ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, March 5, 2012

SIO HOW TO FACE EXAM

 
 
 
 
 
 
 
 
 
 
 
 

OBIT_DINESHAN

 ദിനേശന്‍
കുടുക്കിമൊട്ട: കുടുക്കിമൊട്ട പാട്ടത്തേുമൂലയില്‍ തുണ്ടിയില്‍ വീട്ടില്‍ കൂലോത്ത്വളപ്പില്‍ ദിനേശന്‍ (50) നിര്യാതനായി. പിതാവ്: കുഞ്ഞാറ്റി കുമാരന്‍. മാതാവ്: നളിനി. ഭാര്യ: സുലേഖ. മക്കള്‍: ദിലീഷ്, ദില്‍ഷ. മരുമക്കള്‍: മഹേഷ് (കാഞ്ഞിരോട്), രഖില (പുന്നാട്). സഹോദരങ്ങള്‍: അശോകന്‍ (നിഷ ഹോട്ടല്‍, കാഞ്ഞിരോട്), പുഷ്പജ, പ്രകാശന്‍ (അധ്യാപകന്‍, പട്ടാനൂര്‍ എച്ച്.എസ്.എസ്), സതീശന്‍ (കണ്ടക്ടര്‍), രതീശന്‍ (കാഞ്ഞിരോട് സഹകരണ ബാങ്ക്), രജിത, സജിത.

OBIT_MOIDU

 മൊയ്തു
ഏച്ചൂര്‍: പോത്തോളങ്കര പി.സി. ഹൗസില്‍ പി. മൊയ്തു (76) നിര്യാതനായി. ഭാര്യ: കുഞ്ഞാമിന. മക്കള്‍: ഖദീജ, അബ്ദുല്‍ ഖാദര്‍ (സൗദി), സിറാജുദ്ദീന്‍. മരുമക്കള്‍: ഇബ്രാഹിം, ഫാഹിദ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് കാഞ്ഞിരോട് പഴയ പള്ളി ഖബര്‍സ്ഥാനില്‍.

ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് മഹല്ലുകള്‍ നേതൃത്വം നല്‍കണം -സുധാകരന്‍ എം.പി

 
 
 
 
 
 
 
 
 ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് 
മഹല്ലുകള്‍ നേതൃത്വം നല്‍കണം 
-സുധാകരന്‍ എം.പി
കാഞ്ഞിരോട്: കേന്ദ്ര സര്‍ക്കാറിന്‍െറ പുതിയ വിദ്യാഭ്യാസ നയത്തിലെ അനുകൂല ഘടകങ്ങള്‍ ഉപയോഗിച്ച് ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് മഹല്ലുകള്‍ നേതൃത്വം നല്‍കണമെന്ന് കെ. സുധാകരന്‍ എം.പി. കാഞ്ഞിരോട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന നഹര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിന്‍െറ ശിലാസ്ഥാപനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസത്തെ ഭൗതികമെന്നും മതപരമെന്നും വേര്‍തിരിക്കാതെ രണ്ടും സമന്വയിപ്പിക്കുന്ന വിദ്യാഭ്യാസ രീതിയാണാവശ്യമെന്ന് ശിലാസ്ഥാപനം നിര്‍വഹിച്ച പാണക്കാട് സാദിഖലി ശിഹാബ്തങ്ങള്‍ പറഞ്ഞു. കാഞ്ഞിരോട് മഹല്ല് കമ്മിറ്റി പ്രസിഡന്‍റ് എം.പി.സി.ഹംസ അധ്യക്ഷത വഹിച്ചു. കെ.കെ. നാരായണന്‍ എം.എല്‍.എ, പി.സി.അസൈനാര്‍, പി.സി. മൊയ്തു മാസ്റ്റര്‍ എം.പി. മുഹമ്മദലി, പി.ചന്ദ്രന്‍, വി.പി. അബ്ദുല്‍ ഖാദര്‍, മുണ്ടേരി ഗംഗാധരന്‍, പി.കെ.പി. അബ്ദുസലാം മൗലവി, ഡോ. സി.കെ. ഖലീല്‍, ഡോ. പി.സി. മായന്‍കുട്ടി,എ. റിയാസ്, പി.സി.നൗഷാദ്, എ.കെ. കമാല്‍ ഹാജി, കെ. അബ്ദുറഹ്മാന്‍ ഹാജി, കെ. മുഹമ്മദലി ഹാജി, എന്‍.സി. മുഹമ്മദ്, പി.ഹാശിം തുടങ്ങിയവര്‍ സംസാരിച്ചു. ടി.വി.പി. അസ്ലം മാസ്റ്റര്‍ സ്വാഗതവും എ. നസീര്‍ നന്ദിയും പറഞ്ഞു.

‘അക്രമങ്ങളിലൂടെ കോണ്‍ഗ്രസിനെ തകര്‍ക്കാനാവില്ല’

 ‘അക്രമങ്ങളിലൂടെ കോണ്‍ഗ്രസിനെ തകര്‍ക്കാനാവില്ല’
മുണ്ടേരിമൊട്ട: കൊലയും അക്രമവും നടത്തി കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും തകര്‍ക്കാമെന്ന് സി.പി.എം കരുതുന്നത് മൗഢ്യമാണെന്ന് കെ. സുധാകരന്‍ എം.പി. മുണ്ടേരിമൊട്ടയില്‍ നടന്ന മുണ്ടേരി മണ്ഡലം കോണ്‍ഗ്രസ് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വി.സി. നാരായണന്‍ അധ്യക്ഷത വഹിച്ചു. മുണ്ടേരി ഗംഗാധരന്‍, കട്ടേരിപ്രകാശന്‍, സുധീഷ് മുണ്ടേരി, അഡ്വ. വിനോദന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എ. സഹദേവന്‍ സ്വാഗതം പറഞ്ഞു.

PRABODHANAM WEEKLY

‘ആശുപത്രി അധികൃതര്‍ ജന്മിമാരെപ്പോലെ പെരുമാറരുത്’

 
 ‘ആശുപത്രി അധികൃതര്‍
ജന്മിമാരെപ്പോലെ പെരുമാറരുത്’
കണ്ണൂര്‍: ന്യായമായ അവകാശങ്ങള്‍ക്കായി പോരാടുന്ന നഴ്സുമാരോട് ആശുപത്രിയധികൃതര്‍ ജന്മിമാരെപ്പോലെ പെരുമാറരുതെന്ന് ജി.ഐ.ഒ സംസ്ഥാന വൈസ് പ്രസിഡന്‍റ് എം. ഖദീജ അഭിപ്രായപ്പെട്ടു. താണ സ്പെഷാലിറ്റി ആശുപത്രിയിലെ നഴ്സുമാരുടെ സമരപ്പന്തല്‍ ജി.ഐ.ഒ നേതാക്കള്‍ സന്ദര്‍ശിച്ചു. ജില്ലാ പ്രസിഡന്‍റ് ടി.കെ. ജംഷീറ ജി.ഐ.ഒവിന്‍െറ ഐക്യദാര്‍ഢ്യം അറിയിച്ചു.

വരുംതലമുറക്ക് ഗൗരവതരമായ വിദ്യാഭ്യാസം നല്‍കണം -ടി. ആരിഫലി

 
 
 വരുംതലമുറക്ക് ഗൗരവതരമായ വിദ്യാഭ്യാസം
നല്‍കണം -ടി. ആരിഫലി
തലശ്ശേരി: യുവാക്കളുടെയും കുട്ടികളുടെയും കാര്യത്തില്‍ ചൈനയേക്കാള്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യ ലോകത്തെ നയിക്കണമെന്ന ആഗ്രഹം അര്‍ഥവത്താവണമെങ്കില്‍ വരുംതലമുറക്ക് കൂടുതല്‍ ഗൗരവതരമായ വിദ്യാഭ്യാസം നല്‍കിയേ പറ്റൂ എന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാഭ്യാസ സ്കോളര്‍ഷിപ് വിതരണത്തിന്‍െറ സംസ്ഥാനതല ഉദ്ഘാടനം തലശ്ശേരിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയില്‍ രാജ്യത്തിന്‍െറ ഉണര്‍വ് ഏറെ മുന്നിലാണ്.
വിദ്യാഭ്യാസം നല്‍കാനുള്ള ബാധ്യത ഗവണ്‍മെന്‍റുകള്‍ക്കുണ്ട്. വിദ്യാഭ്യാസപരമായും രാജ്യത്തിന്‍െറ മൗലികമായ ആശയങ്ങളെകുറിച്ച് ഭരണഘടനയില്‍ പറയുന്നുണ്ടെങ്കിലും പ്രാവര്‍ത്തികമാകുന്നത് വളരെ വൈകിയാണെന്നത് വിഷമകരമാണ്. സര്‍ക്കാറുകള്‍ ജനസേവനരംഗത്തുനിന്നും ക്രമേണ പിന്‍വാങ്ങുന്നതായും കാണുന്നുണ്ട്.എന്നാല്‍, വിദ്യാഭ്യാസപരമായ എല്ലാ ആവശ്യങ്ങളും പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാറിന് കഴിയില്ല. സ്വകാര്യ ഏജന്‍സികളും ചാരിറ്റബിള്‍ ട്രസ്റ്റുകളും പൊതുസമൂഹവും ഇക്കാര്യത്തില്‍ രംഗത്തുവരണം. വിദ്യാഭ്യാസ കാര്യത്തില്‍ മലബാര്‍ മേഖല ഇപ്പോഴും പിന്നാക്കാവസ്ഥയിലാണ്. രക്ഷിതാക്കള്‍ മക്കളുടെ വിദ്യാഭ്യാസത്തിന് ബജറ്റിന്‍െറ നല്ളൊരു ഭാഗം നീക്കിവെക്കണം. ഒരിക്കലും നഷ്ടമാവാത്ത നിക്ഷേപമായിരിക്കും ഇതെന്ന് അദ്ദേഹം പറഞ്ഞു.
കുന്ദമംഗലത്തെ കെ.സി. സോണക്ക് സ്കോളര്‍ഷിപ് നല്‍കിക്കൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. തലശ്ശേരി സര്‍ഗം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജമാഅത്തെ ഇസ്ലാമി സേവനവിഭാഗം സംസ്ഥാന സെക്രട്ടറി പി.സി. ബഷീര്‍ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് യൂനിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എ.എന്‍.പി. ഉമര്‍കുട്ടി, ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്‍റ് എസ്.എ. പുതിയവളപ്പില്‍, തലശ്ശേരി പ്രസ്ഫോറം പ്രസിഡന്‍റ് നവാസ് മത്തേര്‍, ജമാഅത്തെ ഇസ്ലാമി കാസര്‍കോട് ജില്ലാ പ്രസിഡന്‍റ് യു.പി. സിദ്ദീഖ് മാസ്റ്റര്‍, കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി, വൈസ് പ്രസിഡന്‍റ് കെ.പി. അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ സ്വാഗതവും തലശ്ശേരി ഏരിയാ പ്രസിഡന്‍റ് യു. ഉസ്മാന്‍ നന്ദിയും പറഞ്ഞു. എ.കെ. മുസമ്മില്‍ ഖിറാഅത്ത് നടത്തി. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ ഉള്‍പ്പെടുന്ന ഉത്തര കേരളത്തിലെ നൂറിലധികം വിദ്യാര്‍ഥികള്‍ക്കാണ് തലശ്ശേരിയില്‍ സ്കോളര്‍ഷിപ് വിതരണം ചെയ്തത്.

സോളിഡാരിറ്റി പിന്തുണ പ്രഖ്യാപിച്ചു

 സോളിഡാരിറ്റി പിന്തുണ പ്രഖ്യാപിച്ചു
കണ്ണൂര്‍: സ്പെഷാലിറ്റി ആശുപത്രിയില്‍ നഴ്സുമാര്‍ നടത്തുന്ന അനിശ്ചിതകാല സരമത്തിന് സോളിഡാരിറ്റി പിന്തുണ പ്രഖ്യാപിച്ചു. സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്‍റ് എന്‍.എം. ശഫീഖ്, ജില്ലാ സെക്രട്ടറി കെ. സാദിഖ് എന്നിവര്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചു.

‘ആശുപത്രി അധികൃതര്‍ ജന്മിമാരെപ്പോലെ പെരുമാറരുത്’

‘ആശുപത്രി അധികൃതര്‍
ജന്മിമാരെപ്പോലെ പെരുമാറരുത്’
കണ്ണൂര്‍: ന്യായമായ അവകാശങ്ങള്‍ക്കായി പോരാടുന്ന നഴ്സുമാരോട് ആശുപത്രിയധികൃതര്‍ ജന്മിമാരെപ്പോലെ പെരുമാറരുതെന്ന് ജി.ഐ.ഒ സംസ്ഥാന വൈസ് പ്രസിഡന്‍റ് എം. ഖദീജ അഭിപ്രായപ്പെട്ടു. താണ സ്പെഷാലിറ്റി ആശുപത്രിയിലെ നഴ്സുമാരുടെ സമരപ്പന്തല്‍ ജി.ഐ.ഒ നേതാക്കള്‍ സന്ദര്‍ശിച്ചു. ജില്ലാ പ്രസിഡന്‍റ് ടി.കെ. ജംഷീറ ജി.ഐ.ഒവിന്‍െറ ഐക്യദാര്‍ഢ്യം അറിയിച്ചു.

ഭൂമാഫിയ ബന്ധം തെളിയിച്ചാല്‍ സമരം നിര്‍ത്തും -സോളിഡാരിറ്റി

ഭൂമാഫിയ ബന്ധം തെളിയിച്ചാല്‍
സമരം നിര്‍ത്തും -സോളിഡാരിറ്റി
കണ്ണൂര്‍: ചേലോറയിലും പെട്ടിപ്പാലത്തും ആരംഭിച്ച മാലിന്യവിരുദ്ധ സമരത്തിന് പിന്നില്‍ ഭൂമാഫിയ ആണെന്ന ആരോപണം തെളിയിച്ചാല്‍ സമരത്തില്‍നിന്ന് പിന്‍വാങ്ങുമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറി കെ. സാദിഖ് പ്രസ്താവിച്ചു. ഭൂമാഫിയ ബന്ധം ആവര്‍ത്തിക്കുന്ന മന്ത്രി കെ.സി. ജോസഫ് ആരോപണം തെളിയിക്കണം.
സമരം തുടങ്ങിയിട്ട് മാസങ്ങളായിട്ടും സ്ഥലം സന്ദര്‍ശിച്ച് പ്രദേശവാസികളുടെ ദുരിതങ്ങള്‍ മനസ്സിലാക്കാന്‍ തയാറാകാത്ത മന്ത്രി ജില്ലക്ക് നാണക്കേടാണ്. ജനകീയ സമരങ്ങളില്‍നിന്ന് മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ അകലുന്നത് അവരുടെ ജനവിരുദ്ധ നയങ്ങള്‍ കാരണമാണെന്ന് മന്ത്രി ഓര്‍ക്കണമെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

പെട്ടിപ്പാലം: മന്ത്രി ആരോപണം തെളിയിക്കണം-പൊതുജനാരോഗ്യ സമിതി

പെട്ടിപ്പാലം: മന്ത്രി ആരോപണം
തെളിയിക്കണം-പൊതുജനാരോഗ്യ സമിതി
തലശ്ശേരി: പെട്ടിപ്പാലത്ത് നടന്നുവരുന്ന ജനകീയ സമരത്തിന് പിന്നില്‍ ഭൂമാഫിയയാണെന്ന ആരോപണം മന്ത്രി കെ.സി. ജോസഫ് തെളിയിക്കണമെന്ന് പൊതുജനാരോഗ്യ സംരക്ഷണസമിതി ആവശ്യപ്പെട്ടു. സമരം ആരംഭിച്ചശേഷം നിരവധി തവണ അതുവഴി യാത്ര ചെയ്തിട്ടും സമരപ്പന്തല്‍ സന്ദര്‍ശിച്ച് നാട്ടുകാരുടെ പ്രയാസങ്ങളന്വേഷിക്കാന്‍ മന്ത്രി സമയം കണ്ടത്തെിയിട്ടില്ല. ആരോപണമുന്നയിക്കാതെ അധികാരമുപയോഗിച്ച് ഭൂമാഫിയക്കെതിരെ നടപടിയെടുക്കുകയാണ് അദ്ദേഹം ചെയ്യേണ്ടത്. പൊലീസിനെ ഉപയോഗിച്ച് മാലിന്യം തള്ളില്ളെന്ന് മന്ത്രി ജോസഫ്കൂടി പങ്കെടുത്ത യോഗത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചതാണ്. ഇപ്പോള്‍ മറിച്ച് പറയുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണോയെന്ന് മന്ത്രി വ്യക്തമാക്കണമെന്നും സമിതി ആവശ്യപ്പെട്ടു. പി.എം. അബ്ദുന്നാസര്‍ അധ്യക്ഷത വഹിച്ചു.

സ്വവര്‍ഗരതി നിയമവിധേയമാക്കുന്നത് നാണക്കേട്-ജലാലുദ്ദീന്‍ ഉമരി

സ്വവര്‍ഗരതി നിയമവിധേയമാക്കുന്നത്
നാണക്കേട്-ജലാലുദ്ദീന്‍ ഉമരി
ന്യൂദല്‍ഹി: സ്വവര്‍ഗരതി നിയമവിധേയമാക്കാനുള്ള നീക്കം രാജ്യത്തിന് നാണക്കേടാണെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീര്‍ മൗലാന സയ്യിദ് ജലാലുദ്ദീന്‍ ഉമരി വാര്‍ത്താമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. പ്രകൃതിവിരുദ്ധമായ ലൈംഗിക വൈകൃതങ്ങളെ ശരിയായി ചിന്തിക്കുന്ന മുഴുവന്‍ സ്ത്രീ പുരുഷന്മാരും എതിര്‍ക്കണമെന്ന് അമീര്‍ ആഹ്വാനം ചെയ്തു.
 വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന്‍െറ പേരിലാണ് മനുഷ്യവിരുദ്ധവും  അധാര്‍മികവുമായ സ്വവര്‍ഗരതിക്ക് നിയമപരമായ അംഗീകാരം നല്‍കാന്‍ ശ്രമം നടത്തുന്നത്. പ്രകൃതിവിരുദ്ധമായ ഇത്തരം വൈകൃതങ്ങള്‍ നിഷിദ്ധമാണെന്ന് ഇസ്ലാം പ്രഖ്യപിക്കുന്നുണ്ട്. മറ്റു മതങ്ങളും ഇതിനെതിരാണ്. ഇത്തരം കാര്യങ്ങളെ നിയമവിധേയമാക്കുന്നതിലൂടെ കുടുംബ സംവിധാനമാണ് തകര്‍ക്കപ്പെടുന്നത്. സ്വവര്‍ഗ രതിയുടെ കാര്യത്തില്‍  രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളുടെ നിലപാട് അംഗീകരിച്ചുകൊണ്ടുള്ള നിലപാട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിക്കണം.
ഗുജറാത്ത് വംശഹത്യ കഴിഞ്ഞ് പത്ത് വര്‍ഷത്തിന് ശേഷവും ഇരകളായ മുസ്ലിം ജനവിഭാഗത്തോട് നീതി ചെയ്യാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ളെന്ന് അമീര്‍ പറഞ്ഞു. വേട്ടക്കാരെ ശിക്ഷിക്കാന്‍  ഇനിയും കഴിയാത്തത് ഖേദകരമാണ്. കലാപത്തിലെ ഇരകള്‍ക്ക് താമസം വിനാ നീതി നല്‍കേണ്ടതുണ്ട്. ജമാഅത്ത് നേതൃത്വത്തിലുള്ള ഇസ്ലാമിക് റിലീഫ് കമ്മിറ്റി നിയമയുദ്ധത്തിലാണ്. കലാപത്തില്‍ തകര്‍ത്ത 500ല്‍പരം മതസ്ഥാപനങ്ങള്‍ക്ക് നഷ്ടപരിഹാരം വാങ്ങിക്കൊടുത്തത്. ഇരകളെ പുനരധിവസിപ്പിക്കുന്നതിന് ജമാഅത്ത് 25 കോടി ചെലവഴിച്ചു. സുമനസ്സുകളുടെ സഹായത്തോടെ ഗുജറാത്ത് ഇരകള്‍ക്ക് നീതി ലഭിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടം തുടരും.-അമീര്‍ പറഞ്ഞു.

നദീസംയോജനനീക്കം അപകടകരം -സോളിഡാരിറ്റി

നദീസംയോജനനീക്കം
അപകടകരം -സോളിഡാരിറ്റി
കോട്ടയം:  നദീസംയോജനം സംബന്ധിച്ച സുപ്രീംകോടതി വിധി ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ്. പമ്പ, അച്ചന്‍കോവില്‍ നദികളുടെ ഒരു ഭാഗം തമിഴ്നാട്ടിലെ വൈപ്പാറിലേക്ക് കൊണ്ടുപോകുന്നത് വേമ്പനാട് തണ്ണീര്‍ പ്രദേശത്തിന്‍െറ നാശത്തിനിടയാക്കും.  കുട്ടനാട്ടിലെയും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകള്‍ ഉള്‍പ്പെടുന്ന മധ്യ തിരുവിതാംകൂറിലെയും ജനജീവിതത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് വേളം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വര്‍ഷകാലത്ത് നദികളിലെ വെള്ളം വെറുതെ കടലിലേക്ക് ഒഴുകിപ്പോവുകയോ വെള്ളപ്പൊക്കമുണ്ടാക്കുകയോ ചെയ്യുന്നു എന്നതാണ് നദീസംയോജനത്തിന് പറയുന്ന ന്യായം. വെള്ളം വെറുതെ കടലിലേക്ക് ഒഴുകിപ്പോകുന്നു എന്ന് പറയുന്നതുതന്നെ അബദ്ധമാണ്. നിരവധി ജൈവ പ്രവര്‍ത്തനങ്ങള്‍ ആ ഒഴുക്ക് നിര്‍വഹിക്കുന്നുണ്ട്. കടലിന്‍െറ ആവാസ വ്യവസ്ഥയില്‍ നദീജലത്തിനും സുപ്രധാന പങ്കുണ്ട്. എല്ലാ പ്രകൃതി വിഭവങ്ങളും നേര്‍ക്കുനേരെ മനുഷ്യനു വേണ്ടി മാത്രമാണെന്ന ധാരണയില്‍നിന്നാണ് ഈ വാദഗതി. മറ്റ് ജീവികളുടെ താല്‍പ്പര്യങ്ങളും പരിഗണിക്കുമ്പോള്‍ മാത്രമെ മനുഷ്യനുവേണ്ടി പോലും അവ നിലനില്‍ക്കുകയുള്ളൂ.
5.6 ലക്ഷം കോടി രൂപ ചെലവ് വരുന്ന നദീസംയോജനം ലോകബാങ്കിന്‍െറയോ എ.ഡി.ബിയുടെയോ സഹായത്തോടെയെ നടപ്പാക്കാനാകൂ. പൂര്‍ത്തിയായാല്‍ പദ്ധതിയുടെ പരിചരണം ഏറ്റെടുക്കാന്‍ പോകുന്നതും ഈ ഏജന്‍സികളായിരിക്കും.
 രാജ്യത്തെ നദികള്‍ രാജ്യത്തിന് നഷ്ടപ്പെടുന്ന ഗുരുതര സ്ഥിതിയാകും ഇതിലൂടെയുണ്ടാവുക. ഇന്ത്യയുടെ ജലസമ്പത്തില്‍ കണ്ണുനട്ടിരിക്കുന്ന പെപ്സി-കോള കമ്പനികള്‍ക്ക് രാജ്യത്ത് 55 ഫാക്ടറികളാണുള്ളത്.
 11 എണ്ണം കൂടി തുടങ്ങാന്‍ പോവുകയാണ്. അതിന്  വെള്ളം ലഭ്യമാക്കുക എന്ന ലോകബാങ്ക് അജണ്ടയാണ് നദീസംയോജന പദ്ധതിക്കുപിന്നിലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്‍റ് വി.എ. ഇബ്രാഹിം, ജില്ലാ മീഡിയാ സെക്രട്ടറി വി.ആര്‍. ജമാല്‍, അബ്ദുല്‍ ലത്തീഫ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

തൊഴിലിടങ്ങളും കുടുംബങ്ങളും സ്ത്രീസൗഹൃദങ്ങളല്ല-സെമിനാര്‍

 തൊഴിലിടങ്ങളും കുടുംബങ്ങളും
സ്ത്രീസൗഹൃദങ്ങളല്ല-സെമിനാര്‍
കൊച്ചി: സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ അതിസങ്കീര്‍ണമാണെന്നും നമ്മുടെ സമൂഹവും കുടുംബങ്ങളും സ്ത്രീ സൗഹൃദങ്ങളല്ളെന്നും ജി.ഐ.ഒ കേരള സംഘടിപ്പിച്ച ‘സ്ത്രീ-സൗഹൃദ തൊഴിലിടങ്ങളിലേക്ക് ഇനി എത്രദൂരം’ എന്ന  സെമിനാര്‍ അഭിപ്രായപ്പെട്ടു.   മുന്‍ എം.പി ഡോ. സെബാസ്റ്റ്യന്‍ പോള്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്‍ ഷേര്‍ളി വാസു മുഖ്യാതിഥി ആയിരുന്നു. നിയമങ്ങള്‍ക്കപ്പുറം തൊഴിലിടങ്ങളിലെ അധികാരികള്‍ക്കാണ് അവ സ്ത്രീ സൗഹൃദമാക്കാന്‍ കഴിയുന്നതെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു. മികച്ച അധ്യാപികക്കുള്ള അവാര്‍ഡ് നേടിയ ലിസ ശ്രീജിത്ത്, ധീരതക്കുള്ള അവാര്‍ഡ് നേടിയ ജിസ്മി എന്നിവര്‍ക്ക് ജി.ഐ.ഒ യുടെ ഉപഹാരം ഡോ. സെബാസ്റ്റ്യന്‍ പോള്‍ സമ്മാനിച്ചു. കെ. ഇന്ദിര, ജോളി, പി.ഐ. നൗഷാദ്, സജി ജയിംസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത്  സംസാരിച്ചു. വിവിധ തൊഴിലിടങ്ങളില്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പ്രതിനിധികളായ അമ്മിണി ടീച്ചര്‍,ലിസ പോള്‍, വി.എന്‍. നാദിയ, ആശ അരവിന്ദ് എന്നിവര്‍ സംസാരിച്ചു. ജി.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് എം.കെ.സുഹൈല അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.എസ്. സുഫൈറ വിഷയം അവതരിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി. റുക്സാന സ്വാഗതവും എറണാകുളം ജില്ലാ പ്രസിഡന്‍റ് സന അലി നന്ദിയും പറഞ്ഞു. മുബഷിറ പ്രാര്‍ഥന നടത്തി.