പെട്ടിപ്പാലം സമരം രണ്ടാം ഘട്ടത്തിലേക്ക്;
തലശേãരിയില്‍ നാളെ കുടുംബ ധര്‍ണ
തലശേãരി: ഒരു മാസം പിന്നിട്ടതോടെ പെട്ടിപ്പാലം സമരം കൂടുതല്‍ ശക്തമായി രണ്ടാം ഘട്ടത്തിലേക്ക്. പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പുന്നോല്‍ ദേശവാസികളുടെ കുടുംബ ധര്‍ണയും രണ്ടാം ഘട്ട സമര പ്രഖ്യാപനവും നാളെ തലശേãരി പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9.30ന് കെ.എന്‍. സുലൈഖ ഉദ്ഘാടനം ചെയ്യും. ഗാന്ധിയനും സാമൂഹിക പ്രവര്‍ത്തകനുമായ കുഞ്ഞികൃഷ്ണന്‍ അടിയോടി പട്ട്യേരി രണ്ടാം ഘട്ട സമരപ്രഖ്യാപനം നടത്തും.
സമരത്തിന്റെ ദീര്‍ഘചരിത്രം പറയുന്ന ചിത്രങ്ങള്‍, പത്ര വാര്‍ത്തകള്‍, നാട്ടുകാര്‍ക്ക് അധികാരികള്‍ പല കാലങ്ങളിലായി നല്‍കിയ ഉറപ്പുകളുടെയും ഹൈകോടതി, മനുഷ്യാവകാശ കമീഷന്‍ എന്നിവയുടെ ഉത്തരവുകളുടെയും രേഖകള്‍, രോഗാതുരമായ നാടിന്റെ അവസ്ഥ വ്യക്തമാക്കുന്ന ഡോക്ടര്‍മാരുടെ കുറിപ്പടികള്‍ എന്നിവ ഉള്‍ക്കൊള്ളിച്ച സമര പ്രദര്‍ശനം സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി റസാഖ് പാലേരി ഉദ്ഘാടനം ചെയ്യും.
സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കലാകാരന്‍മാര്‍ ഒരുക്കുന്ന 'സമരവര' പ്രശസ്ത ചിത്രകാരന്‍ പി.എസ്. കരുണാകരന്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് സമരഗാനമേളയില്‍ അലി പൈങ്ങോട്ടായി രചിച്ച പാട്ടുകള്‍ നവാസ് പാലേരിയും സംഘവും ആലപിക്കും. 'മാലിന്യവും വേണ്ട, പ്ലാന്റും വേണ്ട, പുന്നോല്‍ വിടുക' എന്ന തലക്കെട്ടിലുള്ള ഒപ്പുബാനറിന്റെ ഉദ്ഘാടനം രാവിലെ 10ന് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതി നേതാവ് അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ നിര്‍വഹിക്കും.
അനില്‍ കാതികൂടം, ടി.കെ. വാസു, പ്രഫ. പി.എന്‍. തങ്കച്ചന്‍, എം.ജി. മല്ലിക, കെ.എല്‍. അബ്ദുസലാം, ടി.പി.ആര്‍. നാഥ്, കെ.പി. കുഞ്ഞിമൂസ തുടങ്ങിയവര്‍ സംസാരിക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം 'ഗള്‍ഫ് മാധ്യമം' പത്രാധിപര്‍ വി.കെ. ഹംസ അബ്ബാസ് ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍, സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളായ സി.പി. അഷ്റഫ്, പി. നാണു, നൌഷാദ് മാടോള്‍, മദേഴ്സ് എഗേന്‍സ്റ്റ് വേസ്റ്റ് ഡമ്പിങ് കണ്‍വീനര്‍ ജബീന ഇര്‍ഷാദ്, അബൂബക്കര്‍ സഫിയാസ് എന്നിവര്‍ പങ്കെടുത്തു.
'കൌണ്‍സിലര്‍മാരില്‍ ചിലര്‍
അഴിമതിപ്പണം പറ്റുന്നു'
തലശേãരി: അഴിമതിയുടെ പങ്ക് പറ്റാനാണ് നഗരസഭയിലെ പ്രതിപക്ഷ കൌണ്‍സിലര്‍മാരില്‍ ചിലര്‍ ഭരണപക്ഷത്തോട് ഒട്ടിനില്‍ക്കുന്നതെന്ന് പൊതുജനാരോഗ്യ സംരക്ഷണ സമിതി ആരോപിച്ചു. വര്‍ഷങ്ങളായി തരപ്പെട്ട ലക്ഷങ്ങളുടെ അഴിമതിയും പ്ലാന്റ് സ്ഥാപിക്കുമ്പോള്‍ കിട്ടാനിരിക്കുന്ന കമ്മീഷനും സ്വന്തമാക്കാനുള്ള മത്സരമാണ് ഭരണ^പ്രതിപക്ഷ നേതാക്കള്‍ നടത്തുന്നത്. ശുചിത്വ മിഷന്‍ സംഘം പെട്ടിപ്പാലം സന്ദര്‍ശിച്ചത് പ്ലാന്റ് സ്ഥാപിക്കാനുള്ള നഗരസഭയുടെ തീരുമാനത്തിന്റെ ഭാഗമാണെന്ന വൈസ് ചെയര്‍മാന്റെ പ്രസ്താവന വ്യക്തമാക്കുന്നത്, നഗരസഭയുടെ താല്‍പര്യം സംരക്ഷിക്കാന്‍ തിരുവനന്തപുരത്തും ആളുണ്ടെന്നാണ്.
നീതിയുക്തമായ സമരത്തിന് നേരെ ആക്ഷേപ പ്രചാരണം നടത്തുന്ന നഗരസഭക്കെതിരെ പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി പുന്നോല്‍ നിവാസികളുടെ മറ്റിടങ്ങളിലെ ബന്ധുക്കളേയും സമരത്തില്‍ പങ്കെടുപ്പിക്കുമെന്ന് സമിതി അറിയിച്ചു. സ്ത്രീകളുള്‍പ്പെടെ സമരക്കാരെ അധിക്ഷേപിക്കുകയും പ്ലാന്റ് പെട്ടിപ്പാലത്ത് തന്നെ സ്ഥാപിക്കുമെന്ന് ആവര്‍ത്തിക്കുകയുമാണ് നഗരസഭാ അധ്യക്ഷയും വൈസ് ചെയര്‍മാനും ചെയ്യുന്നതെന്നും സമിതി കുറ്റപ്പെടുത്തി.