"കാഞ്ഞിരോട് കൂട്ടം"
ഇഫ്താര്‍ സംഗമം
ഷാര്‍ജ അല്‍ നഹദ യില്‍ വെച്ച് "കാഞ്ഞിരോട് കൂട്ടം" ഇഫ്താര്‍ സംഗമം നടന്നു. പരിപാടിയില്‍ കാഞ്ഞിരോട് മഹല്ലിലെ പ്രവാസി കുടുംബങ്ങള്‍ അടക്കം നൂറ്റമ്പതോളം പേര്‍ പങ്കെടുത്തു. ദുബായ്, അബുദാബി, അജ്മാന്‍ തുടങ്ങി യു എ ഇ ലെ എല്ലാ എമിരേറ്റുകളില്‍ നിന്നുമുള്ള മഹല്ല് നിവാസികളാല്‍ സദസ്സ് സമ്പന്നമായിരുന്നു. കൂട്ടം പ്രസിഡണ്ട് ഷമീര്‍ എം പി അധ്യക്ഷത വഹിച്ചു, കൂട്ടം സെക്രടറി ഷഹീന്‍ കുടുക്കിമെട്ട കൂട്ടത്തെ സദസ്സിനു പരിജയപ്പെടുത്തി. അധിതിയായി എത്തിയ ബഹു. ഇര്‍ഷാദ് ഫൈസി അവര്‍കള്‍ മുഖ്യ പ്രഭാഷണം നടത്തി. കൂടാതെ കബീര്‍ അസ്അദി, കൂട്ടം അഡ്വസരി അംഗം അബ്ദുല്‍ സലാം കാഞ്ഞിരോട് എനനിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.