സി.പി. രഹ്ന ജനക്ഷേമ സമിതിയുടെ
സ്വതന്ത്ര സ്ഥാനാര്‍ഥി ?
സ്വതന്ത്ര സ്ഥാനാര്‍ഥി ?
കണ്ണൂര്‍: സി.പി. രഹ്ന കണ്ണൂര്‍ നഗരസഭയിലെ ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള ജനക്ഷേമ സമിതിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായേക്കും. മുസ്ലിംലീഗിന്റെ വനിതാ വിഭാഗം മണ്ഡലം പ്രസിഡന്റും മുണ്ടേരി ഗ്രാമപഞ്ചായത്ത് 7-ം വാര്‍ഡ് മെംബറുമാണ് ഇപ്പോള്‍ രഹ്ന. കണ്ണൂര്‍ ഡി.ഐ.എസ്. സ്കൂളിലെ അധ്യാപികയായ രഹ്ന കണ്ണൂര്‍ നഗരസഭയിലെ മുഴത്തടം വാര്‍ഡിലാണ് മല്‍സരിക്കുന്നത്. രഹ്നയുടെ ഭര്‍ത്താവ് സയനോര അഡ്വര്‍ടൈസിങ് ഉടമ ഇംതിയാസ് കണ്ണൂര്‍ നഗരസഭ താണ വാര്‍ഡില്‍ ജനക്ഷേമ സമിതിയുടെതന്നെ പിന്തുണയോടെ മല്‍സരിക്കുന്നുണ്ട്. രഹ്നയുടെ മല്‍സരം യു.ഡി.എഫിനു തലവേദനയാകുമെന്നുറപ്പാണ്. രഹ്നയെ മല്‍സരരംഗത്തുനിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ മല്‍സരരംഗത്ത് ഉറച്ചുനില്‍ക്കാനാണ് രഹ്നയുടെ തീരമാനം.
കടപ്പാട് : Sudinam daily/21-09-2010
കടപ്പാട് : Sudinam daily/21-09-2010