Sunday, May 27, 2012
അനുമോദിച്ചു
അനുമോദിച്ചു
പയ്യന്നൂര്‍: ജി.ഐ.ഒ പയ്യന്നൂര്‍ ഘടകത്തിന്‍െറ ആഭിമുഖ്യത്തില്‍ നടത്തിയ എസ്.എസ്.എല്‍.സി അനുമോദനം സംസ്ഥാന സെക്രട്ടറി പി.പി. റുക്സാന ഉദ്ഘാടനം ചെയ്തു. എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് നേടിയവര്‍ക്കുള്ള ഉപഹാരം ജമാഅത്തെ ഇസ്ലാമി മാടായി ഏരിയാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദ് റഫീഖ്, ജി.ഐ.ഒ ജില്ലാ സമിതി അംഗം മര്‍ജാന.എസ്.എല്‍.പി എന്നിവര്‍ വിതരണം ചെയ്തു. കെ.പി. മുഹമ്മദലി മാസ്റ്റര്‍ സംസാരിച്ചു.ജമാഅത്തെ ഇസ്ലാമി മാടായി ഏരിയാ വനിതാ വിഭാഗം കണ്‍വീനര്‍ പി.ടി.പി. സാജിത അധ്യക്ഷത വഹിച്ചു. ഫാത്തിമത്തുല്‍ അഫാഫ് സ്വാഗതവും എന്‍. സമീറ നന്ദിയും പറഞ്ഞു.
മുഴുവന്‍ രാഷ്ട്രീയ കൊലകളും പുനരന്വേഷിക്കണം -സോളിഡാരിറ്റി
10 വര്‍ഷത്തെ മുഴുവന്‍ രാഷ്ട്രീയ കൊലകളും
പുനരന്വേഷിക്കണം -സോളിഡാരിറ്റി
പുനരന്വേഷിക്കണം -സോളിഡാരിറ്റി
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധത്തിലെ ഗൂഢാലോചനകളെ കുറിച്ചുള്ള വാര്‍ത്തകളുടെയും സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനയും വെളിച്ചത്തില്‍ ചുരുങ്ങിയത് കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ നടന്ന മുഴുവന്‍ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചും സമഗ്രമായ പുനരന്വേഷണത്തിന് സര്‍ക്കാര്‍ സന്നദ്ധമാകണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് ആവശ്യപ്പെട്ടു. കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ നേതാക്കളുടെ അറിവോടെയാണെന്ന വസ്തുതയാണ് ഇത്തരം കാര്യങ്ങളിലൂടെ വ്യക്തമായിരിക്കുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളുടെ അന്വേഷണത്തിന് ഇവിടെ പ്രോട്ടോകോള്‍ നിലവിലുണ്ട്. അക്രമം നടത്തിയ പാര്‍ട്ടികള്‍ നല്‍കുന്ന പട്ടികപ്രകാരമാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. ഇതില്‍ മുഖ്യധാരാ പാര്‍ട്ടികള്‍ക്കിടയില്‍ പരസ്പര ധാരണകളുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങളില്‍ യഥാര്‍ഥ പ്രതികള്‍ പോലുമല്ലാത്ത പാര്‍ട്ടി പ്രവര്‍ത്തകരാണ് പ്രതികളായി വരാറുള്ളത്. കൊലപാതകങ്ങളിലെ നേതാക്കളുടെ പങ്ക് ഒരിക്കലും പുറത്തുവരാറില്ളെന്നു മാത്രമല്ല കോടതികളില്‍നിന്ന് രക്ഷപ്പെടാനും ഇത് സഹായകരമാകുന്നു. കേരള രാഷ്ട്രീയം സംശുദ്ധമാകാനും സാമൂഹിക ജീവിതം ശാന്തമാകാനും അന്വേഷണവും പ്രതികളെ ശിക്ഷിക്കാനുള്ള നടപടികളും അനിവാര്യമാണ്. ഈ ആവശ്യം ഉന്നയിച്ച് സോളിഡാരിറ്റി വിവിധ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.
വെല്‍ഫെയര്‍ പാര്‍ട്ടി രൂപവത്കരണ കണ്‍വെന്‍ഷന്‍
വെല്‍ഫെയര്‍ പാര്‍ട്ടി രൂപവത്കരണ
കണ്‍വെന്‍ഷന്‍
കണ്‍വെന്‍ഷന്‍
തളിപ്പറമ്പ്: വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ തളിപ്പറമ്പ് നിയോജകമണ്ഡലം പ്രഖ്യാപന സമ്മേളനം ഇന്ന് നാലുമണിക്ക് അക്കിപ്പറമ്പ് യു.പി സ്കൂളില്‍ നടക്കും.
സംസ്ഥാന ജന. സെക്രട്ടറി കെ. അംബുജാക്ഷന്‍, വൈ. പ്രസിഡന്‍റ് സി. അഹമ്മദ്കുഞ്ഞി കാസര്‍കോട്, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ എന്നിവര്‍ സംബന്ധിക്കും.
നടുവില്‍: വെല്‍ഫെയര്‍ പാര്‍ട്ടി നടുവില്‍ പഞ്ചായത്ത് കമ്മിറ്റി രൂപവത്കരണ കണ്‍വെന്‍ഷന്‍ ഇന്ന് രാവിലെ പത്തുമണിക്ക് നടുവില്‍ സൗപര്‍ണിക ഓഡിറ്റോറിയത്തില്‍ നടക്കും.
ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ കൂടാളി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ഇരിക്കൂര്‍ മണ്ഡലം പ്രസിഡന്‍റ് പി.വി. രാഘവന്‍ അധ്യക്ഷത വഹിക്കും.
സംസ്ഥാന ജന. സെക്രട്ടറി കെ. അംബുജാക്ഷന്‍, വൈ. പ്രസിഡന്‍റ് സി. അഹമ്മദ്കുഞ്ഞി കാസര്‍കോട്, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ എന്നിവര്‍ സംബന്ധിക്കും.
നടുവില്‍: വെല്‍ഫെയര്‍ പാര്‍ട്ടി നടുവില്‍ പഞ്ചായത്ത് കമ്മിറ്റി രൂപവത്കരണ കണ്‍വെന്‍ഷന്‍ ഇന്ന് രാവിലെ പത്തുമണിക്ക് നടുവില്‍ സൗപര്‍ണിക ഓഡിറ്റോറിയത്തില്‍ നടക്കും.
ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ കൂടാളി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ഇരിക്കൂര്‍ മണ്ഡലം പ്രസിഡന്‍റ് പി.വി. രാഘവന്‍ അധ്യക്ഷത വഹിക്കും.
ജി.ഐ.ഒ ടീന്‍സ് മീറ്റ്
ജി.ഐ.ഒ ടീന്‍സ് മീറ്റ്
കണ്ണൂര്‍: വിദ്യാര്‍ഥിനി സമൂഹം ഭാവനാശാലികളായി മാറണമെന്ന് ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ അഭിപ്രായപ്പെട്ടു. ജി.ഐ.ഒ കണ്ണൂര്‍ ജില്ല സംഘടിപ്പിച്ച ‘ജസ്റ്റിഒണ്‍’ ടീന്‍സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവര്‍ത്തനങ്ങള്‍ ഉദ്ദേശ്യശുദ്ധിയോടെയും ലക്ഷ്യബോധത്തോടെയും മുന്നോട്ടുകൊണ്ടുപോകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥിനികള്‍ക്ക് ജി.ഐ.ഒ കണ്ണൂര്‍ ജില്ലയുടെ ഉപഹാരം നല്‍കി. ലദീദ, ജസ്മിന, ഷഫ്നാസ്, രിസ്ല സലാം എന്നിവര്‍ ഉപഹാരം ഏറ്റുവാങ്ങി. ജി.ഐ.ഒ ജില്ലാ പ്രസിഡന്‍റ് ടി. സുഹൈല അധ്യക്ഷത വഹിച്ചു. ശബാന സ്വാഗതവും നഫ്സീന നന്ദിയും പറഞ്ഞു. നസ്റീന, നാജിയ, സഫൂറ എന്നിവര്‍ നേതൃത്വം നല്‍കി.
ജമാഅത്തെ ഇസ്ലാമി പ്രഭാഷണം
ജമാഅത്തെ ഇസ്ലാമി
പ്രഭാഷണം
പ്രഭാഷണം
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘ആനുകാലിക കേരള രാഷ്ട്രീയം വിലയിരുത്തപ്പെടുന്നു’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുന്നു. ജൂണ്‍ ഒന്നിന് വൈകീട്ട് നാലുമണിക്ക് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ശൈഖ് മുഹമ്മദ് കാരകുന്ന് പ്രഭാഷണം നടത്തും.
പാന്‍മസാല നിരോധം സ്വാഗതം ചെയ്തു
പാന്‍മസാല നിരോധം
സ്വാഗതം ചെയ്തു
കണ്ണൂര്‍: പാന്‍മസാല നിരോധ തീരുമാനവുമായി മുന്നോട്ടുവന്ന കേരള സര്‍ക്കാറിനെ വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ മണ്ഡലം എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം അഭിനന്ദിച്ചു. ഇതുപോലെ ഘട്ടംഘട്ടമായ നടപടികളിലൂടെ മദ്യം തുടങ്ങിയ ലഹരി പദാര്‍ഥങ്ങളും നിരോധിക്കാന്‍ സര്‍ക്കാര്‍ ധൈര്യം കാട്ടണമെന്ന് യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്‍റ് സി. മുഹമ്മദ് ഇംതിയാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മധു കക്കാട്, കമ്മിറ്റി അംഗങ്ങളായ ബെന്നി ഫെര്‍ണാണ്ടസ്, കാര്‍ത്യായനി ടീച്ചര്‍, മിനി തോട്ടട, ഹാരിസ് ഏച്ചൂര്‍, ആയിഷ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.സ്വാഗതം ചെയ്തു
അനുമോദിച്ചു
അനുമോദിച്ചു
മട്ടന്നൂര്‍: സി.ബി.എസ്.ഇ പത്താംക്ളാസ് പരീക്ഷയില്‍ നൂറുമേനി വിജയം നേടിയ ഉളിയില്‍ മൗണ്ട് ഫ്ളവര്‍ ഇംഗ്ളീഷ് വിദ്യാര്‍ഥികള്‍ക്ക് മാനേജ്മെന്‍റിന്‍െറയും പി.ടി.എയുടെയും ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. അനുമോദനത്തില്‍ എല്ലാ വിഷയത്തിലും എപ്ളസ് നേടിയ വിദ്യാര്‍ഥിനി കെ.വി. ജസ്മിനക്ക് ഡോ. പി. സലിം അവാര്‍ഡ് നല്‍കി. പ്രഫ. കെ. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. എ. അബ്ദുല്‍ ഗഫൂര്‍, കെ. മന്‍സൂര്‍ മാസ്റ്റര്‍, കെ.വി. നിസാര്‍, റോജ മനോളി, സമീര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
Subscribe to:
Posts (Atom)