ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, October 3, 2011

PRABODHANAM WEEKLY

JIH KANHIRODE

 
വീടിന്റെ താക്കോല്‍ കൈമാറി
കാഞ്ഞിരോട്: ജമാഅത്തെ ഇസ്ലാമി കാഞ്ഞിരോട് ഹല്‍ഖ പുറവൂര്‍ എലിക്കുളത്ത് നിര്‍മിച്ചുനല്‍കുന്ന വീടിന്റെ താക്കോല്‍ദാനം കണ്ണൂര്‍ നൂര്‍ മസ്ജിദ് ഖത്തീബ് യു.പി. സിദ്ദീഖ് മാസ്റ്റര്‍ നിര്‍വഹിച്ചു. ആധാരം കൈമാറല്‍ പുറവൂര്‍ മഹല്ല് പ്രസിഡന്റ് കമാല്‍ ഹാജി നിര്‍വഹിച്ചു. ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയാ പ്രസിഡന്റ് ഹനീഫ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പുറവൂര്‍ മഹല്ല് സെക്രട്ടറി പി.സി. കുഞ്ഞിമുഹമ്മദ്, എ. നസീര്‍ എന്നിവ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി കാഞ്ഞിരോട് ഹല്‍ഖ നാസിം അഹമ്മദ് പാറക്കല്‍ സ്വാഗതവും സി.എച്ച്. മുസ്തഫ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

CIGI KANNUR

സിജി ശില്‍പശാല
കണ്ണൂര്‍: സിജി സംഘടിപ്പിക്കുന്ന ഏഡ്^ഓണ്‍ ക്രിയേറ്റീവ് കമ്യൂണിക്കേഷന്‍ ശില്‍പശാല ഒക്ടോബര്‍ അഞ്ച്, ആറ് തീയതികളില്‍ ചേവായൂര്‍ സിജി കാമ്പസില്‍ നടക്കും. അധ്യാപകര്‍, പരിശീലകര്‍, കൌണ്‍സിലര്‍, ബിരുദ^മാനേജ്മെന്റ് വിദ്യാര്‍ഥികള്‍, മാധ്യമ പ്രവര്‍ത്തകര്‍, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് പ്രഫഷനല്‍സ്, നേതൃരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 9947099460, 0495^2351366.

SOLIDARITY IRIKKUR AREA

സോളിഡാരിറ്റി ഏരിയ കണ്‍വെന്‍ഷന്‍
ഇരിക്കൂര്‍: സോളിഡാരിറ്റി ഇരിക്കൂര്‍ ഏരിയ കണ്‍വെന്‍ഷന്‍ ജില്ലാ സെക്രട്ടറി കെ. സാദിഖ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ത്വാഹിര്‍ ഇരിക്കൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇഖ്ബാല്‍ ചെങ്ങളായി സ്വാഗതം പറഞ്ഞു.
മലബാറിനോട് ഭരണാധികാരികള്‍ കാണിക്കുന്ന വിവേചനം അവസാനിപ്പിക്കുക എന്ന മുദ്രാവാക്യവുമായി സോളിഡാരിറ്റി സംസ്ഥാന വ്യാപകമായി നടത്തുന്ന മലബാര്‍ നിവര്‍ത്തന പ്രക്ഷോഭം വിജയിപ്പിക്കാന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. പരിപാടിയുടെ ഭാഗമായി പദയാത്ര, വാഹനജാഥ, പൊതുയോഗം, ജനസമ്പര്‍ക്ക പരിപാടി എന്നിവ നടക്കും.