ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, August 8, 2011

SOLIDARITY KANNUR

സ്വാഗതം ചെയ്തു
കണ്ണൂര്‍: നെറ്റ്വര്‍ക് മാര്‍ക്കറ്റിങ് കമ്പനിയായ ആംവേ ഇന്ത്യയുടെ ഓഫിസുകളില്‍ പൊലീസ് നടത്തിയ റെയ്ഡ് സോളിഡാരിറ്റി ജില്ലാ സെക്രട്ടറി കെ. സാദിഖ് സ്വാഗതം ചെയ്തു. തട്ടിപ്പിന് നേതൃത്വം കൊടുക്കുന്ന മുഴുവന്‍ ആളുകളെയും ഉടന്‍ അറസ്റ്റു ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കണ്ണൂരില്‍ ആംവേ നടത്തുന്ന തട്ടിപ്പുകളെ സംബന്ധിച്ച് സോളിഡാരിറ്റി നേരത്തേ പൊലീസിനു പരാതി നല്‍കിയിരുന്നു.

SOLIDARITY KANNUR AREA

സ്പിന്നിങ് മില്‍ സമരം ഒത്തുതീര്‍ക്കണം
കണ്ണൂര്‍: മൂന്നുമാസമായി തൊഴിലാളികളുടെ സമരം കാരണം പ്രവര്‍ത്തനം നിലച്ച കാനന്നൂര്‍ സ്പിന്നിങ് മില്‍ സമരം ഒത്തുതീര്‍പ്പാക്കി ഉടന്‍ തുറന്നുപ്രവര്‍ത്തിപ്പിക്കണമെന്ന് സോളിഡാരിറ്റി കണ്ണൂര്‍ ഏരിയാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.യോഗത്തില്‍ ടി. അസീര്‍, കെ.എന്‍. ജുറൈജ്, കെ.പി. നൌഷാദ്, സി.എച്ച്. അഫ്താര്‍ എന്നിവര്‍ സംസാരിച്ചു