Sunday, June 10, 2012
ടി.പി വധം: മുഴുവന്‍ പ്രതികളെയും പുറത്തുകൊണ്ടുവരും -മന്ത്രി മുനീര്‍
ടി.പി വധം: മുഴുവന്‍ പ്രതികളെയും
പുറത്തുകൊണ്ടുവരും -മന്ത്രി മുനീര്‍
പുറത്തുകൊണ്ടുവരും -മന്ത്രി മുനീര്‍
കാഞ്ഞിരോട്: ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ പങ്കാളികളായ മുഴുവന്‍ പ്രതികളെയും അവരെത്ര പ്രമുഖരായാലും യു.ഡി.എഫ് സര്‍ക്കാര്‍ പുറത്തുകൊണ്ടുവരുകതന്നെ ചെയ്യുമെന്ന് മന്ത്രി എം.കെ. മുനീര്‍. അരിയില്‍ ഷുക്കൂര്‍ വധത്തില്‍ പ്രതികളെ കൈകാര്യം ചെയ്യാന്‍ മുസ്ലിംലീഗിന് എസ്.ഡി.പി.ഐയുടെ സഹായം ആവശ്യമില്ളെന്നും അദ്ദേഹം പറഞ്ഞു.
ഐ.യു.എം.എല്‍ മായന്‍മുക്ക് ശാഖ നിര്‍മിച്ച സി.എച്ച് സെന്‍റര്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് മായന്‍മുക്കില്‍ നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പി.സി. കുഞ്ഞിമുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.
അഡ്വ. സണ്ണി ജോസഫ് എം. എല്‍. എ,പി.വി. സൈനുദ്ദീന്‍, അരിയില്‍ ഹാശിം, വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി എന്നിവര്‍ സംസാരിച്ചു.

സ്വയംതൊഴില്‍ വായ്പക്ക് അപേക്ഷ ക്ഷണിച്ചു
സ്വയംതൊഴില്‍ വായ്പക്ക്
അപേക്ഷ ക്ഷണിച്ചു
അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍: കേരളത്തിലെ എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് വഴി നടപ്പാക്കിവരുന്ന കെസ്റു, മള്‍ട്ടി പര്‍പ്പസ് ജോബ് ക്ളബുകള്‍ എന്നീ സ്വയംതൊഴില്‍ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
വ്യക്തിഗത പദ്ധതിയായ കെസ്റു പദ്ധതി പ്രകാരം ഒരു വ്യക്തിക്ക് ഒരുലക്ഷം രൂപവരെ വായ്പ ലഭിക്കും. വായ്പാ തുകയുടെ 20 ശതമാനം സബ്സിഡിയാണ്. 21 നും 50 നും മധ്യേ പ്രായമുള്ളവര്‍ക്കും കുടുംബവാര്‍ഷിക വരുമാനം 40,000 രൂപയില്‍ താഴെയും പ്രതിമാസം 500 രൂപയില്‍ താഴെ വ്യക്തിഗത വരുമാനമുള്ളവര്‍ക്കും അപേക്ഷിക്കാം.
രണ്ടോ അതിലധികമോ വ്യക്തികള്‍ക്ക് കൂട്ടായി ആരംഭിക്കാവുന്ന സ്വയംതൊഴില്‍ പദ്ധതിയായ മള്‍ട്ടി പര്‍പ്പസ് ജോബ് ക്ളബുകള്‍ക്ക് 10 ലക്ഷം രൂപ വരെ വായ്പ നല്‍കും. വായ്പ തുകയുടെ 25 ശതമാനം (പരമാവധി രണ്ട് ലക്ഷം രൂപ വരെ) സബ്സിഡി ലഭിക്കും. അപേക്ഷകര്‍ 21-40 മധ്യേ പ്രായമുള്ളവരായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം പ്രതിവര്‍ഷം 50,000 രൂപയില്‍ കവിയരുത്.ഇതുമായി ബന്ധപ്പെട്ട് ജില്ലാ എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചും ജില്ലാ ലൈബ്രറി കൗണ്‍സിലും റൂഡ്സെറ്റും സംയുക്തമായി ജൂണ്‍ 13 ന് ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഹാളില്‍ ഏകദിന ശില്‍പശാല നടത്തും. പങ്കെടുക്കാനാഗ്രഹിക്കുന്നവരും സ്വയംതൊഴില്‍ വായ്പക്ക് അപേക്ഷിക്കാന്‍ ഉദ്ദേശിക്കുന്നവരും ജൂണ്‍ 12 നകം ജില്ലാ എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരായി ബയോഡാറ്റ നല്‍കണം. ഫോണ്‍:04972700831, 9446771919.

കാഞ്ഞിരോട്ടെ ഗ്യാസ് ഏജന്‍സി: ഓണ്‍ലൈന്‍ ബുക്കിങ് ഏര്‍പ്പെടുത്തണം-ഐ.എന്‍.എല്‍
കാഞ്ഞിരോട്ടെ ഗ്യാസ് ഏജന്‍സി: ഓണ്‍ലൈന്‍
ബുക്കിങ് ഏര്‍പ്പെടുത്തണം-ഐ.എന്‍.എല്‍
ബുക്കിങ് ഏര്‍പ്പെടുത്തണം-ഐ.എന്‍.എല്‍
ഇരിക്കൂര്‍: കാഞ്ഞിരോട്ടെ ഹാപ്പി ഗ്യാസ് ഏജന്‍സിയില്‍ ഫോണ്‍ ബുക്കിങ് വ്യാപകമായി അട്ടിമറിക്കുന്നതായി പരാതി ഉയര്‍ന്നതിനാല്‍ ഓണ്‍ലൈന്‍ ബുക്കിങ് സമ്പ്രദായം സ്ഥിരപ്പെടുത്തണമെന്ന് ഐ.എന്‍.എല്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്‍റ് പി. ഹുസൈന്‍ ഹാജി അധ്യക്ഷത വഹിച്ചു. എം.പി. കുഞ്ഞിമൂസാന്‍, പി. അഷ്റഫ്, വി. അബ്ദുല്‍ ഖാദര്‍, വി. സലാം എന്നിവര്‍ സംസാരിച്ചു. മാങ്ങാടന്‍ ഖാദര്‍ സ്വാഗതവും റാസിക് നന്ദിയും പറഞ്ഞു.
ഈവിനിങ് കോഴ്സ്
ഈവിനിങ് കോഴ്സ്
കണ്ണൂര്‍: മട്ടന്നൂര്‍ പോളിടെക്നിക് കോളജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്സ് എന്‍ജിനീയറിങ് എന്നീ ബ്രാഞ്ചുകളില്‍ ത്രിവത്സര ഈവിനിങ് എന്‍ജിനീയറിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സിയോ തത്തുല്യ പരീക്ഷയോ വിജയിച്ച് ജൂണ്‍ ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. എന്‍.സി.വി.ടി, ടി.എച്ച്.എസ്.എല്‍.സി, കെ.ജി.സി.ഇ, വി.എച്ച്.എസ്.ഇ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും തൊഴില്‍ പരിചയമുള്ളവര്‍ക്കും മുന്‍ഗണന. അപേക്ഷാഫോറം 100 രൂപക്ക് പോളിടെക്നിക് ഓഫിസില്‍നിന്ന് ലഭിക്കും. അപേക്ഷകള്‍ ജൂണ്‍ 18ന് വൈകീട്ട് നാലുവരെ സ്വീകരിക്കും. ഫോണ്‍: 0490 2471530, 9744177582.
സി.എച്ച് സെന്‍റര്‍ ഉദ്ഘാടനം ഇന്ന്
സി.എച്ച് സെന്‍റര്‍
ഉദ്ഘാടനം ഇന്ന്
ഉദ്ഘാടനം ഇന്ന്
മായന്‍മുക്കില്‍ ആധുനികസൗകര്യങ്ങളോടെ നിര്‍മിച്ച സി.എച്ച് സെന്‍റര്‍ ഞായറാഴ്ച ഉച്ച രണ്ടുമണിക്ക് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മന്ത്രിമാരായ കുഞ്ഞാലിക്കുട്ടി, മഞ്ഞളാംകുഴി അലി,എ.പി.അബ്ദുല്ലക്കുട്ടി എം.എല്‍.എ, വി.കെ.അബ്ദുല്‍ ഖാദര്‍ മൗലവി, മുന്‍ എം.എല്‍.എ കളത്തില്‍ അബ്ദുല്ല, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നിവര്‍ പങ്കെടുക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് ശനിയാഴ്ച വൈകീട്ട് ആറിന് സാംസ്കാരിക സമ്മേളനം മന്ത്രി എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്യും. കെ.എം. ഷാജി എം.എല്‍.എ, അഡ്വ. സണ്ണി ജോസഫ്, പി.വി.സൈനുദ്ദീന്‍ എന്നിവര്‍ പങ്കെടുക്കും.
തിങ്കളാഴ്ച രാവിലെ 10ന് നടക്കുന്ന വനിതാ സമ്മേളനം സംസ്ഥാന വനിതാ ലീഗ് സെക്രട്ടറി പി. കുല്‍സുവും വൈകീട്ട് നാലിന് വിദ്യാര്‍ഥി സമ്മേളനം കെ.പി. താഹിറും ഉദ്ഘാടനം ചെയ്യും. സമാപനസമ്മേളനം കേന്ദ്രമന്ത്രി ഇ. അഹമ്മദ് ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ എം.പി. മുഹമ്മദലി, പി.സി. അഹമ്മദ്കുട്ടി എന്നിവര്‍ പങ്കെടുത്തു.

മുണ്ടേരിയിലെ സ്കൂളുകളില്‍ ബേര്‍ഡ് ക്ളബുകള്‍
മുണ്ടേരിയിലെ സ്കൂളുകളില്‍
ബേര്‍ഡ് ക്ളബുകള്‍
ബേര്‍ഡ് ക്ളബുകള്‍
കണ്ണൂര്‍: മുണ്ടേരി പഞ്ചായത്തിലെ സ്കൂളുകളില്‍ ബേര്‍ഡ് ക്ളബുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നു.
മുണ്ടേരിക്കടവിനെ പക്ഷിസങ്കേതമായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് പഞ്ചായത്തിലെ 15 സ്കൂളുകളില്‍ ബേര്‍ഡ് ക്ളബുകള്‍ രൂപവത്കരിക്കുന്നത്. പക്ഷിനിരീക്ഷണത്തിലും സംരക്ഷണത്തിലും വിദ്യാര്‍ഥികളില്‍ ആഭിമുഖ്യം വളര്‍ത്തുകയാണ് ലക്ഷ്യം.
പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍റിങ് കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. വനംവകുപ്പിന്‍െറ നിയന്ത്രണത്തിലുള്ള മുണ്ടേരിക്കടവ് പക്ഷിസങ്കേതത്തില്‍ 200 ഇനം പക്ഷികളാണുള്ളത്. ഇതില്‍ 60 ഇനങ്ങള്‍ ദേശാടനക്കിളികളാണ്. ബേര്‍ഡ് ക്ളബുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ കാഞ്ഞിരോട് എ.യു.പി സ്കൂളില്‍ ശില്‍പശാല സംഘടിപ്പിച്ചു.
ബി.ആര്‍.സി ട്രെയിനര്‍ വാസുദേവന്‍ മാസ്റ്റര്‍, ഗംഗാധരന്‍ മാസ്റ്റര്‍, പി.പി. ബാബു മാസ്റ്റര്‍, പി. സുരേശന്‍ എന്നിവര്‍ ക്ളാസെടുത്തു. ഫോട്ടോ പ്രദര്‍ശനവും നടത്തി.

അല്‍ജാമിഅയും മലേഷ്യന്‍ യൂനിവേഴ്സിറ്റിയും ധാരണാപത്രം ഒപ്പുവെച്ചു
അല്‍ജാമിഅയും മലേഷ്യന്‍
യൂനിവേഴ്സിറ്റിയും
ധാരണാപത്രം ഒപ്പുവെച്ചു
ധാരണാപത്രം ഒപ്പുവെച്ചു
കോഴിക്കോട്: അക്കാദമിക വൈജ്ഞാനിക ഗവേഷണ രംഗങ്ങളില്‍ പരസ്പര സഹകരണം ലക്ഷ്യമിട്ട് ഇന്ത്യയിലെ പ്രശസ്ത ഇസ്ലാമിക സര്‍വകലാശാലയായ ശാന്തപുരം അല്‍ജാമിഅ അല്‍ഇസ്ലാമിയയും മലേഷ്യന്‍ ഇന്‍റര്‍നാഷനല്‍ ഇസ്ലാമിക് യൂനിവേഴ്സിറ്റിയും (ഐ.ഐ.യു.എം) ധാരണാപത്രം ഒപ്പുവെച്ചു.
അല്‍ജാമിഅ വൈസ് പ്രസിഡന്‍റ് ഡോ. അബ്ദുസ്സലാം അഹ്മദിന്‍െറയും ഐ. ഐ. യു.എം റെക്ടര്‍ സുലേഖ ഖമറുദ്ദീനിന്‍െറയും സാന്നിധ്യത്തില്‍ അല്‍ജാമിഅ റെക്ടര്‍ അബ്ദുല്ല മന്‍ഹാമും ഐ.ഐ.യു.എം ഡെപ്യൂട്ടി റെക്ടര്‍ അബ്ദുല്‍ അസീസ് ബര്‍ഗൂതുമാണ് കരാറില്‍ ഒപ്പുവെച്ചത്.
ഐ.ഐ.യു.എമ്മിന്‍െറ ക്ഷണം സ്വീകരിച്ച് മലേഷ്യയില്‍ എത്തിയ അല്‍ജാമിഅ പ്രതിനിധി സംഘവും ഐ. ഐ. യു.എം പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് പരസ്പര സഹകരണത്തിന് ധാരണയായത്.
അല്‍ജാമിഅ പ്രതിനിധികള്‍ക്ക് പുറമെ ഐ.ഐ.യു.എം ഇന്‍റര്‍നാഷനല്‍ കോര്‍പറേഷന്‍ ആന്‍ഡ് എക്സ്ചേഞ്ച് വിഭാഗം ഡയറക്ടര്‍ ഡോ. ഹാമിദൂന്‍ അബ്ദുല്‍ ഹമീദ്, അറബി ഭാഷാ സാഹിത്യ വിഭാഗം തലവന്‍ ഡോ. മജ്ദി എച്ച്. ഇബ്രാഹീം, കര്‍മശാസ്ത്ര വിഭാഗം തലവന്‍ ഡോ. അഹ്മദ് ബസരി ബിന്‍ ഇബ്രാഹീം, ഖുര്‍ആന്‍-ഹദീസ് പഠനവിഭാഗം തലവന്‍ ഡോ. മുഹമ്മദ് ഷാ ജാനി, മതതാരതമ്യപഠന വിഭാഗം തലവന്‍ പ്രഫ. തമീം ഉസാമ, ഇന്‍റര്‍നാഷനല്‍ കോര്‍പറേഷന്‍ ആന്‍ഡ് എക്സ്ചേഞ്ച് വിഭാഗം ഡയറക്ടര്‍ ഡോ. ഹാമിദൂന്‍ അബ്ദുല്‍ ഹമീദ്, വിദ്യാര്‍ഥിക്ഷേമ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ പ്രഫ. നിക് അഹ്മദ് കമാല്‍, അക്കാദമിക് ആന്‍ഡ് പ്ളാനിങ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ പ്രഫ. താഹിര്‍ അസ്ഹര്‍, ഇസ്ലാമിക പഠന വിഭാഗം ഡീന്‍ ഡോ. ബദ്രി നജീബ് തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

സോളിഡാരിറ്റി ജനകീയ നിയമ പാഠശാല
സോളിഡാരിറ്റി ജനകീയ
നിയമ പാഠശാല
നിയമ പാഠശാല
കൊച്ചി: സമകാലിക ഇന്ത്യയില്‍ നടന്നു വരുന്ന നിയമനിര്‍മാണങ്ങളും നീതിനിര്‍വഹണവും ഭരണഘടനാദത്തമായ പൗരാവകാശങ്ങള്‍ക്ക് മേല്‍ നടത്തുന്ന കടന്നു കയറ്റത്തെക്കുറിച്ച് അന്വേഷിക്കുന്ന സോളിഡാരിറ്റി ജനകീയ നിയമപാഠശാല ശനിയാഴ്ച രാവിലെ 10 മുതല്‍ 5.30 വരെ എറണാകുളം ബി.ടി.എച്ചില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രമുഖ പൗരാവകാശ പ്രവര്‍ത്തകന്‍ മുകുള്‍ സിന്‍ഹ ഉദ്ഘാടനം ചെയ്യും. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് അധ്യക്ഷത വഹിക്കും. അഡ്വ.കെ.എസ്. മധുസൂദനന്‍ ‘ഇന്ത്യയിലെ കരിനിയമങ്ങള്‍’ വിഷയത്തിലും ഡോ.സെബാസ്റ്റ്യന്‍ പോള്‍ ‘വ്യക്തി, സ്വകാര്യത, ഭരണകൂടം’ വിഷയത്തിലും അഡ്വ.ചന്ദ്രശേഖര്‍ ‘വികസനം, തദ്ദേശീയ പ്രകൃതി വിഭവാധികാരം’ വിഷയത്തിലും ഡോ.എന്‍.കെ. ജയകുമാര്‍ ‘ഭൂമി ഏറ്റെടുക്കല്‍ നിയമവും ഭരണഘടനാദത്ത ഉടമസ്ഥാവകാശവും’ വിഷയത്തിലും ജസ്റ്റിസ് സുകുമാരന്‍ ‘ബി.ഒ.ടി,ഭരണഘടന, സഞ്ചാരസ്വാതന്ത്യം’ വിഷയത്തിലും അഡ്വ.ഡി.ബി. ബിനു ‘വിവരാവകാശം- പൗരസമൂഹവും ഭരണകൂട ഇടപെടലും’ വിഷയത്തിലും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. വൈകുന്നേരം അഞ്ചിന് ‘ജുഡീഷ്യറിയിലെ ജനാധിപത്യവത്കരണം’ വിഷയത്തില്‍ പൊതുസംവാദം നടക്കും. മുകുള്‍ സിന്‍ഹ,അഡ്വ.പത്മകുമാര്‍, തുഷാര്‍ നിര്‍മല്‍ സാരഥി,അഡ്വ.അഹ്മദ് കുട്ടി പുത്തലത്ത് എന്നിവര്‍ പങ്കെടുക്കും.
ഫീസ് വര്‍ധന പിന്‍വലിക്കണം -എസ്.ഐ.ഒ
ഫീസ് വര്‍ധന പിന്‍വലിക്കണം -എസ്.ഐ.ഒ
കോഴിക്കോട്: സര്‍ക്കാര്‍ എയ്ഡഡ് കോളജുകളിലെ ഡിഗ്രി/പി.ജി തലങ്ങളിലെ ട്യൂഷന്‍ഫീസ് കുത്തനെ വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി കടുത്ത വിദ്യാര്‍ഥി ദ്രോഹമാണെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ പറഞ്ഞു. യൂനിവേഴ്സിറ്റി ഫീസിന് പുറമേയുള്ള ഈ വര്‍ധന പിന്നാക്ക വിഭാഗത്തിലെ വിദ്യാര്‍ഥികളെയടക്കം പ്രതികൂലമായി ബാധിക്കുന്ന നടപടിയാണ്. വര്‍ധന പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറായില്ളെങ്കില്‍ പ്രക്ഷോഭത്തിന് എസ്.ഐ.ഒ നേതൃത്വം നല്‍കുമെന്ന് അദ്ദേഹം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
മഅ്്ദനിക്ക് കാഴ്ച നഷ്ടമാവുന്നു; സര്‍ക്കാര്‍ ഇടപെടണം -സോളിഡാരിറ്റി
മഅ്്ദനിക്ക് കാഴ്ച നഷ്ടമാവുന്നു;
സര്‍ക്കാര്‍ ഇടപെടണം -സോളിഡാരിറ്റി
സര്‍ക്കാര്‍ ഇടപെടണം -സോളിഡാരിറ്റി
കോഴിക്കോട്: മഅ്ദനിയുടെ ഇരുകണ്ണുകളുടെയും കാഴ്ചശക്തി ഏകദേശം പൂര്‍ണമായിതന്നെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വായിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. അടിയന്തരമായി വിദഗ്ധ ചികിത്സ ലഭ്യമാക്കിയില്ളെങ്കില്‍ വളരെ വേഗത്തില്‍ കാഴ്ചശക്തി പൂര്‍ണമായി നഷ്ടപ്പെടും. സോളിഡാരിറ്റി നേതാക്കള്‍ ബാംഗ്ളൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ മഅ്ദനിയെയും ഇതേ കേസിലെ പരപ്പനങ്ങാടി സ്വദേശി സകരിയ്യയെയും സന്ദര്‍ശിച്ചശേഷമാണ് പത്രക്കുറിപ്പ് ഇറക്കിയത്. ഡോക്ടര്‍മാരുടെ ഒരു സംഘത്തെ എത്രയും പെട്ടെന്ന് മഅ്ദനിയെ സന്ദര്‍ശിക്കാന്‍ അനുവദിക്കണം.
അദ്ദേഹത്തിന്‍െറ ആരോഗ്യത്തിന്‍െറ കാര്യത്തില്‍ കേരള ഗവണ്‍മെന്‍റ് അടിയന്തരമായി ഇടപെടണം. സംഘത്തില്‍ സോളിഡാരിറ്റി ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം, സെക്രട്ടറി കെ. സജീദ് എന്നിവരുമുണ്ടായിരുന്നു.
അദ്ദേഹത്തിന്‍െറ ആരോഗ്യത്തിന്‍െറ കാര്യത്തില്‍ കേരള ഗവണ്‍മെന്‍റ് അടിയന്തരമായി ഇടപെടണം. സംഘത്തില്‍ സോളിഡാരിറ്റി ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം, സെക്രട്ടറി കെ. സജീദ് എന്നിവരുമുണ്ടായിരുന്നു.
ചേലോറ മാലിന്യവിരുദ്ധ സമരം 184 ദിവസം പിന്നിട്ടു
ചേലോറ മാലിന്യവിരുദ്ധ സമരം
184 ദിവസം പിന്നിട്ടു
184 ദിവസം പിന്നിട്ടു
ചേലോറയില്‍ നഗരസഭയുടെ മാലിന്യം തള്ളലിനെതിരെ ആരംഭിച്ച സമരം 184 ദിവസം പിന്നിടുന്നു. കഴിഞ്ഞ ഡിസംബര്‍ 26നാണ് ചേലോറയില്‍ സമരം തുടങ്ങിയത്. മാലിന്യം തള്ളുന്നതിനാല്‍ പ്രദേശത്തെ കിണറുകളിലെ കുടിവെള്ളം മലിനമായതാണ് നാട്ടുകാരെ രംഗത്തത്തെിച്ചത്. അധികൃതര്‍ പലതവണ പ്രകോപനപരമായി നേരിട്ടെങ്കിലും സമരം ഇപ്പോഴും വിജയകരമായി തുടരുകയാണെന്ന് സമരസമിതി കണ്‍വീനര്‍ മധു പറഞ്ഞു. അതിനിടെ, ചേലോറയില്‍ മാലിന്യസംസ്കരണ പ്ളാന്‍റ് സ്ഥാപിക്കുന്നതിനെക്കുറിച്ച് തങ്ങള്‍ക്കൊന്നുമറിയില്ളെന്നും ചേലോറയില്‍ മാലിന്യം തള്ളുന്നത് നിര്‍ത്തണമെന്നതാണ് തങ്ങളുടെ ആവശ്യമെന്നും സമരനേതാക്കള്‍ പറഞ്ഞു.
അതേസമയം, ചേലോറയില്‍ കുടിവെള്ളം കിട്ടാക്കനിയായി. നഗരസഭ ഏര്‍പ്പെടുത്തിയ ബദല്‍ സംവിധാനം താറുമാറായിട്ട് ആഴ്ചകള്‍ കഴിഞ്ഞെന്നും സമരസമിതി നേതാക്കള്‍ അറിയിച്ചു.
അതേസമയം, ചേലോറയില്‍ കുടിവെള്ളം കിട്ടാക്കനിയായി. നഗരസഭ ഏര്‍പ്പെടുത്തിയ ബദല്‍ സംവിധാനം താറുമാറായിട്ട് ആഴ്ചകള്‍ കഴിഞ്ഞെന്നും സമരസമിതി നേതാക്കള്‍ അറിയിച്ചു.
Subscribe to:
Posts (Atom)