ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, May 19, 2012

എസ്.ഐ.ഒ സ്പോര്‍ട്സ് മീറ്റ്

എസ്.ഐ.ഒ
സ്പോര്‍ട്സ് മീറ്റ്
കോഴിക്കോട്: എസ്.ഐ.ഒ സ്പോര്‍ട്സ് മീറ്റ് മേയ് 18, 19, 20 തീയതികളില്‍ പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ളീഷ്  സ്കൂളില്‍ നടക്കും. മേയ് 19ന് മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ ടീം ക്യാപ്റ്റന്‍ ഐ.എം. വിജയന്‍ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ എല്ലാ ജില്ലകളില്‍നിന്നും യൂനിവേഴ്സിറ്റികളില്‍നിന്നുമുള്ള വിദ്യാര്‍ഥികള്‍ പങ്കെടുക്കും.
മേയ് 20ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി സമ്മാനദാനം നിര്‍വഹിക്കും.

പെട്ടിപ്പാലത്ത് പൊലീസ് സഹായത്തോടെ വീണ്ടും മാലിന്യം തള്ളി

പെട്ടിപ്പാലത്ത് പൊലീസ് 
സഹായത്തോടെ വീണ്ടും മാലിന്യം തള്ളി
തലശ്ശേരി: പെട്ടിപ്പാലത്ത് വീണ്ടും പൊലീസ് സഹായത്തോടെ നഗരസഭ മാലിന്യം നിക്ഷേപിച്ചു. ബുധനാഴ്ച രാവിലെ പത്തരയോടെ ലോറിയിലും മൂന്ന് ഗുഡ്സ് ഓട്ടോറിക്ഷകളിലുമാണ് മാലിന്യം തള്ളിയത്. തലശ്ശേരി സി.ഐ വി.വി. വിനോദ്, ന്യൂമാഹി എസ്.ഐ ഷാജി പട്ട്യേരി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സന്നാഹത്തോടെയാണ് മാലിന്യം നിക്ഷേപിച്ചത്.
2011 ഒക്ടോബര്‍ 30 മുതല്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സമരം ആംഭിച്ചതിനെ തുടര്‍ന്ന് മാലിന്യം തള്ളുന്നത് നിര്‍ത്തിയിരുന്നു. മാര്‍ച്ച് 20ന് പുലര്‍ച്ചെ മാലിന്യവിരുദ്ധ സമരമുഖത്ത്  പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും മാലിന്യം നിക്ഷേപിക്കുകയും ചെയ്തിരുന്നു. ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.  നിരവധി സമര സമിതി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് സമരപ്പന്തല്‍ പൊളിച്ച് നീക്കുകയായിരുന്നു. ബുധനാഴ്ച മാലിന്യം തള്ളുമ്പോള്‍ സമര സമിതി പ്രവര്‍ത്തകര്‍ പ്രദേശത്തുണ്ടായിരുന്നില്ല.
പെട്ടിപ്പാലത്ത് വീണ്ടും മാലിന്യം നിക്ഷേപിച്ചത് സി.പി.എം, ലീഗ്, കോണ്‍ഗ്രസ്,സി.പി.ഐ, ബി.ജെ.പി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടെ ഒത്താശയോടെയാണെന്ന് പൊതുജനാരോഗ്യ സംരക്ഷണ സമിതി കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ ആരോപിച്ചു.ഈ സാഹചര്യത്തില്‍ പ്രദേശത്തെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ രാജിവെച്ച് ജനങ്ങളോടൊപ്പം നില്‍ക്കണം.  നഗരസഭയുടെ നടപടിയില്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതി പ്രതിഷേധിച്ചു.

കുടക് ജില്ലക്ക് ആറാം സ്ഥാനം

കുടക് ജില്ലക്ക് ആറാം സ്ഥാനം
വീരാജ്പേട്ട: കര്‍ണാടക എസ്.എസ്.എല്‍.സി പരീക്ഷയില്‍ കുടക് ജില്ല ആറാം സ്ഥാനത്തത്തെി. 82.6 ശതമാനം വിജയം. വീരാജ്പേട്ട ബ്രൈറ്റ് പബ്ളിക് സ്കൂള്‍ നൂറുമേനി കരസ്ഥമാക്കി. ജില്ലയില്‍ 20 സ്കൂളുകള്‍ക്ക് നൂറ് ശതമാനം വിജയമുണ്ട്.

അനുമോദിച്ചു

 അനുമോദിച്ചു
മട്ടന്നൂര്‍: മജ്ലിസ് എജുക്കേഷന്‍ ബോര്‍ഡ് നടത്തിയ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റ് പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ ഉളിയില്‍ മൗണ്ട് ഫ്ളവര്‍ ഇംഗ്ളീഷ് സ്കൂള്‍ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിനി ഹഫ്സ മുഹമ്മദിനെയും സ്കൂളിന് നൂറുമേനി വിജയം സമ്മാനിച്ച വിദ്യാര്‍ഥികളെയും സ്കൂള്‍ മാനേജ്മെന്‍റും പി.ടി.എയും അനുമോദിച്ചു. ഉളിയില്‍ ഐഡിയല്‍ ട്രസ്റ്റ് ചെയര്‍മാന്‍ യു.പി. സിദ്ദീഖ് മാസ്റ്റര്‍ സമ്മാന വിതരണം നടത്തി. പ്രിന്‍സിപ്പല്‍ പ്രഫ. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി, വി.കെ. കുട്ടു, പ്രഫ. മൂസക്കുട്ടി എന്നിവര്‍ സംസാരിച്ചു. കെ.വി. നിസാര്‍ സ്വാഗതവും എ. അബ്ദുല്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു.

കണ്ണൂര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ആസ്ഥാന മന്ദിര നിര്‍മാണം തുടങ്ങി

 
 
 
 
 
 
 
 
 
 
 
 കണ്ണൂര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ആസ്ഥാന
മന്ദിര നിര്‍മാണം തുടങ്ങി
കണ്ണൂര്‍: കണ്ണൂര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ആസ്ഥാന മന്ദിര നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി നിര്‍വഹിച്ചു. യു.പി. സിദ്ദീഖ് മാസ്റ്റര്‍, പി.സി. മൊയ്തു മാസ്റ്റര്‍, ഡോ. അഷ്റഫ്, ഡോ. പി. സലിം, സുബൈര്‍ ഹാജി, കെ.പി. അബ്ദുല്‍ അസീസ്, കെ.എല്‍. ഖാലിദ്, എന്‍.കെ. അബൂബക്കര്‍, മൂസ ഹാജി എന്നിവര്‍ സംബന്ധിച്ചു.