‍ പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ബി.പി. അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേരള ജില്ലാതല പരീക്ഷയില്‍ ഒന്നും രണ്ടും റാങ്ക് ജേതാക്കളായ ടി.കെ.ഫാത്തിമ, ഡോ. ജസന ഷാഫി എന്നിവര്‍ക്ക് അസിസ്റ്റന്റ് അമീര്‍ ഉപഹാരം നല്‍കി.

SAFA CENTRE CHAKKARAKAL

സൌജന്യ മെഡിക്കല്‍ ക്യാമ്പ്
ചക്കരക്കല്ല്: ചക്കരക്കല്ല് പെയിന്‍ ആന്റ് പാലിയേറ്റിവ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആസ്തമ രോഗികള്‍ക്കായി സൌജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി.
സഫ സെന്ററില്‍ നടന്ന ക്യാമ്പില്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് ചെയര്‍മാന്‍ ഡോ. പി. അബ്ദുല്‍ ഗഫൂര്‍ രോഗികളെ പരിശോധിച്ചു. കെ.കെ. അയ്യൂബ്, എം. മൊയ്തീന്‍കുട്ടി മാസ്റ്റര്‍, അബ്ദുല്‍ഖാദര്‍ ചാല, എം.സി. ജാഫര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

UAE KANNUR DIST ISLAMIC ASSOCIATION

 
 
 ഭക്ഷ്യക്കിറ്റ് വിതരണം
കേളകം: യു.എ.ഇ കണ്ണൂര്‍ ജില്ലാ ഇസ്ലാമിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അടക്കാത്തോട്ടിലെ നാല്‍പത്തിയഞ്ച് നിര്‍ധന കുടുംബങ്ങള്‍ക്ക് റമദാന്‍ റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു.
വിതരണം അടക്കാത്തോട് മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുല്‍ സത്താര്‍ അമാനി ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ഇരിട്ടി ഏരിയ വൈസ് പ്രസിഡന്റ് സി. അലി അധ്യക്ഷത വഹിച്ചു.
 പ്രവര്‍ത്തക സമിതി അംഗം പി.വി. മമ്മി, മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് വി.കെ. കുഞ്ഞുമോന്‍ എന്നിവര്‍ സംസാരിച്ചു.  അസീസ് കേളകം സ്വാഗതവും കെ.എം. ഇസ്മായില്‍ നന്ദിയും പറഞ്ഞു.
കെ.എ. ഷൌക്കത്തലി ഫായിസ് കൊച്ചഴത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഭക്ഷ്യകിറ്റുകള്‍ ഭവനങ്ങളിലെത്തിച്ചു.