Sunday, September 30, 2012
ഖുര്‍ആന്‍ പാരായണ ക്ളാസ്
ഖുര്‍ആന്‍ പാരായണ ക്ളാസ്
തലശ്ശേരി: ജി.ഐ.ഒ സംസ്ഥാന തലത്തില്‍ നടത്തുന്ന ഖുര്‍ആന്‍ പാരായണ മത്സരത്തിന്‍െറ ചൊക്ളി ഏരിയ പ്രൈമറി തല മത്സരം ഒക്ടോബര്‍ രണ്ടിന് പെരിങ്ങാടി അല്‍ഫലാഹ് കോളജില്‍ നടക്കും. 15 മുതല്‍ 30 വയസ്സുവരെയുള്ള പെണ്‍കുട്ടികള്‍ക്കാണ് മത്സരം. വിജയികള്‍ക്ക് കാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കും. താല്‍പര്യമുള്ളവര്‍ 8129604080 എന്ന നമ്പറില്‍ ബന്ധപ്പെടണം.
മലര്‍വാടി ബാലസംഘം ചിത്രരചനാ മത്സരം
മലര്‍വാടി ബാലസംഘം ചിത്രരചനാ മത്സരം
കണ്ണൂര്‍: മലര്‍വാടി ബാലസംഘം അഖില കേരള ചിത്രരചനാ മത്സരം 2012 ജില്ലയിലെ ഏഴ് കേന്ദ്രങ്ങളില്‍ ഒക്ടോബര്‍ രണ്ടിന് രാവിലെ 10ന് നടക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9447888489, 9946674640 എന്നീ നമ്പറില്‍ ബന്ധപ്പെടണമെന്ന് ജില്ലാ കോഓഡിനേറ്റര്‍ ഇബ്രാഹിം മാസ്റ്റര്‍ അറിയിച്ചു.
എസ്.ഐ.ഒ ടേബിള്‍ടോക് നടത്തി
‘സ്വാശ്രയ വിദ്യാഭ്യാസവും
സംവരണവും’; എസ്.ഐ.ഒ
ടേബിള്‍ടോക് നടത്തി
സംവരണവും’; എസ്.ഐ.ഒ
ടേബിള്‍ടോക് നടത്തി
കണ്ണൂര്‍: സ്വാശ്രയ വിദ്യാഭ്യാസവും സംവരണവും എന്ന വിഷയത്തെക്കുറിച്ച് എസ്.ഐ.ഒ ടേബിള്‍ടോക് നടത്തി. ദലിത് മഹാസഭ സംസ്ഥാന പ്രസിഡന്‍റ് കെ.കെ. കൊച്ച്, എം.ഇ.സി.എ സംസ്ഥാന പ്രസിഡന്‍റ് ഹമീദ്കുട്ടി, എം.എസ്.എസ് സംസ്ഥാന സെക്രട്ടറി അബ്ദുറസാഖ്, സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം കെ.എം. മഖ്ബൂല്‍, എസ്.ഐ.ഒ സംസ്ഥാന സമിതിയംഗം ജസീം പുത്തൂര്‍ എന്നിവര്‍ പങ്കെടുത്തു. എസ്.ഐ.ഒ സംസ്ഥാന അസി. സെക്രട്ടറി അനസ് അധ്യക്ഷത വഹിച്ചു. യൂനുസ് സലീം സ്വാഗതവും ആഷിഖ് കാഞ്ഞിരോട് നന്ദിയും പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കഞ്ഞിവെപ്പ് സമരം
കേന്ദ്ര സര്‍ക്കാര്‍ ജനദ്രോഹ
നയങ്ങള്‍ക്കെതിരെ കഞ്ഞിവെപ്പ് സമരം
നയങ്ങള്‍ക്കെതിരെ കഞ്ഞിവെപ്പ് സമരം
കണ്ണൂര്‍: പാചകവാതകത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയും ചില്ലറ വില്‍പനമേഖലയില്‍ വിദേശ നിക്ഷേപം അനുവദിച്ചും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ജനദ്രോഹ നയങ്ങള്‍ക്കെതിരെ തെരുവില്‍ കഞ്ഞിവെച്ച് കുടിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധ സമരം. പാവപ്പെട്ടവന്‍െറ അവകാശങ്ങളും സ്വാതന്ത്ര്യവും കവരുന്നതിനുള്ള താക്കീതുകൂടിയായി ഹെഡ് പോസ്റ്റോഫിസിനു മുന്നില്‍ നടന്ന സമരം. പാത്രങ്ങളും ഗ്യാസ് സിലിണ്ടറുകളും ചുമന്നാണ് ഹെഡ് പോസ്റ്റോഫിസിനു മുന്നിലത്തെിയത്. തുടര്‍ന്ന്, സമരസൂചകമായി കഞ്ഞി പാകം ചെയ്ത് കഴിച്ചു. സമരവും ധര്‍ണയും ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. പള്ളിപ്രം പ്രസന്നന്‍, ഫര്‍മീസ്, മോഹനന്‍, എന്‍.എം. ശഫീഖ്, മധു, സൈനുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പലിശരഹിത സാമ്പത്തിക പ്രവര്‍ത്തനത്തിനുള്ള നിയമ പോരാട്ടം തുടരും- ടി. ആരിഫലി
പലിശരഹിത സാമ്പത്തിക പ്രവര്‍ത്തനത്തിനുള്ള
നിയമ പോരാട്ടം തുടരും- ടി. ആരിഫലി
നിയമ പോരാട്ടം തുടരും- ടി. ആരിഫലി
കൊച്ചി: രാജ്യത്ത് പലിശരഹിത സാമ്പത്തിക പ്രവര്‍ത്തനത്തിന് അനുവാദം നേടിയെടുക്കാനുള്ള നിയമപോരാട്ടം തുടരുമെന്ന് ജമാഅത്തെ ഇസ്ലാമി കേരളാ അമീര്‍ ടി. ആരിഫലി പറഞ്ഞു. കൊച്ചി കേന്ദ്രമായുള്ള ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്മെന്‍റ്സ് ആന്‍ഡ് ക്രെഡിറ്റ്സ് ലിമിറ്റഡിന്‍െറ (എ.ഐ.സി.എല്‍) വാര്‍ഷിക ജനറല്‍ ബോഡിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
എ.ഐ.സി.എല്ലിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെ നിയമ യുദ്ധത്തിലാണിപ്പോള്‍. ഇസ്ലാമിക സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് അനുവാദം ലഭ്യമാക്കാനുള്ള വലിയ ചുമതലയാണ് എ. ഐ.സി.എല്‍ ഏറ്റെടുത്തിരിക്കുന്നത്.
ഇക്കാര്യത്തില്‍ ഇസ്ലാമിക നിയമ വ്യവസ്ഥയില്‍ ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ചക്ക് തയാറാകാനാവില്ല. മുംബൈ ഹൈകോടതിയില്‍ ഇതുസംബന്ധിച്ച് കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പലിശ രഹിത ഇസ്ലാമിക സാമ്പത്തിക ക്രമം രാജ്യത്ത് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഈ ചര്‍ച്ചകളിലൊക്കെ എ.ഐ.സി.എല്‍ പരാമര്‍ശിക്കപ്പെടുകയും പരിചയപ്പെടുത്തപ്പെടുകയും ചെയ്യുന്നുണ്ട്. ശരീഅത്ത് ബോര്‍ഡിന്‍െറ നിയന്ത്രണത്തില്‍ നടത്തുന്ന രാജ്യത്തെ ഏക സ്ഥാപനം എന്ന നിലയിലാണ് ഈ ചര്‍ച്ചകള്‍ വരുന്നത്. ഗുജറാത്തിലെ യൂനിവേഴ്സിറ്റിയില്‍ നടന്ന സെമിനാറില്‍ പോലും ഇക്കാര്യം ചര്‍ച്ചാവിഷയമായി.
രാജ്യത്തെ മുസ്ലിം സമൂഹത്തില്‍ കെട്ടിക്കിടക്കുന്ന പണം പശ്ചാത്തല വികസനമടക്കമുള്ള കാര്യങ്ങളിലേക്ക് കൊണ്ടുവരണമെന്ന് സര്‍ക്കാറും ആഗ്രഹിക്കുന്നുണ്ട്. ബ്യൂറോക്രസിയാണ് പ്രധാന തടസ്സം.
വിദേശത്ത് അധ്വാനിച്ച് കൊണ്ടുവരുന്ന പണം നമ്മുടെ രാജ്യത്തിന്‍െറ വികസന സംരംഭങ്ങളില്‍ വിനിയോഗിക്കപ്പെടണമെന്നത് ജനങ്ങളുടെ കൂടി ആഗ്രഹവുമാണ്.
ഇതിന് തടസ്സം നില്‍ക്കുന്നവരെ കാര്യങ്ങള്‍ ബോധിപ്പിക്കാനുള്ള ശ്രമവും തുടരുന്നുണ്ടെന്ന് അമീര്‍ വ്യക്തമാക്കി.
എ.ഐ.സി.എല്‍ ചെയര്‍മാന്‍ എ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. കമ്പനി സെക്രട്ടറി തന്‍വീര്‍ മുഹ്യിദ്ദീന്‍ കണക്ക് അവതരിപ്പിച്ചു.
മാനേജിങ് ഡയറക്ടര്‍ ഡോ. പി.സി. അന്‍വര്‍ സ്വാഗതവും ഡയറക്ടര്‍ സി. അബ്ദുല്‍ ഹമീദ് നന്ദിയും പറഞ്ഞു.

Subscribe to:
Posts (Atom)