Sunday, August 21, 2011
EID GAH
ഇത്തവണയും ഈദ്ഗാഹ് സ്റ്റേഡിയം ഗ്രൌണ്ടില്‍
കണ്ണൂര്‍: കണ്ണൂര്‍ ഈദ്ഗാഹ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇത്തവണയും ഈദ്ഗാഹ് ജവഹര്‍ സ്റ്റേഡിയം ഗ്രൌണ്ടില്‍ നടത്താന്‍ തീരുമാനമായി. പെരുന്നാള്‍ ദിനത്തില്‍ രാവിലെ 7.30നാണ് ഈദ്ഗാഹ് ആരംഭിക്കുക. യോഗത്തില്‍ ചെയര്‍മാന്‍ പി. കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.എല്‍. അബ്ദുസ്സലാം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി. മുനീര്‍, കെ.എസ്. മുഹമ്മദലി ഹാജി, കെ.പി. മഷ്ഹൂദ്, ഹസന്‍കോയ കച്ചേരി, എല്‍.വി. നൌഷാദ്, മുഹമ്മദ് ഗസ്സാലി എന്നിവര്‍ സംസാരിച്ചു.
JIH IRITTY AREA
ജമാഅത്തെ ഇസ്ലാമി ഇരിട്ടി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ മീറ്റ് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് കെ. ശ്രീധരന്‍ ഉദ്ഘാടനം ചെയ്യുന്നു
ഇഫ്താര്‍ സംഗമം
ഇരിട്ടി: ജമാഅത്തെ ഇസ്ലാമി ഇരിട്ടി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ മീറ്റ് നടത്തി. ഇരിട്ടി ഫാല്‍ക്കണ്‍ പ്ലാസയില്‍ സംഘടിപ്പിച്ച മീറ്റ് ഇരിട്ടി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് കെ. ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. പി.വി. നിസാര്‍ റമദാന്‍ സന്ദേശം നല്‍കി. കെ.വി. നിസാര്‍ അധ്യക്ഷത വഹിച്ചു. ഡോ. മണ്ഡേല്‍, കെ. അബ്ദുല്‍ നാസര്‍, സ്വാതന്ത്യ്രസമര സേനാനി കെ. അപ്പ നായര്‍, സി. ബാബു, പി.വി. നാരായണന്‍കുട്ടി, കെ. ബഷീര്‍ എന്നിവര്‍ സംസാരിച്ചു.JIH PERINGATHUR
ഇഫ്താര്‍ സംഗമം
പെരിങ്ങത്തൂര്‍: ജമാഅത്തെ ഇസ്ലാമി പെരിങ്ങത്തൂര്‍ യൂനിറ്റിന്റെ നേതൃത്വത്തില്‍ ശാന്തി നികേതനില്‍ ഇഫ്താര്‍ സംഗമം നടത്തി. കെ.ടി.അന്ത്രു മൌലവി അധ്യക്ഷത വഹിച്ചു. കെ.കെ. അബ്ദുല്ല, ദേവദാസ് മത്തത്ത്, കൂടത്തില്‍ കുഞ്ഞബ്ദുല്ല, മുകുന്ദന്‍ പുലരി, രാമചന്ദ്രന്‍, ജോസ്ന എന്നിവര്‍ സംസാരിച്ചു.
Subscribe to:
Posts (Atom)